ഒരു വർഷത്തെ ബിരുദാന്തര ബിരുദം അവതരിപ്പിക്കാനൊരുങ്ങി യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ (യുജിസി). 4 വർഷത്തെ ബിരുദം, 3 വർഷത്തെ യുജി, 2 വർഷത്തെ മാസ്റ്റേഴ്സ് പ്രോഗ്രാം അല്ലെങ്കിൽ STEM വിഷയങ്ങളിൽ (Science, Engineering, Technology and Mathematics) 5 വർഷത്തെ ഇന്റഗ്രേറ്റഡ് പ്രോഗ്രാമോ പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് മെക്കാനിക്കൽ എഞ്ചിനീയറിംഗ് (ME) , എം. ടെക്. എംഎ മേഖലകളിലെ അനുബന്ധ കോഴ്സുകൾക്ക് അപേക്ഷിക്കാൻ അർഹതയുണ്ടാകും.
ഒരു വർഷത്തെ ബിരുദാനനന്തര ബിരുദ പ്രോഗ്രാമുകൾക്കായുള്ള കരട് കമ്മീഷൻ അംഗീകരിച്ചിട്ടുണ്ട്. വിദഗ്ധ നിർദ്ദേശങ്ങൾക്ക് ശേഷം പുറത്തുവിടുമെന്നാണ് വിവരം. ലോകത്തെ അറിയാനും പ്രശ്ന പരിഹാരം കണ്ടെത്തുന്നതിനായുള്ള കഴിവുകളെ പ്രോത്സാഹിപ്പിക്കാനും ഈ കോഴ്സ് സഹായകമാകുമെന്ന് യുജിസി ചെയർപേഴ്സൺ എം.ജഗദേഷ് കുമാർ പറഞ്ഞു.