ചുരുങ്ങിയ കാലം കൊണ്ട് തെന്നിന്ത്യൻ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയ താരമാണ് അനുപമ പരമേശ്വൻ. തമിഴിൽ ആരാധകർ കാത്തിരിക്കുന്ന ജയംരവി ചിത്രത്തിലും അനുപമ നായികയായി എത്തുകയാണ്. സൈറണ്‍ എന്ന പുതിയ ചിത്രത്തിലാണ് നായികയായി എത്തുന്നത്. ചിത്രത്തിന്റെ സംവിധാനം നിർവ്വഹിക്കുന്നത് ആന്റണി ഭാഗ്യരാജാണ്.
ആക്ഷൻ ഇമോഷൻ ഡ്രാമയായാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. ജി വി പ്രകാശ് കുമാറാണ് സംഗീതം നിര്‍വഹിക്കുന്നത്. ഛായാഗ്രാഹണം സെല്‍വകുമാര്‍ എസ്‍കെ നിര്‍വഹിക്കുമ്പോള്‍ ചിത്രത്തില്‍ പോലീസ് ഓഫീസറായി കീര്‍ത്തി സുരേഷും വേഷമിടുന്നുണ്ട്. ചിത്രത്തിൽ കൊറിയോഗ്രാഫി നിർവ്വഹിക്കുന്നത് ബൃന്ദയാണ്.
ജയം രവി നായകനായി ഒടുവിലെത്തിയ ചിത്രം ഇരൈവൻ ആയിരുന്നു. ജയം രവിയുടെ നായികയായി നയൻതാരയായിരുന്നു എത്തിയത്. ഒരു സൈക്കോളജിക്കല്‍ ത്രില്ലര്‍ ചിത്രമായിട്ടാണ് ഇരവൈൻ പ്രദര്‍ശനത്തിന് എത്തിയത്.