ഓർമ്മകളിൽ മുഴങ്ങുന്ന നാദം! കൈകൾ ദാസേട്ടൻ കൂട്ടിപ്പിടിക്കുമ്പോൾ എന്നിലെ കുട്ടി ഉണരും, ധൈര്യമായ് മുന്നിലേക്ക് പോകാനുള്ള ഊർജ്ജം ആ സ്പർശം തരും: വേണു​ഗോപാൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ഓർമ്മകളിൽ മുഴങ്ങുന്ന നാദം! കൈകൾ ദാസേട്ടൻ കൂട്ടിപ്പിടിക്കുമ്പോൾ എന്നിലെ കുട്ടി ഉണരും, ധൈര്യമായ് മുന്നിലേക്ക് പോകാനുള്ള ഊർജ്ജം ആ സ്പർശം തരും: വേണു​ഗോപാൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 17, 2023, 01:30 pm IST
FacebookTwitterWhatsAppTelegram

യേശുദാസിനെക്കുറിച്ചുള്ള ഹൃദയ സ്പർശിയായ കുറിപ്പുമായി ​ഗായകൻ ജി വേണു​ഗോപാൽ. ജനിച്ച നാൾ മുതൽ താൻ കേൾക്കാൻ തുടങ്ങിയ ശബ്ദമാണ് അദ്ദേഹത്തിന്റേതെന്നാണ് ജി.വേണു​ഗോപാൽ പറയുന്നത്. യേശുദാസിനെ ഓരോ പ്രാവശ്യം കാണുമ്പോഴും അത്യപൂർവ്വമായ ഒരു വ്യക്തിയാണ് മുന്നിൽ നിൽക്കുന്നതെന്ന ചിന്ത ഉണ്ടാകാറുണ്ടെന്നും വേണു​ഗോപാൽ പറയുന്നുണ്ട്. ഇൻസ്റ്റ​ഗ്രാമിലൂടെ ആയിരുന്നു വേണു​ഗോപാൽ കുറിപ്പ് പങ്കുവച്ചത്.

’62 വർഷമായി ഈ ശബ്ദം ഉള്ളിൽ കേറിയിട്ട് എന്നോർക്കുമ്പോൾ, എന്തെന്നില്ലാത്ത സന്തോഷം! 62 എന്റെ പ്രായം കൂടിയാണ്. എന്റെ തലമുറയിൽ ജനിച്ച ഏതാണ്ടെല്ലാ മലയാളികൾക്കും അവരുടെ അച്ഛനമ്മമാരുടേത് പോലെ, അല്ലെങ്കിൽ അതിലുമേറെ മനസ്സിലും കാതിലും അവരുടെ ഓർമ്മകളിലും മുഴങ്ങുന്ന ഒരു നാദം! അദ്ദേഹത്തെ ഓരോ പ്രാവശ്യവും നേരിട്ട് കാണുമ്പോഴും എന്റെ കൈകൾ ദാസേട്ടൻ കൂട്ടിപ്പിടിക്കുമ്പോഴും, ഉള്ളിലെ എന്നിലെ കൊച്ച് കുട്ടി ഉണരും.

കേട്ട പാട്ടുകളും കണ്ട സ്വപനങ്ങളും യാഥാർത്ഥ്യമാകും. ധൈര്യമായ് മുന്നിലേക്ക് പോകാനുള്ള ഊർജ്ജം ആ സ്പർശം തരും. നമ്മുടെ മലയാളത്തിന് ലോക സമക്ഷം ഹാജരാക്കാൻ ” “world class” എന്ന ലേബലുള്ള അത്യപൂർവ്വമായ ഒരു വ്യക്തിയാണ് മുന്നിൽ നിൽക്കുന്നതെന്ന ബോധം വരും. കെട്ട കാലത്തിനും, തകർന്ന ബിംബങ്ങൾക്കും, ചേരിതിരിഞ്ഞ മനസ്സുകൾക്കുമതിർത്തികൾക്കു മിടയിൽ, ഇക്കഴിഞ്ഞ 62 വർഷവും അണുവിട സ്വന്തം കർമ്മത്തിൽ നിന്നും മാർഗ്ഗത്തിൽ നിന്നും വ്യതിചലിക്കാത്ത ഈ കർമ്മയോഗി ജീവിച്ച കാലത്ത് അദ്ദേഹത്തോടൊപ്പം ജീവിക്കാനും, വേദികളും സംഗീതവും പങ്കിടാനും സാധിച്ച ഭാഗ്യത്തെക്കുറിച്ചും ഞാൻ ബോധവാനാകും. ദാസേട്ടാ, എന്നുമെന്നും പ്രാർത്ഥനയും നിറഞ്ഞ സ്നേഹവും ആദരവും മാത്രം’.- ജി വേണു​ഗോപാൽ കുറിച്ചു.

 

View this post on Instagram

 

A post shared by G Venugopal (@g.venugopal)

Tags: G. VenugopalSUBYeshudas
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies