ഐഫോണിലും ഐപാഡിലും Mac OS-ലും വിവിധ ബ്രൗസറുകളിലും ഇനി മുതൽ വിൻഡോസ് ഉപയോഗിക്കാം. ഇതിനായി മൈക്രോസോഫ്റ്റ് പുതിയ ആപ്പ് പുറത്തിറക്കി. പ്രിവ്യൂ ഘട്ടത്തിലാണ് ആപ്പ് എന്നും വൈകാതെ തന്നെ പുറത്തിറക്കുമെന്നാണ് വിവരം.
മൈക്രോസോഫ്റ്റിന്റെ ക്ലൗഡ് പിസി സേവനങ്ങൾ ഏകീകരിക്കുന്ന കസ്റ്റമൈസ് ചെയ്യാനാവുന്ന ഒരു ഹോം സ്ക്രീൻ ആയാണ് ആപ്പ് പ്രവർത്തിക്കുക. ഡെസ്ക്ടോപ്പുകൾ, ലാപ്ടോപ്പുകൾ, ടാബ് ലെറ്റുകൾ, സ്മാർട്ഫോണുകൾ തുടങ്ങി വിവിധ ഉപകരണങ്ങളിൽ ആപ്പ് ലഭ്യമാവും. വെബ് ബ്രൗസറുകൾ വഴിയും ഒന്നും ഡൗൺലോഡ് ചെയ്യാതെ തന്നെ ആപ്പ് ഉപയോഗിക്കാനാവും.
തുടക്കത്തിൽ ഐഒഎസ്, ഐപാഡ് ഒഎസ്, വിൻഡോസ്, വെബ് എന്നീ പ്ലാറ്റ്ഫോമുകളിലാണ് ലഭിക്കുക. ആൻഡ്രോയിഡിൽ വൈകാതെ എത്തും. നിലവിൽ മൈക്രോസോഫ്റ്റിന്റെ ബിസിനസ് അക്കൗണ്ടുകൾക്ക് മാത്രമാണ് വിൻഡോസ് ആപ്പിന്റെ സേവനങ്ങൾ ഉപയോഗിക്കാൻ കഴിയുക.