വയനാട്: നിർമ്മാണത്തിലിരിക്കുന്ന വീട്ടിൽ നടത്തിയ പരിശോധനയിൽ വൻ കഞ്ചാവ് ശേഖരം പിടികൂടി. പൊഴുതാനയ്ക്ക് സമീപത്ത് നിന്നാണ് കഞ്ചാവ് പിടിച്ചെടുത്തത്. 11.3 കിലോ കഞ്ചാവാണ് എക്സൈസ് കണ്ടെടുത്തത്. സംഭവത്തിൽ പൊഴുതാന സ്വദേശിയായ ജംഷീർ അലി, ആലപ്പുഴ സ്വദേശിയായ സുരേഷ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. പിടിയിലായ ജംഷീർ അലി നിരവധി മയക്കുമരുന്ന് കേസുകളിൽ പ്രതിയാണ്.