എറണാകുളം: കാക്കനാട് പ്രവർത്തിക്കുന്ന അലൈൻ ഇന്റനാർഷണൽ എന്ന വിദേശ റിക്രൂട്ടിംഗ് ഏജൻസിയുടെ മറവിൽ തട്ടിപ്പ് നടത്തിയ കേസിൽ യുവതി അറസ്റ്റിൽ. കോട്ടയം എരുമേലി കരിനീലം കഴപ്പാനിൽ വീട്ടിൽ ധന്യ ശ്രീധരനെയാണ് അറസ്റ്റ് ചെയത്. കേസിലെ ഒന്നാം പ്രതിയാണ് ധന്യ.
അലൈൻ ഇന്റർനാഷണൽ എന്ന സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടറായിരുന്നു ഇവർ. റിക്രൂട്ടിംഗ് എന്ന വ്യാജേന തട്ടിപ്പ് നടത്തിയതിൽ നാല് കേസുകളാണ് ഇൻഫോപാർക്ക് പോലീസ് രജിസ്റ്റർ ചെയ്തത്. ധന്യയുടെ കൂട്ടാളികളായ രണ്ടാം പ്രതി എമിൽ, മൂന്നാം പ്രതി ഷാലി എന്നിവർ ഒളിവിലാണ്. ഇവർക്ക് വേണ്ടിയുള്ള അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ്.