നടൻ ജോജു സംവിധാനം ചെയ്യുന്ന പണിയിൽ നിന്ന് ക്യാമറമാൻ വേണുവിനെ പുറത്താക്കി; ഗുണ്ടകളെ വച്ച് ഭീഷണിപ്പെടുത്തിയെന്ന് വേണുവിന്റെ പരാതി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

നടൻ ജോജു സംവിധാനം ചെയ്യുന്ന പണിയിൽ നിന്ന് ക്യാമറമാൻ വേണുവിനെ പുറത്താക്കി; ഗുണ്ടകളെ വച്ച് ഭീഷണിപ്പെടുത്തിയെന്ന് വേണുവിന്റെ പരാതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 18, 2023, 03:46 pm IST
FacebookTwitterWhatsAppTelegram

നടൻ ജോജു ജോർജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് പണി. സിനിമയുടെ ചിത്രീകരണം ആരംഭിച്ചിട്ട് ഒരു മാസത്തോളമായി. പ്രശസ്ത ക്യാമറമാൻ വേണു ആയിരുന്നു ചിത്രത്തിന്റെ ക്യാമറാമാൻ. എന്നാൽ ഇപ്പോൾ ചിത്രത്തിൽ നിന്ന് വേണുവിനെ പുറത്താക്കിയെന്ന വാർത്തകളാണ് പുറത്ത് വരുന്നത്. സിനിമയുടെ ചിത്രീകരണം ആരംഭിച്ചപ്പോൾ മുതൽ ജോജു ജോർജും വേണുവും തമ്മിൽ കടുത്ത അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നു. സെറ്റിലുള്ള മറ്റുള്ളവരോടും വേണു മോശമായി പെരുമാറിയതായി ആക്ഷേപമുണ്ട്.

കഴിഞ്ഞ ദിവസം തൃശൂർ പോലീസ് ട്രെയിനിംഗ് കോളേജിൽ നടന്ന ഷൂട്ടിംഗിനിടെ ജോജുവും വേണുവും തമ്മിൽ വാക്കുതർക്കം ഉണ്ടായി. ഒടുവിൽ പ്രശ്‌നം കയ്യാങ്കളിവരെ എത്തുകയും സെറ്റിലുണ്ടായിരുന്ന ഒരു എയർകണ്ടീഷ്ണർ തകർക്കുകയും ചെയ്തു. സിനിമ പൂർത്തിയാക്കാൻ ഇനി 60 ദിവസം നിൽക്കെ വേണുവിനെയും സഹായികളെയും സിനിമയിൽ നിന്ന് പുറത്താക്കാൻ തീരുമാനിക്കുകയായിരുന്നു ചിത്രത്തിന്റെ നിർമ്മാതാവ് കൂടിയായ ജോജു ജോർജ്. വേണുവിന് പകരം ‘ഇരട്ട’ സിനിമയുടെ ക്യാമറാമാനായ വിജയിയെ വിളിച്ചു വരുത്തി ഷൂട്ടിംഗ് തുടരുകയും ചെയ്തു.

സിനിമയിൽ നിന്ന് പുറത്താക്കിയതിന് ശേഷം ഹോട്ടലിൽ തങ്ങിയിരുന്ന സമയത്ത് കുറച്ച് ഗുണ്ടകൾ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയതായി വേണു പോലീസിൽ പരാതി നൽകി. ഉടൻ തന്നെ നഗരം വിട്ട് പോകണമെന്നും ഇല്ലെങ്കിൽ വിവരമറിയുമെന്നും തന്നെ ഭീഷണിപ്പെടുത്തിയതായി വേണു പരാതിയിൽ പറയുന്നു. തുടർന്ന് ഹോട്ടലിൽ എത്തിയ കോളുകളെല്ലാം പോലീസ് പരിശോധിച്ചു.

വേണുവിനും സഹായികൾക്കും മുഴുവൻ പ്രതിഫലവും നൽകിയാണ് പുറത്താക്കിയതെന്ന് ചിത്രത്തിന്റെ നിർമ്മാണവിഭാഗത്തിലുള്ളവർ പറയുന്നു. അതേസമയം തനിക്ക് മാത്രമല്ല മറ്റുള്ളവർക്കും പ്രശ്‌നം ഉണ്ടായതുകൊണ്ടാണ് വേണുവിനെയും സംഘത്തെയും മാറ്റിയതെന്നാണ് ജോജുവിന്റെ വാദം. വേണുവുമായുള്ള തർക്കത്തെ തുടർന്ന് ‘പണി’യുടെ ചിത്രീകരണം നിർത്തി വെച്ചിരിക്കുകയായിരുന്നു. തുടർന്ന് ഇന്നലെയാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. വേണുവിന്റെ ഫിലിം യൂണിറ്റിനെ ഉൾപ്പെടെ മാറ്റിക്കൊണ്ടാണ് പുതിയ ഛായാഗ്രാഹകന്റെ നേതൃത്വത്തിൽ ചിത്രീകരണം പുനരാരംഭിച്ചത്. പിന്നാലെയായിരുന്നു വേണുവിന്റെ പരാതി.

ഇതിന് മുൻപും നിരവധി സിനിമകളുടെ ചിത്രീകരണത്തിനിടെ വേണുവിനെ പുറത്താക്കിയിട്ടുണ്ട്. ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ നിർമിച്ച ‘കാപ്പ’ എന്ന സിനിമയുടെ സംവിധായകനായി ആദ്യം നിശ്ചയിച്ചിരുന്നത് വേണുവിനെ ആയിരുന്നു. എന്നാൽ ഷൂട്ടിംഗ് തുടങ്ങുന്നതിന് മുൻപ് തന്നെ റൈറ്റേഴ്സ് യൂണിയനും സഹനിർമാതാക്കളുമായി വേണുവിന് അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായതിനെ തുടർന്ന് ഷാജി കൈലാസിനെ സംവിധായകനായി നിശ്ചയിക്കുകയായിരുന്നു.

 

Tags: joju georgeCAMARAMAN VENU
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies