ന്യൂഡൽഹി: സമൂഹമാദ്ധ്യമമായ എക്സിൽ നിന്നും പരസ്യങ്ങൾ ഒഴിവാക്കാൻ ഒരുങ്ങി ആപ്പിളും, ഡിസ്നിയും. ജൂത വിരുദ്ധതയുള്ള ഉള്ളടക്കൾ ഉൾപ്പെടുത്തികൊണ്ട് എക്സിൽ വരുന്ന പോസ്റ്റുകൾ ഇലോൺ മസ്ക് പരിശോധിക്കാതെ അതിനെ ന്യായീകരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് കമ്പനികളുടെ ഈ നടപടി.
‘ജൂതൻമാർ വെള്ളക്കാരോട് വിദ്വേഷം പുലർത്തുന്നു’ എന്ന ഒരു പോസ്റ്റിനോട് ‘നിങ്ങൾ സത്യം പറഞ്ഞു’ എന്ന് മസ്ക് മറുപടി നൽകിയിരുന്നു. ഈ മറുപടിയാണ് പരസ്യദാതാക്കളെ പരസ്യം നൽകുന്നതിൽ നിന്നും പിന്മാറാൻ പ്രേരിപ്പിച്ചത്. മസ്കിന്റെ ഈ മറുപടി ജൂത സമുദായത്തെ അവഹേളിക്കുന്നു എന്നാണ് വൈറ്റ് ഹൗസ് അഭിപ്രായപ്പെട്ടത്.
എക്സിലെ ഏറ്റവും വലിയ പരസ്യദാതാക്കളാണ് വാൾട്ട് ഡിസ്നി , ആപ്പിൾ.
എക്സിനുള്ള പരസ്യങ്ങൾ താത്ക്കാലികമായി നിർത്തുകയാണെന്ന് ഇരു കൂട്ടരും അറിയിച്ചു. നേരത്തെ തന്നെ ആപ്പിളുമായി മസ്ക് സ്വരചേർച്ചയിൽ അല്ലായിരുന്നു.