ന്യൂഡൽഹി: എൽസിഎ മാർക്ക് 1 എ യുദ്ധവിമാനങ്ങൾക്കായുള്ള ജാമർ പോഡ് തദ്ദേശീയമായി നിർമ്മിച്ച് ഇന്ത്യൻ വ്യോമസേന. അതോടൊപ്പം തന്നെ യുദ്ധവിമാനങ്ങൾക്കും, ആയുധ സംവിധാനങ്ങൾക്കും, യാത്രാവിമാനങ്ങൾക്കുമുള്ള ഉപകരണങ്ങൾ സ്വയം നിർമ്മിക്കുവാനും അവയുടെ ഇറക്കുമതി വെട്ടികുറക്കാനും ഐഎഫ് ന് നിർദ്ദേശം നൽകിയതായി ഉദ്യോഗസ്ഥർ അറിയിച്ചു.
എൽസിഎ മാർക്ക് 1 യുദ്ധവിമാനത്തിന്റെ മെച്ചപ്പെട്ട വകഭേദമാണ് എൽസിഎ മാർക്ക് 1എ. സ്വയം സുരക്ഷിത ജാമർ പോഡ് ഉൾപ്പെടെ ഇതിൽ ഉൾപ്പെടുന്നുണ്ട്.
കൂടാതെ ഇന്ത്യൻ വ്യോമസേന ഉപയോഗിക്കാൻ ഒരുങ്ങുന്ന ഗ്രനേഡാണ് മൾട്ടിമോഡ് ഹാൻഡ് ഗ്രനേഡ്. ആദ്യമായി ഒരു സ്വകാര്യ കമ്പനി വഴി സേന വികസിപ്പിച്ചെടുത്തതാണിതെന്ന് സോളാർ ഗ്രൂപ്പ് ഇക്കണോമിക് എക്സ്പ്ലോസീവ്സ് ലിമിറ്റഡ് വൈസ് പ്രസിഡന്റ് കേണൽ വിക്രം പറഞ്ഞു. കൂടാതെ നിലവിൽ 10 ലക്ഷം രൂപക്കടുത്തുള്ള ഉൽപ്പന്നം സേനക്ക് കൈമാറി. വളരെ സുരക്ഷിതമായ ഹാൻഡ് ഗ്രനേഡ് ആണിതെന്നും വൈകാതെ തന്നെ സേനയിൽ നിന്നും കൂടുതൽ ഓർഡറുകൾ ലഭിക്കുമെന്ന് വിശ്വസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.