മാത്യു തോമസ്, ബേസിൽ ജോസഫ് എന്നിവരെ പ്രധാന കഥാപാത്രമാക്കി സഞ്ജു വി സാമുവൽ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം കപ്പിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി. അൽഫോൺസ് പുത്രൻ അവതരിപ്പിക്കുന്ന ചിത്രം അനന്യ ഫിലിംസിന്റെ ബാനറിൽ ആൽവിൻ ആന്റണിയും എയ്ഞ്ചലീന മേരിയും ചേർന്ന് നിർമ്മിക്കുന്നു. ചിത്രത്തിന്റെ കഥ സഞ്ജു വി സാമുവലും തിരക്കഥ അഖിലേഷ് ലതാരാജും ഡെൻസമും ചേർന്നാണ് ഒരുക്കുന്നത്.
ബാഡ്മിന്റണിൽ തന്റെ നാടായ ഇടുക്കി ജയിക്കണമെന്ന് ആഗ്രഹിക്കുകയും ശ്രമം നടത്തുകയും ചെയുന്ന വെള്ളത്തൂവൽ ഗ്രാമത്തിലെ നിധിൻ എന്ന പതിനാറുകാരന്റെ കഥയാണ് കപ്പിലൂടെ പറയുന്നത്.
ഗുരു സോമസുന്ദരം, തുഷാര പിള്ള, അനിഖ സുരേന്ദ്രൻ, പുതുമുഖം റിയാ ഷിബു എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഷാൻ റഹ്മാനാണ് കപ്പിന്റെ സംഗീതം നിർവഹിക്കുന്നത്.