ഗുരുവായൂർ ക്ഷേത്രത്തിലെ രസകാളൻ; പ്രശസ്തമായ കറിയുടെ രുചിക്കൂട്ടിതാ...
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഗുരുവായൂർ ക്ഷേത്രത്തിലെ രസകാളൻ; പ്രശസ്തമായ കറിയുടെ രുചിക്കൂട്ടിതാ…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 19, 2023, 03:32 pm IST
Facebook
Twitter
WhatsAppTelegram

ഗുരുവായൂർ ക്ഷേത്രത്തിലെ സദ്യ വളരെ പ്രസിദ്ധമാണ്. ഇതിൽ പ്രശസ്തമായ കറികളിൽ ഒന്നാണ് രസകാളൻ. ഒരിക്കൽ ഇതിന്റെ രുചിയറിഞ്ഞവർ പിന്നീടൊരിക്കലും ആ സ്വാദ് മറന്നിട്ടുണ്ടാകില്ല. ഇതിന്റെ കൂട്ടെന്തായിരിക്കുമെന്ന് ചിന്തിച്ചിട്ടുമുണ്ടാകാം. രുചികരമായ ആ രുചിക്കൂട്ട് വീട്ടിൽ പരീക്ഷിക്കാവുന്നതാണ്. ഇതിന് എന്തെല്ലാം ചേരുവകളാണ് വേണ്ടതെന്ന് നോക്കാം….

ചേരുവകൾ…

  • മത്തൻ – കാൽ കിലോ ചെറുതായി അരിഞ്ഞത്
  • കുമ്പളങ്ങ – കാൽ കിലോ ചെറുതായി അരിഞ്ഞത്
  • പച്ചമുളക് – രണ്ടെണ്ണം നീളത്തിൽ അരിഞ്ഞത്
  • തേങ്ങ – അര കപ്പ്
  • ജീരകം – ഒരു സ്പൂൺ
  • പച്ചമുളക് – രണ്ടെണ്ണം
  • തൈര് – ഒരു കപ്പ്
  • മോര് – ഒരു കപ്പ്
  • ഉപ്പ് – ആവശ്യത്തിന്
  • മഞ്ഞൾപ്പൊടി – കാൽ സ്പൂൺ
  • കുരുമുളകുപൊടി – കാൽ സ്പൂൺ
  • ചുവന്ന മുളക് ചതച്ചത് – മൂന്ന് സ്പൂൺ
  • കറി വേപ്പില – രണ്ട് തണ്ട്
  • ജീരകപ്പൊടി – ഒരു സ്പൂൺ
  • വെണ്ണ – ഒരു സ്പൂൺ
  • കടുക് – ഒരു സ്പൂൺ

തയ്യാറാക്കുന്ന വിധം

പാത്രത്തിലേക്ക് മത്തൻ, കുമ്പളങ്ങ, പച്ചമുളക്, മോര്, ചതച്ച് വെച്ച ചുവന്ന മുളക്, കുരുമുളക്‌പൊടി, മഞ്ഞൾപൊടി, ഉപ്പ്, കറിവേപ്പില എന്നിവ ചേർത്ത് നന്നായി വേവിച്ചെടുക്കുക. ഈ ചേരുവകൾ വേവുന്ന സമയം തേങ്ങ, പച്ചമുളക്, ജീരകം, രണ്ട് സ്പൂൺ തൈര് എന്നിവ ചേർത്ത് നന്നായി അരച്ചെടുക്കുക.

ശേഷം വേവിച്ച പച്ചക്കറിയിലേക്ക് അരച്ചുവെച്ചിരിക്കുന്ന ഈ കൂട്ട് ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. കുറുകിയിരിക്കുന്ന കറിയിലേക്ക് കട്ട തൈരും ജീരകപ്പൊടിയും ചേർത്ത് നന്നായി ഇളക്കുക. ഇത് തിളച്ച് വരുമ്പോഴേക്കും ഒരു ചീനചട്ടിയിൽ വെണ്ണ ചേർത്ത് ചൂടാക്കുക. കടുക്, ചതച്ച ചുവന്ന മുളക്, കറിവേപ്പില എന്നിവ ചേർത്ത് വറുത്തെടുക്കുക. ശേഷം ഇത് കറിയിലേക്ക് ഒഴിക്കാവുന്നതാണ്. ഇതോടെ പ്രശസ്തമായ രസകാളൻ തയ്യാർ.

Tags: guruvayoorSUBRasakalan
Share
Tweet
SendShare

More News from this section

ഇന്ന് തിരുവോണം; സമൃദ്ധിയുടെയും ഒത്തുചേരലിന്റെയും പൊന്നോണം ആഘോഷമാക്കി മലയാളികൾ

തിരുവോണത്തിന് മഴ കനക്കും; വിവിധ ജില്ലകളില്‍ നാളെ അലേര്‍ട്ട് പ്രഖ്യാപിച്ചു

ഓണാഘോഷത്തിനിടെ മദ്യപിച്ച് പൊലീസ് സ്റ്റേഷനിലെത്തി; എസ്പിയുടെ മിന്നല്‍ പരിശോധനയില്‍ മൂന്ന് പൊലീസുകാര്‍ കുടുങ്ങി; സസ്‌പെന്‍ഷന്‍

അങ്കമാലിയില്‍ ഗോഡൗണില്‍ വന്‍ തീപിടിത്തം; ലക്ഷങ്ങളുടെ സാധനങ്ങള്‍ കത്തിനശിച്ചു

വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷന്‍ ഇനി പൊറുക്കില്ല; ഓരോ നിയമലംഘനത്തിനും 5,000 രൂപ വീതം പിഴ

കേരളത്തിലെ റബർ കർഷകർക്ക് മോദി സർക്കാരിന്റെ ഓണസമ്മാനം; പുതുപ്പള്ളിയിലെ റബർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയ്‌ക്ക് നിർണായക പദവി

Latest News

അതിര്‍ത്തിയിലെ സമാധാനവും സ്ഥിരതയും കൂടുതല്‍ ശക്തിപ്പെടുത്തണം; ഇന്ത്യ-ചൈന 25-ാം വട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായി

ബാറ്റുകൊണ്ട് ബൗണ്ടറി ബോര്‍ഡിന്റെ ഭാഗത്ത് അടിച്ചു; ശ്രീലങ്കന്‍ സ്പിന്നര്‍ പ്രബത് ജയസൂര്യയ്‌ക്കെതിരെ ഐസിസി നടപടി

സൈനിക സേവനം പൂര്‍ത്തിയാക്കി മടങ്ങിയെത്തുന്ന അഗ്‌നിവീര്‍മാര്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കുക ലക്ഷ്യം; ‘അഗ്‌നിവീര്‍ എംപ്ലോയ്മെന്റ് സെല്‍’ ആരംഭിക്കാന്‍ ഉത്തരാഖണ്ഡ് സര്‍ക്കാര്‍

ഇന്ത്യന്‍ നാവിക സേനയ്‌ക്ക് പുതിയ ഡൈവിങ് സപ്പോര്‍ട്ട് വെസല്‍; ‘നിപുണ്‍’ 31ന് മുംബൈ നാവികസേനാ ഡോക്ക്യാര്‍ഡില്‍ കമ്മീഷന്‍ ചെയ്യും

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി 117 സീറ്റിലും ഒറ്റയ്‌ക്ക് മത്സരിക്കും; ദേശീയ ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷ്

മഴ വില്ലനായി; ഫോളോ ഓണ്‍ ഒഴിവാക്കാന്‍ ശ്രീലങ്കയുടെ പോരാട്ടം; ആദ്യ ഇന്നിങ്‌സില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 240 റണ്‍സ് എന്ന നിലയില്‍

60 വയസിന് മുകളിലുള്ള സ്ത്രീകള്‍ക്ക് യുപിയില്‍ ഇനി ബസ് യാത്ര സൗജന്യം; ഗംഗ എക്‌സ്പ്രസ് വേ ഹരിദ്വാറിലേക്ക് നീട്ടും

ഡിആര്‍ഡിഒയുടെ മിസൈല്‍ സാങ്കേതികവിദ്യ ഇനി ഇന്ത്യന്‍ കമ്പനികള്‍ക്ക്; അനുമതി നല്‍കി രാജ്‌നാഥ് സിങ്; പ്രതിരോധ ഉല്‍പ്പാദനത്തില്‍ വന്‍ നീക്കം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies