ജയ്പൂർ: വീണ്ടും ഭാരതത്തെ പുച്ഛിച്ച് കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ. പ്രധാനമന്ത്രി നരേന്ദ്രമോദി ഭാരത് മാതാ കീ ജയ് എന്ന് വിളിക്കുന്നു എന്ന് ചൂണ്ടിക്കാണിച്ചാണ് രാഹുലിന്റെ വിവാദ പരാമർശം. ആരാണ് ഭാരത് മാതാ?, എന്താണ് ഭാരത് മാതാ? എന്നാണ് രാജസ്ഥാനിലെ ബുണ്ടിയിൽ സംഘടിപ്പിച്ച റാലിയിൽ സംസാരിക്കവെ പുച്ഛത്തോടെ രാഹുൽ ഗാന്ധി ചോദിച്ചത്. ഇതിനെതിരെ സമൂഹമാദ്ധ്യമങ്ങളിലടക്കം വ്യാപകമായ തരത്തിൽ പ്രതിഷേധം ഉയരുന്നുണ്ട്.
“ഒറ്റ ചോദ്യമേ ഉള്ളൂ.. എല്ലാവരും ഭാരത് മാതാ കീ ജയ് എന്ന് വിളിക്കുന്നു. ആരാണ് ഈ ഭാരത് മാതാ? അത് എന്താണ്? അതിന് വേണ്ടി നമ്മൾ ജയ് വിളിക്കാറുണ്ട്. ഞാനും നിങ്ങളും എല്ലാവരും വിളിക്കാറുണ്ട്. പക്ഷെ, ഭാരത് മാതാ ആരാണ്? ഭാരത് മാതാ ഈ മണ്ണാണോ? ഭാരത് മാതാ എന്നത് ഈ നാടാണോ? ഇത് അറിയാൻ വേണ്ടി ഞാൻ പാർലമെന്റിലും ചോദിച്ചൂ.. ആരാണ് ഭാരത് മാതാ?. ”
Bharat Mata is our motherland @RahulGandhi ji.
The same Bharat Mata whose “Jai” wasn’t acceptable to your #Rajasthan MLA Aradhana Tiwari ji! pic.twitter.com/kIu0MQ9VoT
— Satya Kumar Y (సత్యకుమార్ యాదవ్) (@satyakumar_y) November 19, 2023
“>
“രക്തം കൊടുക്കാൻ വരെ എല്ലാവരും തയ്യറാണ്. പക്ഷെ ഭാരത് മാതാ ആരാണ്? നമ്മൾ ആദ്യം ചെയ്യേണ്ടത് താഴേയ്ക്കിടയിൽ കഴിയുന്ന ജനങ്ങളെ ഉയർത്തി കൊണ്ടു വരികയാണ്. ജാതി സെൻസസ് മോദി നടത്തില്ല. എനിക്കും കോൺഗ്രസ് പാർട്ടിക്കും അതു നടത്താൻ കഴിയും. ‘ഭാരത് മാതാ കീ ജയ്’ എന്നതിന് പകരം ‘അദാനി ജി കീ ജയ്’ എന്ന് പ്രധാനമന്ത്രി പറയണം”- എന്നായിരുന്നു കേന്ദ്ര സർക്കാരിനെ വിമർശിക്കാൻ വേണ്ടി ഭാരതത്തെ രാഹുൽ പുച്ഛിച്ചത്.