ജയ്പൂർ: രാജസ്ഥാനിൽ സ്ത്രീവിരുദ്ധ നയങ്ങളുമായാണ് ഗെഹ്ലോട്ട് സർക്കാർ മുന്നോട്ട് പോകുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പാലിയിൽ സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവേയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. സ്ത്രീകൾ നൽകിയ പരാതിയെ കുറിച്ച് അന്വേക്ഷിക്കുന്നതിന് മുമ്പ് തന്നെ ആ പരാതി വ്യാജമെന്ന് പറയുന്നയാളാണ് രാജസ്ഥാൻ മുഖ്യമന്ത്രി. ഇത് അങ്ങേയറ്റം സ്ത്രീ വിരുദ്ധമല്ലേയെന്നും അദ്ദേഹം ചോദിച്ചു. സ്ത്രീകൾക്കെതിരെ നടക്കുന്ന കുറ്റകൃത്യങ്ങളിൽ രാജസ്ഥാനെ ഒന്നാം സ്ഥാനത്താക്കിയത് ഗെഹ്ലോട്ട് സർക്കാരാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ കേന്ദ്ര പദ്ധതികൾ വളരെ വേഗത്തിലാണ് നടപ്പിലാക്കുന്നത്. സംസ്ഥാനങ്ങൾ കേന്ദ്രം നൽകുന്ന വിഹിതത്തിനു പുറമേ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ പദ്ധതിയ്‌ക്ക് അധിക തുക നൽകുന്നു. പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിക്ക് കേന്ദ്ര സർക്കാർ നൽക്കുന്ന 6000 തുകയ്‌ക്ക് പുറമേ ഈ സംസ്ഥാനങ്ങളിൽ അധികമായി 6000 കൂടി നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇതാദ്യമായല്ല കോൺഗ്രസ് നയിക്കുന്ന പ്രതിപക്ഷ മുന്നണി സനാധന ധർമ്മത്തെ അപമാനിക്കുന്നത്. നാരി ശക്തി വന്ദൻ നിയമം പാസാക്കിയതിന് പിന്നാലെ രാജ്യത്തെ സ്ത്രീകൾക്കെതിരെ പ്രചാരണം നടത്തുകയാണ് പ്രതിപക്ഷമെന്ന് പ്രധാവനമന്ത്രി ആരോപിച്ചു. ബിഹാറിലെ മുൻ ദളിത് മുഖ്യമന്ത്രിക്കെതിരെ വളരെ മോശം പരാമർശമാണ് നിതീഷ് കുമാർ നടത്തിയത്. ബിഹാർ നിയമസഭയിൽ നടത്തിയ സ്ത്രീ വിരുദ്ധ പരാമർശത്തെ സൂചിപ്പിച്ചുകൊണ്ടാണ് അദ്ദേഹം ഇത് പറഞ്ഞത്. എന്നാൽ ഒരു കോൺഗ്രസ് നേതാവ് പോലും ഇതിനെ വിമർശിച്ചില്ലെന്നും രാജ്യത്തെ കോൺഗ്രസ് പാവങ്ങൾക്കും സ്ത്രീകൾക്കും ദളിതർക്കും എതിരാണെന്നും അദ്ദേഹം പറഞ്ഞു.