കൗണ്‍സലിങ്ങില്‍ സത്യം പുറത്ത്; മേല്‍പ്പറമ്പില്‍ പിതാവിനെതിരെയുള്ള പോക്‌സോ കേസ് വ്യാജം, പെണ്‍കുട്ടിയെ കെണിയിലാക്കിയത് ഒളിവില്‍ പോയ സ്‌നേഹ മെര്‍ലിന്‍
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കൗണ്‍സലിങ്ങില്‍ സത്യം പുറത്ത്; മേല്‍പ്പറമ്പില്‍ പിതാവിനെതിരെയുള്ള പോക്‌സോ കേസ് വ്യാജം, പെണ്‍കുട്ടിയെ കെണിയിലാക്കിയത് ഒളിവില്‍ പോയ സ്‌നേഹ മെര്‍ലിന്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 15, 2026, 09:57 pm IST
Facebook
Twitter
WhatsAppTelegram

കാസര്‍കോട്: മേല്‍പ്പറമ്പില്‍ പതിനാറുകാരിയായ പെണ്‍കുട്ടി സ്വന്തം പിതാവിനെതിരെ നല്‍കിയ പീഡന പരാതി കെട്ടിച്ചമച്ചതാണെന്ന നിര്‍ണ്ണായക വിവരങ്ങള്‍ പുറത്ത്. കണ്ണൂര്‍ തളിപ്പറമ്പ് പുളിമ്പറമ്പ് സ്വദേശിനിയായ സ്‌നേഹ മെര്‍ലിന്‍ (25) എന്ന യുവതിയുടെ ഭീഷണിക്കും പ്രേരണയ്‌ക്കും വഴങ്ങിയാണ് പെണ്‍കുട്ടി വ്യാജ പരാതി നല്‍കിയതെന്ന് പോലീസ് വ്യക്തമാക്കുന്നു. സംരക്ഷണ കേന്ദ്രത്തില്‍ വെച്ച് നടന്ന കൗണ്‍സലിങ്ങിലാണ് പെണ്‍കുട്ടി ഒടുവില്‍ യഥാര്‍ത്ഥ വിവരങ്ങള്‍ വെളിപ്പെടുത്തിയത്. പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ നിലവില്‍ സ്‌നേഹ മെര്‍ലിനെതിരെ കേസെടുത്തിട്ടുണ്ടെങ്കിലും ഇവര്‍ ഇപ്പോള്‍ ഒളിവിലാണ്.

അതിജീവിതയായ പെണ്‍കുട്ടിയുടെ മാതാവ് മുന്‍പ് മൈസൂരില്‍ വെച്ച് ലഹരിമരുന്ന് കേസില്‍ പെട്ട് കണ്ണൂര്‍ ജയിലില്‍ കഴിഞ്ഞിരുന്നു. ആ സമയത്താണ് സഹതടവുകാരിയായ സ്‌നേഹ മെര്‍ലിനെ ഇവര്‍ പരിചയപ്പെടുന്നത്. ജാമ്യവ്യവസ്ഥകളുടെ ഭാഗമായി കണ്ണൂര്‍ ജില്ലയില്‍ നില്‍ക്കാന്‍ കഴിയില്ലെന്നും താമസമൊരുക്കണമെന്നും ആവശ്യപ്പെട്ടാണ് ജയില്‍ മോചിതയായ സ്‌നേഹ മേല്‍പ്പറമ്പിലെ ഈ കുടുംബത്തിന്റെ വീട്ടിലെത്തുന്നത്. തുടര്‍ന്ന് ഒരു വര്‍ഷത്തോളം ഇവര്‍ ഇവിടെ താമസിച്ചു. വീട്ടില്‍ താമസിക്കുന്നതിനിടയില്‍ പെണ്‍കുട്ടിയുമായി സ്‌നേഹ കടുത്ത സൗഹൃദത്തിലായി.

കുട്ടിക്ക് മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെ വാങ്ങി നല്‍കിയ സ്‌നേഹ, അശ്ലീല ദൃശ്യങ്ങള്‍ കാണിച്ചാണ് കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. വിദേശത്തായിരുന്ന കുട്ടിയുടെ പിതാവ് നാട്ടിലെത്തിയതോടെ സ്‌നേഹയുടെ സ്വഭാവത്തില്‍ സംശയം തോന്നി ഇവരെ വീട്ടില്‍ നിന്നും ഇറക്കിവിട്ടു. കൂടാതെ കുട്ടിക്ക് സ്‌നേഹ നല്‍കിയ മൊബൈല്‍ ഫോണും പിടിച്ചെടുത്തു. ഇതില്‍ പ്രകോപിതയായ സ്‌നേഹ, സ്‌കൂളില്‍ പോകുന്ന വഴിയില്‍ വെച്ച് കുട്ടിയെ വീണ്ടും സ്വാധീനിക്കുകയും പിതാവിനെതിരെ വ്യാജ പരാതി നല്‍കാന്‍ നിര്‍ബന്ധിക്കുകയുമായിരുന്നു.

സ്‌നേഹയുടെ ഭീഷണിയെത്തുടര്‍ന്ന് പിതാവ് പീഡിപ്പിച്ചതായി പെണ്‍കുട്ടി ആദ്യം സ്‌കൂള്‍ കൗണ്‍സിലറോടും പിന്നീട് മജിസ്ട്രേറ്റിനോടും മൊഴി നല്‍കി. ഇതേത്തുടര്‍ന്ന് കോടതി നിര്‍ദ്ദേശപ്രകാരം പോലീസ് പിതാവിനെ പോക്‌സോ വകുപ്പ് ചുമത്തി ജയിലിലടച്ചു. തുടര്‍ന്ന് പെണ്‍കുട്ടിയെ ഒരു സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. ഈ സമയത്തെല്ലാം സ്‌നേഹ കുട്ടിയെ സന്ദര്‍ശിക്കാനും അമ്മയോടൊപ്പം വിട്ടയക്കണമെന്ന് ആവശ്യപ്പെടാനും ശ്രമിച്ചെങ്കിലും സംരക്ഷണ കേന്ദ്രം അധികൃതര്‍ ഇത് തടഞ്ഞു.

കഴിഞ്ഞ രണ്ടുമാസത്തിനിടെ നിരവധി തവണ നടത്തിയ കൗണ്‍സലിങ്ങിലാണ്, തടവിലുള്ള പിതാവല്ല മറിച്ച് ഒളിവില്‍ പോയ സ്‌നേഹയാണ് തന്നെ പീഡിപ്പിച്ചതെന്നും പരാതി വ്യാജമാണെന്നും പെണ്‍കുട്ടി തുറന്നുപറഞ്ഞത്. അധികൃതര്‍ പോലീസില്‍ വിവരമറിയിച്ചതോടെയാണ് സ്‌നേഹയ്‌ക്കെതിരെ പുതിയ കേസ് രജിസ്റ്റര്‍ ചെയ്തത്. സിനിമയെ വെല്ലുന്ന കുറ്റകൃത്യ പശ്ചാത്തലമുള്ള വ്യക്തിയാണ് നിലവില്‍ ഒളിവില്‍ കഴിയുന്ന സ്‌നേഹ മെര്‍ലിന്‍.

തളിപ്പറമ്പ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ കുട്ടികളെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട് മൂന്ന് പോക്‌സോ കേസുകള്‍ ഇവര്‍ക്കെതിരെയുണ്ട്. 2025 മാര്‍ച്ചില്‍ 12 വയസ്സുള്ള പെണ്‍കുട്ടിയെയും 14 വയസ്സുള്ള സഹോദരനെയും പീഡിപ്പിച്ച കേസില്‍ ഇവര്‍ അറസ്റ്റിലായിരുന്നു. ഇതിന് മുന്‍പും മറ്റൊരു കുട്ടിയെ ഇവര്‍ പീഡിപ്പിച്ചിട്ടുണ്ട്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് തളിപ്പറമ്പ് നഗരസഭയിലെ മുന്‍ സി.പി.എം കൗണ്‍സിലറും നിലവില്‍ സി.പി.ഐ നേതാവുമായ കോമത്ത് മുരളീധരനെ ഹെല്‍മെറ്റ് കൊണ്ട് തലയ്‌ക്കടിച്ച് പരിക്കേല്‍പ്പിച്ച കേസിലും സ്‌നേഹ പ്രതിയാണ്.

വ്യാജ പരാതിയുടെ അടിസ്ഥാനത്തില്‍ ജയിലില്‍ കഴിയുന്ന പിതാവിനെ മോചിപ്പിക്കുന്നതിനായുള്ള തുടര്‍ നടപടികളിലേക്ക് കടക്കാനൊരുങ്ങുകയാണ് പോലീസ്.

Tags: kasargodrape caseSNEHA MERLIN
Share
Tweet
SendShare

More News from this section

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

ഫുഡ് ഡെലിവറിയുടെ മറവില്‍ മദ്യവില്‍പ്പന; കൊച്ചിയില്‍ ഡെലിവറി ബോയി പിടിയില്‍; പിടികൂടിയത് 21 ലിറ്റര്‍ മദ്യം

കേരളത്തിലെ 38 തദ്ദേശ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ്; സെപ്റ്റംബര്‍ 28ന് വോട്ടെടുപ്പ്, 29ന് ഫലം

അങ്കമാലിയിലേക്ക് മെട്രോ നീളും; നെടുമ്പാശ്ശേരി വിമാനത്താവളം വഴി 18 കിലോമീറ്റര്‍ പാത, 3 കിലോമീറ്റര്‍ ഭൂഗര്‍ഭപാത

പുറത്ത് 25 രൂപ, തിയറ്ററിൽ 250 രൂപ; പോപ്‌കോണിന് കൊള്ളവില, ‘ചായ കുടിക്കാൻ ലോൺ എടുക്കേണ്ട സ്ഥിതി’: മേയർ വി.വി. രാജേഷ്

Latest News

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

നേപ്പാള്‍ പ്രളയജലത്തിനൊപ്പം ‘വിചിത്ര മത്സ്യങ്ങള്‍’ ബിഹാറിലെത്തി; കഴിച്ചവര്‍ക്ക് വിഷബാധ, മുന്നറിയിപ്പുമായി അധികൃതര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies