ലോകകപ്പില്‍ വിപ്ലവം സൃഷ്ടിച്ച് 'ക്രിക്കറ്റ് സാങ്കേതികവിദ്യ'; അസിസ്റ്റന്റ് റഫറിയുടെ പിഴവ് തിരുത്തി വാര്‍, സ്വീഡന് വമ്പന്‍ ജയം
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ലോകകപ്പില്‍ വിപ്ലവം സൃഷ്ടിച്ച് ‘ക്രിക്കറ്റ് സാങ്കേതികവിദ്യ’; അസിസ്റ്റന്റ് റഫറിയുടെ പിഴവ് തിരുത്തി വാര്‍, സ്വീഡന് വമ്പന്‍ ജയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 15, 2026, 08:15 pm IST
Facebook
Twitter
WhatsAppTelegram

ന്യൂയോര്‍ക്ക്: തുനീഷ്യക്കെതിരെയുള്ള മത്സരത്തില്‍ ഒന്നിനെതിരെ അഞ്ച് ഗോളുകളുടെ തകര്‍പ്പന്‍ ജയത്തോടെ സ്വീഡന്‍ ലോകകപ്പില്‍ തങ്ങളുടെ വരവറിയിച്ചിരിക്കുകയാണ്. എന്നാല്‍ ഈ മത്സരത്തില്‍ ഗോള്‍ നേട്ടത്തേക്കാളും ലോകകപ്പിന്റെ ചരിത്രത്തേക്കാളും ചര്‍ച്ചയാകുന്നത് ഫുട്‌ബോളിലേക്ക് ക്രിക്കറ്റില്‍ നിന്നും കടന്നുവന്ന ഒരു സാങ്കേതികവിദ്യയാണ്. മനുഷ്യസഹജമായ പിഴവുകള്‍ ഒഴിവാക്കാന്‍ 2026 ലോകകപ്പില്‍ ഫിഫ അവതരിപ്പിച്ച അത്യാധുനിക ‘വാര്‍’ സംവിധാനമാണ് ഇവിടെ നിര്‍ണ്ണായകമായത്.

മത്സരത്തിനിടയില്‍ പകരക്കാരനായി കളത്തിലിറങ്ങിയ സ്വീഡിഷ് താരം മാതിയാസ് സ്വാന്‍ബെര്‍ഗ്, വെറും 18 സെക്കന്‍ഡുകള്‍ക്കുള്ളില്‍ പന്ത് വലയിലെത്തിച്ച് ടീമിനായി നാലാം ഗോള്‍ നേടി. സഹതാരങ്ങള്‍ക്കൊപ്പം സ്വാന്‍ബെര്‍ഗ് വിജയം ആഘോഷിച്ചെങ്കിലും അസിസ്റ്റന്റ് റഫറി ഓഫ്സൈഡ് വിളിച്ചതോടെ ആ സന്തോഷം നിമിഷങ്ങള്‍ക്കകം ഇല്ലാതായി.

മാതിയാസ് സ്വാന്‍ബെര്‍ഗിന്റെ കാലിലേക്ക് പന്ത് എത്തുന്നതിന് തൊട്ടുമുമ്പ് അത് മറ്റൊരു സ്വീഡിഷ് താരമായ അലക്‌സാണ്ടര്‍ ഇസക്കിന്റെ കാലില്‍ തട്ടിയിരുന്നു എന്നതായിരുന്നു സ്വീഡന്റെ ഔദ്യോഗിക വാദം. അസിസ്റ്റന്റ് റഫറിയുടെ തീരുമാനത്തില്‍ കളിക്കാരും കോച്ചിംഗ് സ്റ്റാഫും കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയതോടെ തീരുമാനം വീഡിയോ അസിസ്റ്റന്റ് റഫറിക്ക് വിട്ടു.

മത്സരഗതിയെത്തന്നെ സ്വാധീനിക്കുന്ന ഈ സുപ്രധാന നിമിഷത്തിലാണ് ക്രിക്കറ്റ് ലോകത്ത് സാധാരണയായി ഉപയോഗിക്കുന്ന ഒരു സാങ്കേതികവിദ്യ ഫുട്‌ബോളിന്റെ രക്ഷയ്‌ക്കെത്തിയത്. ക്രിക്കറ്റില്‍ ബാറ്റില്‍ പന്ത് ഉരസിയിട്ടുണ്ടോ എന്ന് കണ്ടെത്താന്‍ ഉപയോഗിക്കുന്ന ‘സ്‌നിക്കോമീറ്റര്‍’ സാങ്കേതികവിദ്യയ്‌ക്ക് സമാനമായ സംവിധാനമാണ് വാര്‍ റഫറിമാര്‍ ഇവിടെ പരിശോധനയ്‌ക്കായി ഉപയോഗിച്ചത്.

അത്യന്തം സൂക്ഷ്മമായ ഈ പരിശോധനയില്‍ പന്ത് അലക്‌സാണ്ടര്‍ ഇസക്കിന്റെ കാലില്‍ നേരിയ രീതിയില്‍ സ്പര്‍ശിച്ചിട്ടുണ്ടെന്ന് തെളിഞ്ഞു. ഇതോടെ റഫറിയുടെ ഓഫ്സൈഡ് തീരുമാനം തിരുത്തപ്പെടുകയും സ്വീഡന് അവരുടെ നാലാം ഗോള്‍ അനുവദിക്കുകയും ചെയ്തു. ഗോള്‍ അനുവദിച്ച് കിട്ടിയതോടെ സ്വാന്‍ബെര്‍ഗും സ്വീഡനും വീണ്ടും ആഘോഷം തുടങ്ങി. ഈ ഗോളോടെ ഒരു അപൂര്‍വ്വ റെക്കോര്‍ഡും സ്വാന്‍ബെര്‍ഗിനെ തേടിയെത്തി. ഫിഫ ലോകകപ്പിന്റെ ചരിത്രത്തില്‍ പകരക്കാരനായി ഇറങ്ങി ഏറ്റവും വേഗത്തില്‍ ഗോള്‍ നേടുന്ന രണ്ടാമത്തെ താരം എന്ന ബഹുമതിയാണ് 18-ാം സെക്കന്‍ഡില്‍ ഗോള്‍ നേടിയ സ്വാന്‍ബെര്‍ഗ് സ്വന്തമാക്കിയത്.

Tags: FIFA usingcricket's tech in World CupSnickoSweden vs Tunisia
Share
Tweet
SendShare

More News from this section

എന്‍സോയെ സ്വന്തമാക്കാന്‍ സിറ്റി; ചെല്‍സി വില്‍ക്കാന്‍ തയ്യാര്‍, മാര്‍ട്ടിനെസും സ്റ്റാംഫോര്‍ഡ് ബ്രിഡ്ജിലേക്ക്

റോഡ്രിയുടെ പകരക്കാരനായി 18കാരന്‍; അയൂബ് ബുവാദിയെ 100 മില്യണ്‍ യൂറോയ്‌ക്ക് സ്വന്തമാക്കി മാഞ്ചസ്റ്റര്‍ സിറ്റി

മറേഡണയുടെ ‘ദൈവത്തിന്റെ കൈ’ ഗോളിന് സാക്ഷിയായ പന്ത്; വിറ്റ് പോയത് 3.35 മില്യണ്‍ യുഎസ് ഡോളറിന്

ബ്രസീലിന്റെ അപ്രതീക്ഷിത ധാക്ക സന്ദർശനം; ബംഗ്ലാദേശിനെതിരെ ഫിഫ സൗഹൃദ മത്സരത്തിന് സാധ്യത

മത്സരത്തിനിടെ കുഴഞ്ഞുവീണു; പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ താരം കെവിന്‍ കാസ്‌ട്രോയ്‌ക്ക് ദാരുണാന്ത്യം

ലാ ലിഗയില്‍ ബാഴ്സലോണയ്‌ക്ക് ഗംഭീര തുടക്കം; എല്‍ചെയെ 5-0ന് തകര്‍ത്തു

Latest News

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies