ലോകകപ്പ് പോരാട്ടത്തിന് സ്‌പെയിന്‍; കേപ് വെര്‍ദെയ്‌ക്കെതിരെ ലാമിന്‍ യമാല്‍ ആദ്യ ഇലവനിലുണ്ടാകില്ല; റയല്‍ മാഡ്രിഡ് താരങ്ങളില്ലാതെ സ്പാനിഷ് പട
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ലോകകപ്പ് പോരാട്ടത്തിന് സ്‌പെയിന്‍; കേപ് വെര്‍ദെയ്‌ക്കെതിരെ ലാമിന്‍ യമാല്‍ ആദ്യ ഇലവനിലുണ്ടാകില്ല; റയല്‍ മാഡ്രിഡ് താരങ്ങളില്ലാതെ സ്പാനിഷ് പട

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 15, 2026, 05:33 pm IST
Facebook
Twitter
WhatsAppTelegram

വാഷിങ്ടണ്‍: 2026 ലോകകപ്പിലെ തങ്ങളുടെ ആദ്യ പോരാട്ടത്തില്‍ സ്‌പെയിന്‍ ഇന്ന് കേപ് വെര്‍ദെയെ നേരിടാനൊരുങ്ങുമ്പോള്‍ ആരാധകര്‍ക്ക് നിരാശ സമ്മാനിച്ച് കോച്ചിന്റെ പ്രഖ്യാപനം. സ്പാനിഷ് നിരയിലെ സൂപ്പര്‍ വിങ്ങര്‍ ലാമിന്‍ യമാല്‍ ആദ്യ ഇലവനില്‍ ഉണ്ടാകില്ലെന്ന് മുഖ്യപരിശീലകന്‍ ലൂയിസ് ഡി ലാ ഫ്യൂന്റെ വ്യക്തമാക്കി. കഴിഞ്ഞ ഏപ്രില്‍ മാസത്തിലേറ്റ പരിക്കിന് ശേഷം കളിക്കളത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്ന പതിനെട്ടുകാരനായ താരം പകരക്കാരുടെ ബെഞ്ചിലായിരിക്കും സ്ഥാനമുറപ്പിക്കുക. എങ്കിലും മത്സരത്തിന്റെ ഏതെങ്കിലും ഘട്ടത്തില്‍ താരം സബ്സ്റ്റിറ്റിയൂട്ടായി മൈതാനത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

യമാല്‍ കളിക്കാന്‍ പൂര്‍ണ്ണ സജ്ജനാണെങ്കിലും ആദ്യ മിനിറ്റ് മുതല്‍ ഇറക്കി റിസ്‌ക് എടുക്കാന്‍ ടീം മാനേജ്‌മെന്റ് തയ്യാറല്ല. എന്നാല്‍ മത്സരത്തിന്റെ അവസാന നിമിഷങ്ങളില്‍ കുറച്ചു സമയം പന്തുതട്ടാന്‍ താരത്തിന് ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലെന്ന് പരിശീലകന്‍ കൂട്ടിച്ചേര്‍ത്തു. നിലവില്‍ മറ്റ് ശാരീരിക ബുദ്ധിമുട്ടുകള്‍ ഒന്നുമില്ലെങ്കിലും പ്രമുഖ വിങ്ങര്‍മാരായ നിക്കോ വില്യംസ്, വിക്ടര്‍ മുനോസ് എന്നിവരെയും ആദ്യ ഇലവനില്‍ നിന്ന് ഒഴിവാക്കി ബെഞ്ചിലിരുത്താനാണ് കോച്ചിന്റെ തീരുമാനം.

ഈ ലോകകപ്പില്‍ സ്‌പെയിന്‍ ടീം കളത്തിലിറങ്ങുന്നത് വലിയൊരു അപൂര്‍വ്വതയുമായാണ്. ഫുട്‌ബോള്‍ ചരിത്രത്തിലാദ്യമായി റയല്‍ മാഡ്രിഡ് ക്ലബ്ബിലെ ഒരൊറ്റ താരം പോലും ഇല്ലാതെയാണ് സ്പാനിഷ് പട ലോകകപ്പിന് അണിനിരക്കുന്നത്. എങ്കിലും ഇത്തവണ ലോകകിരീടം നേടാന്‍ ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്ന പ്രമുഖ ടീമുകളിലൊന്നാണ് സ്‌പെയിന്‍. തങ്ങളുടെ ടീമിന്റെ കരുത്തിനെക്കുറിച്ച് പരിശീലകന്‍ ലൂയിസ് ഡി ലാ ഫ്യൂന്റെയ്‌ക്ക് വലിയ ആത്മവിശ്വാസമാണുള്ളത്.

‘ഈ ലോകകപ്പിലെ ഏറ്റവും മികച്ച ടീം സ്‌പെയിന്‍ തന്നെയാണ്. കളിക്കാരുടെ നിലവാരം എത്രത്തോളമുണ്ടെന്ന് മനസ്സിലാക്കാന്‍, ലോകകപ്പ് സ്‌ക്വാഡിലേക്ക് തിരഞ്ഞെടുക്കാന്‍ കഴിയാതെ ഞാന്‍ ഒഴിവാക്കേണ്ടി വന്ന മികച്ച കളിക്കാരുടെ പട്ടിക മാത്രം നോക്കിയാല്‍ മതിയാകും.’ ലോകകപ്പ് വേദിയില്‍ തങ്ങളുടെ കന്നിപ്പോരാട്ടത്തിന് ഇറങ്ങുന്ന ദുര്‍ബലരായ കേപ് വെര്‍ദെയെയാണ് ആദ്യ മത്സരത്തില്‍ സ്‌പെയിന്‍ നേരിടുന്നത്. ഇതിനുശേഷം ഗ്രൂപ്പ് എച്ചിലെ അടുത്ത മത്സരങ്ങളില്‍ സൗദി അറേബ്യ, യുറഗ്വായ് എന്നീ കരുത്തരായ ടീമുകളാണ് സ്‌പെയിനിന്റെ എതിരാളികള്‍.

Tags: spainfifa world cupCape Verde
Share
Tweet
SendShare

More News from this section

എന്‍സോയെ സ്വന്തമാക്കാന്‍ സിറ്റി; ചെല്‍സി വില്‍ക്കാന്‍ തയ്യാര്‍, മാര്‍ട്ടിനെസും സ്റ്റാംഫോര്‍ഡ് ബ്രിഡ്ജിലേക്ക്

റോഡ്രിയുടെ പകരക്കാരനായി 18കാരന്‍; അയൂബ് ബുവാദിയെ 100 മില്യണ്‍ യൂറോയ്‌ക്ക് സ്വന്തമാക്കി മാഞ്ചസ്റ്റര്‍ സിറ്റി

മറേഡണയുടെ ‘ദൈവത്തിന്റെ കൈ’ ഗോളിന് സാക്ഷിയായ പന്ത്; വിറ്റ് പോയത് 3.35 മില്യണ്‍ യുഎസ് ഡോളറിന്

ബ്രസീലിന്റെ അപ്രതീക്ഷിത ധാക്ക സന്ദർശനം; ബംഗ്ലാദേശിനെതിരെ ഫിഫ സൗഹൃദ മത്സരത്തിന് സാധ്യത

മത്സരത്തിനിടെ കുഴഞ്ഞുവീണു; പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ താരം കെവിന്‍ കാസ്‌ട്രോയ്‌ക്ക് ദാരുണാന്ത്യം

ലാ ലിഗയില്‍ ബാഴ്സലോണയ്‌ക്ക് ഗംഭീര തുടക്കം; എല്‍ചെയെ 5-0ന് തകര്‍ത്തു

Latest News

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies