ആരാധകരുടെ ഏറെ നളത്തെ കാത്തിരിപ്പിനൊടുവിൽ മമ്മൂട്ടി ചിത്രം കാതൽ റിലീസിന് എത്തുകയാണ്. 23 ന് തീയേറ്ററുകളിൽ എത്തുന്ന ചിത്രത്തിന്റെ പ്രമോഷൻ പരിപാടികൾ പുരോഗമിക്കുകയാണ്. ഇതിനിടെ ചിത്രത്തിന്റെ റിലീസ് വിലക്കിയെന്നാണ് റിപ്പോർട്ട്. ഖത്തർ, കുവൈറ്റ് എന്നിവിടങ്ങളിൽ കാതൽ സിനിമയുടെ റിലീസിന് വിലക്ക് ഏർപ്പെടുത്തിയതെന്നാണ്. പ്രമുഖ ട്രേഡ് അനലിസ്റ്റുകൾ ഇക്കാര്യം സമൂഹമാദ്ധ്യമമായ എക്‌സിലൂടെ പങ്കുവെച്ചിട്ടുമുണ്ട്.
കാതലിന്റെ ഉള്ളടക്കമാണ് ബാനിന് കാരണമെന്നും ഇവർ പറയുന്നു. നേരത്തെ മോഹൻലാൽ ചിത്രം മോൺസ്റ്ററിന്റെ റിലീസിനും വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഉള്ളടക്കം ആയിരുന്നു അന്നും കാരണമായി പറഞ്ഞത്. ചിത്രം റിലീസിന് ഇനി മൂന്ന് ദിവസം മാത്രമുള്ളപ്പോഴാണ് ചിത്രം ബാൻ ചെയ്തിരിക്കുന്നത്. മമ്മൂട്ടിയുടെ നായികയായ ജ്യോതിക ആദ്യമായി എത്തുന്നു എന്ന പ്രത്യേകതയും സിനമ്ക്കുണ്ട്.
ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ എന്ന സിനിമയ്‌ക്ക് ശേഷം ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രമാണ് കാതൽ. മമ്മൂട്ടി കമ്പനി തന്നെ നിർമ്മിക്കുന്ന ചിത്രമാണ് കാതൽ. ചിത്രം ഗോവൻ ചലച്ചിത്ര മേളയിലും ഐഎഫ്എഫ്‌കെയിലും പ്രദർശിപ്പിക്കും. സമീപകാലത്ത് വ്യത്യസ്തതകൾ തേടുന്ന മമ്മൂട്ടിയുടെ ഏറെ വ്യത്യസ്തമായ കഥാപാത്രമാകും കാതലിലേത് എന്നും സംവിധായകനടക്കം ഇതിനോടകം പറഞ്ഞിരുന്നു.
ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മുതൽ ശ്രദ്ധേയമായിരുന്നു. ചിത്രത്തിലെ ഒരു വീഡിയോ ഗാനം കഴിഞ്ഞ ദിവസം അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരുന്നു. ചിത്രത്തിന്റെ ട്രെയിലറും ശ്രദ്ധേയമായിരുന്നു. ഒരു പൊതുപ്രവർത്തകന്റെ വേഷത്തിലാണ് കാതലിൽ മമ്മൂട്ടി എത്തുന്നത്. മാത്യു ദേവസി എന്നാണ് കഥാപാത്രത്തിന്റെ പേര്.