12 അടി നീളം 42 പൗണ്ട് ഭാരം; ഈ ഭീമൻ ഞണ്ടുകളെ കണ്ടാൽ ആരും ഭയന്ന് വിറയ്ക്കും
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

12 അടി നീളം 42 പൗണ്ട് ഭാരം; ഈ ഭീമൻ ഞണ്ടുകളെ കണ്ടാൽ ആരും ഭയന്ന് വിറയ്‌ക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 21, 2023, 11:34 pm IST
Facebook
Twitter
WhatsAppTelegram

ജലാശയങ്ങളിൽ ഇറങ്ങുന്നവരുടെ ഒരു പേടി സ്വപ്നമാണ് ഞണ്ട്. എന്നാൽ, ഞണ്ടുകളെ കഴിക്കുന്നവർക്ക് അവയുടെ രുചി നാവിൽ നിന്നും പോകുകയുമില്ല. അത്ര രുചികരമായ വിഭവങ്ങൾ ഞണ്ടുകളുടെ മാംസം ഉപയോ​ഗിച്ച് പാചകം ചെയ്യാം. ചെറുതും വലുതുമായി ലോകത്ത് ഏകദേശം 850 ഓളം ഇനം ഞണ്ടുകളുണ്ട്. കൂടി പോയാൽ കൈപ്പത്തിയോളം വലിപ്പമുള്ള ഞണ്ടുകളെയാണ് പൊതുവെ നാം കണ്ടിട്ടുള്ളത്. എന്നാൽ, ഒരുവട്ടം കണ്ടാൽ തന്നെ നമ്മുടെ ബോധം പോകുന്ന തരത്തിൽ അസാമാന്യ വലിപ്പത്തിലുള്ള ഞണ്ടുകൾ ലോകത്തുണ്ട്. അത്തരത്തിൽ ലോകത്തിലെ ഏറ്റവും വലിപ്പമുള്ള 5 ഞണ്ടുകളെ പരിചയപ്പെടാം.

1. ജാപ്പനീസ് സ്പൈഡർ ക്രാബ്

ലോകത്തിലെ ഏറ്റവും വലിയ ഞണ്ടാണ് ജാപ്പനീസ് സ്പൈഡർ ക്രാബ്. ജപ്പാന് സമീപമുള്ള കടലുകളിൽ കാണപ്പെടുന്ന ഇവ ഞണ്ടിനത്തിൽ ഏറ്റവും നീളം കൂടിയ കാലുകളുള്ളവയാണ്. 12 അടി വരെ നീളം ഇവയുടെ കാലുകൾക്ക് വയ്‌ക്കും. 16 ഇഞ്ച് വീതിയുള്ള ഇവയ്‌ക്ക് 42 പൗണ്ട് വരെ ഭാരവുമുണ്ട്. ജപ്പാനിലെ ഹോൺഷു ദ്വീപുകൾക്ക് ചുറ്റും ഈ ഭീമൻ ഞണ്ടിനെ കാണാം. 100 വർഷം വരെ ഇവ ജീവിക്കും.

2.ടാസ്മാനിയൻ ഭീമൻ ഞണ്ട്

ടാസ്മാനിയൻ ഭീമൻ ഞണ്ട് ലോകത്തിലെ ഏറ്റവും വലിയ ഞണ്ടുകളിൽ രണ്ടാമനാണ്. 18 ഇഞ്ച് വരെ വീതിയും 39 പൗണ്ട് വരെ ഭാരവും ഉണ്ട്. തെക്കൻ ഓസ്‌ട്രേലിയൻ സമുദ്രത്തിലെ ചെളി നിറഞ്ഞ അടിത്തട്ടിലാണ് ഈ ഭീമൻ താമസിക്കുന്നത്.

3. കോക്കനട്ട് ഞണ്ടുകൾ

ഇവ റോബർ ഞണ്ടുകൾ എന്നും അറിയപ്പെടുന്നു. ഭൂമിയിലെ ഏറ്റവും വലിയ ഞണ്ടുകളിലൊന്നാണിവ. ഇവയ്‌ക്ക് 3 അടി 3 ഇഞ്ച് വരെ വളരാകും. 9 പൗണ്ട് ഭാരം കോക്കനട്ട് ഞണ്ടുകൾക്ക് കാണും. മനുഷ്യ ജനസംഖ്യയുള്ള പ്രദേശങ്ങളിൽ ഇവയുടെ സാന്നിധ്യം ഇല്ലാതായിട്ടുണ്ട്. ഇന്ത്യൻ, പസഫിക് സമുദ്രങ്ങൾക്ക് കുറുകെയുള്ള ദ്വീപുകളിലാണ് ഇവ കാണപ്പെടുന്നത്. കോക്കനട്ട് ഞണ്ടുകൾക്ക് നീന്താൻ കഴിയില്ല, ജീവിതത്തിന്റെ ഭൂരിഭാഗവും ഇവ കരയിലാണ് ചെലവഴിക്കുന്നത്. 60 വർഷത്തിലേറെ ഇവയ്‌ക്ക് ആയുസുണ്ട്.

4. ജയന്റ് മഡ് ക്രാബ്

ഭീമാകാരമായ ഈ ഞണ്ടുകൾ ഇൻഡോ-പസഫിക് മഡ് ക്രാബ് എന്നും അറിയപ്പെടുന്നു. ഇവയ്‌ക്ക് 9 ഇഞ്ചാണ് വലിപ്പം. മാത്രമല്ല 11 പൗണ്ട് വരെ ഭാരവും ഉണ്ട്. ഇൻഡോ-പസഫിക്കിന് കുറുകെയുള്ള അഴിമുഖങ്ങളിലും കണ്ടൽക്കാടുകളിലും ഇവ കാണപ്പെടുന്നു.

5. റെഡ് കിംഗ് ക്രാബ്

റെഡ് കിംഗ് ഞണ്ടുകൾക്ക് 7 ഇഞ്ച് വലിപ്പവും 6 പൗണ്ട് ഭാരവും ഉണ്ട്. ബെറിംഗ് കടൽ, വടക്കൻ പസഫിക് സമുദ്രം, കംചത്ക പെനിൻസുലയ്‌ക്ക് സമീപമുള്ള ജലാശയം എന്നിവിടങ്ങളിൽ റെഡ് കിംഗ് ഞണ്ടുകൾ കാണപ്പെടുന്നു. രുചികളിൽ മുൻപന്തിയിൽ നിൽക്കുന്നതിനാൽ വലിയ തോതിൽ ഇവ വേട്ടയാടപ്പെടുന്നുണ്ട്.

 

Tags: SUBLargest Crabs
Share
Tweet
SendShare

More News from this section

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

Latest News

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

ഓണാവധി കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് ആശ്വാസം; മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies