മഥുരയുടെ മിനുക്ക് പണികൾ അവസാനഘട്ടത്തിൽ; ബ്രജ് രാജ് ഉത്സവ'ത്തിൽ പങ്കെടുക്കാനായി പ്രധാനമന്ത്രി 24 ന് എത്തും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മഥുരയുടെ മിനുക്ക് പണികൾ അവസാനഘട്ടത്തിൽ; ബ്രജ് രാജ് ഉത്സവ’ത്തിൽ പങ്കെടുക്കാനായി പ്രധാനമന്ത്രി 24 ന് എത്തും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 22, 2023, 09:19 am IST
FacebookTwitterWhatsAppTelegram

ലക്‌നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിന്റെ ഭാഗമായി മഥുരയിലെ ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ. മഥുരയിൽ നടക്കുന്ന ‘ ബ്രജ് രാജ് ഉത്സവ’ത്തിൽ പങ്കെടുക്കാനായാണ് അദ്ദേഹം എത്തുന്നത്. കൂടാതെ പതിനാറാം നൂറ്റാണ്ടിലെ കവിയായിരുന്ന മീരാ ഭായിയുടെ ജന്മദിനാഘോഷ പരിപാടികളിലും അദ്ദേഹം പങ്കെടുക്കും. ശ്രീകൃഷ്ണന്റെ ജന്മഭൂമിയായ മഥുരയിലെ ബാങ്കെ ബിഹാരി ക്ഷേത്രം സന്ദർശിച്ച് പ്രാർത്ഥന നടത്തും. 24, 25 തീയതികളിലാണ് ബ്രജ് രാജ് ഉത്സവം നടക്കുന്നത്.

നിലവിൽ മഥുരയിലെ വായു ഗുണനിലവാര സൂചിക ഉയർന്നിരിക്കുകയാണ് ഇത് കുറക്കാനായി നഗരത്തിൽ പ്രത്യേക ശുചിത്വ കാമ്പയിൻ നടത്തുന്നുണ്ടെന്ന് മഥുര മുനിസിപ്പൽ കമ്മീഷണർ ശശാങ്ക് ചൗധരി അറിയിച്ചു. ശുചിത്വ ക്യാമ്പയിനിലൂടെ നഗരം മൊത്തത്തിൽ നവീകരിക്കും.

മീരാ ഭായിയുടെ ജന്മദിനാഘോഷത്തോടനുബന്ധിച്ച് നടിയും പാർലമെന്റ് അംഗവുമായ ഹേമാ മാലിനി അവതരിപ്പിക്കുന്ന നൃത്തനാടകം നടക്കും. മീരാ ഭായിയുടെ ജീവിതം കോർത്തിണക്കിയാണ് നൃത്തനാടകം അണിയിച്ചൊരുക്കിയിരിക്കുന്നത്. കൂടാതെ, വെറ്ററിനറി സർവ്വകലാശാല മീരാ ഭായിയുടെ ജീവിതത്തെ കുറിച്ച് ഒരു സെമിനാർ സംഘടിപ്പിക്കും. രാജ്യത്തുടനീളമുള്ള പ്രമുഖ പണ്ഡിതന്മാർ പരിപാടിയിൽ പ്രഭാഷകരായി ക്ഷണിക്കപ്പെട്ടിട്ടുണ്ട്.

മീരാഭായിയുടെ ജന്മവാർഷികത്തോടനുബന്ധിച്ച് യുപി ബ്രജ് തീർത്ഥ വികാസ് പരിഷത്ത് ഹേമമാലിനി അഭിനയിച്ച 1979-ൽ പുറത്തിറങ്ങിയ ‘മീര’ എന്ന ചിത്രത്തിന്റെ പ്രദർശനം 24-ന് നടത്തും. കൂടാതെ, ശുഭലക്ഷ്മി അഭിനയിച്ച 1947-ൽ പുറത്തിറങ്ങിയ ‘മീര’ എന്ന ചിത്രത്തിന്റെ പ്രദർശനവും ഉണ്ടായിരിക്കും. നവംബർ 25-നാണ് ചിത്രത്തിന്റെ പ്രദർശനം.

Tags: narendramodiBRAJ RAJ UTHSAV
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies