ലക്നൗ: വിവാഹ വീട്ടിൽ അടിപിടി. രസഗുള തീരാൻ പോകുന്നുവെന്ന് വിളിച്ച് പറഞ്ഞതിനെ ചൊല്ലിയുള്ള ഏറ്റുമുട്ടലിൽ ആറുപേര്‍ക്ക് പരിക്ക്. ആഗ്രയിലാണ് സംഭവം.
കഴിഞ്ഞ ദിവസമാണ് തല്ലുമാല അരങ്ങേറിയത്. ബ്രിജ്ഭാന്‍ കുശ്വാഹ എന്നയാളുടെ വീട്ടില്‍ നടന്ന വിവാഹ ചടങ്ങിനിടെയാണ് അടിപിടി നടന്നത്. രസഗുള തീരാറായി എന്ന് ഒരാള്‍ വിളിച്ച് പറഞ്ഞതാണ് സംഘര്‍ഷത്തിന് കാരണമായത്. തര്‍ക്കം പിന്നീട് അടിപിടിയില്‍ കലാശിച്ചു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. പരിക്കേറ്റവര്‍ അപകടനില തരണം ചെയ്തതായും അദ്ദേഹം അറിയിച്ചു.