ക്യാമറാമാൻ വേണുവിനെ ഫോണിൽ വിളിച്ച് ഗുണ്ടകൾ ഭീഷണിപ്പെടുത്തിയ സംഭവം; പ്രതിഷേധിച്ച് ഛായാഗ്രാഹകരുടെ സംഘടന
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ക്യാമറാമാൻ വേണുവിനെ ഫോണിൽ വിളിച്ച് ഗുണ്ടകൾ ഭീഷണിപ്പെടുത്തിയ സംഭവം; പ്രതിഷേധിച്ച് ഛായാഗ്രാഹകരുടെ സംഘടന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 22, 2023, 12:22 pm IST
FacebookTwitterWhatsAppTelegram

കോട്ടയം: പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ വേണുവിനെ ഫോണിൽ വിളിച്ച് ഗുണ്ടകൾ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് ഛായാഗ്രാഹകരുടെ സംഘടനയായ സിനിമാട്ടോഗ്രാഫേഴ്‌സ് യൂണിയൻ ഓഫ് മലയാളം സിനിമ. സംഭവത്തിൽ സർക്കാരും പോലീസും ഫെഫ്ക നേതൃത്വവും കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും നടപടി സ്വീകരിക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.

സംഭവത്തിൽ വേണു സ്വീകരിച്ചിരിക്കുന്ന നിയമനടപടികൾക്ക് തങ്ങൾ പിന്തുണ അറിയിക്കുന്നു. സിനിമയിൽ എതിരഭിപ്രായങ്ങൾ ഉണ്ടായാൽ ഗുണ്ടായിസം കാണിക്കലും ഭീഷണിപ്പെടുത്തുകയുമല്ല വേണ്ടത്. ഇത്തരം പ്രവണതകൾ ചലച്ചിത്ര വ്യവസായത്തിന്റെ പൊതുനന്മയ്‌ക്കായി തുടക്കത്തിലേ ഇല്ലായ്മ ചെയ്യണമെന്നും സംഘടന പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു.

നടൻ ജോജു ജോർജ് ആദ്യമായി സംവിധാനം ചെയ്യുന്ന ‘പണി’ എന്ന ചിത്രത്തിൽ ആദ്യം ക്യാമറമാനായി പ്രവർത്തിച്ചിരുന്നത് വേണുവിന്റെ ടീമായിരുന്നു. എന്നാൽ സിനിമ തുടങ്ങിയപ്പോൾ മുതൽ ഇരുവരും തമ്മിൽ വാക്കുതർക്കങ്ങൾ ഉണ്ടായിരുന്നു. ചിത്രീകരണം തുടങ്ങി ഒരു മാസത്തോളം കഴിഞ്ഞപ്പോൾ ഇരുവരും തമ്മിൽ ഉണ്ടായിരുന്ന പ്രശ്‌നങ്ങൾ കൈയാംകളിവരെ എത്തുകയുമായിരുന്നു. തുടർന്ന് വേണുവിന്റെ ടീമിനെ മാറ്റി ജോജു ഇരട്ട സിനിമയുടെ ക്യാമറാമാൻ വിജയിയെ വച്ച് സിനിമയുടെ ചിത്രീകരണം പുനരാരംഭിക്കുകയായിരുന്നു.

എന്നാൽ പുറത്താക്കിയിട്ടും ഹോട്ടലിൽ തന്നെ തുടർന്ന വേണുവിനെ ഫോണിൽ വിളിച്ച് ഗുണ്ടകൾ ഭീഷണിപ്പെടുത്തി എന്ന് കാണിച്ചായിരുന്നു പോലീസിൽ പരാതി നൽകിയത്. സംഭവത്തിൽ പോലീസ് അന്വേഷണം നടത്തുകയും ചെയ്തു. ഈ സംഭവത്തിൽ ജോജു ജോർജ്ജും പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. സ്വന്തം താത്പര്യപ്രകാരമാണ് വേണു സിനിമയിൽ നിന്ന് പിന്മാറിയതെന്നും, അദ്ദേഹം തനിക്ക് ഗുരുസ്ഥാനീയനാണെന്നുമാണ് ജോജു പറഞ്ഞത്.

Tags: joju georgeSUBVENU
ShareTweetSendShare

More News from this section

ജയസൂര്യ – വിനായകൻ ചിത്രം ടൈറ്റാൻസ് : ടൈറ്റിൽ പ്രകാശനം ചെയ്തു

തമിഴ് നടന്‍ അജിത് കുമാറിന്റെ മാതാവ് മോഹിനി മണി അന്തരിച്ചു; സിനിമാ-രാഷ്‌ട്രീയ ലോകം ആദരാഞ്ജലി അര്‍പ്പിച്ചു

തമിഴ് ചലച്ചിത്ര രംഗത്തിന് തീരാനഷ്ടം; നടനും പ്രമുഖ സിനിമാ നിരൂപകനുമായ എസ്. സത്യേന്ദ്ര വിടവാങ്ങി

പ്രണയ പശ്ചാത്തലത്തിലൊരു റിവഞ്ച് ത്രില്ലർ. ഇല്ലിക്കൽ റിവഞ്ച് ആദ്യ പോസ്റ്റർ പുറത്ത്

മാജിക് ഫ്രെയിംസിന്റെ ബാനറിൽ ബിജു മേനോൻ നായകനാകുന്ന ചിത്രം; അവറാച്ചൻ ആൻഡ് സൺസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

കാട്ടാളൻ A സർട്ടിഫിക്കറ്റോടെ സെൻസർ ചെയ്യപ്പെട്ടു: മെയ് ഇരുപത്തിയെട്ടിന് വേൾഡ് വൈഡ് റിലീസ്

Latest News

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies