സംസ്ഥാന സർക്കാരിൽ വി.ഡി സതീശന് സ്വാധീനം; വ്യാജ തിരഞ്ഞെടുപ്പ് കാർഡ് കേസിൽ രാഹുൽ മാങ്കൂട്ടത്തിലിനെ സംരക്ഷിക്കാൻ ശ്രമിക്കുകയാണ്: കെ.സുരേന്ദ്രൻ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സംസ്ഥാന സർക്കാരിൽ വി.ഡി സതീശന് സ്വാധീനം; വ്യാജ തിരഞ്ഞെടുപ്പ് കാർഡ് കേസിൽ രാഹുൽ മാങ്കൂട്ടത്തിലിനെ സംരക്ഷിക്കാൻ ശ്രമിക്കുകയാണ്: കെ.സുരേന്ദ്രൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 22, 2023, 04:15 pm IST
FacebookTwitterWhatsAppTelegram

തൃശൂർ: വ്യാജ തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് ഉണ്ടാക്കിയിരിക്കുന്നതിലൂടെ കോൺഗ്രസ് രാജ്യദ്രോഹ കുറ്റമാണ് ചെയ്തിരിക്കുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ലക്ഷകണക്കിന് കോൺഗ്രസ് പ്രവർത്തകർ വ്യാജ തിരിച്ചറിയൽ കാർഡിനെതിരെ രംഗത്ത് വന്നിട്ടും വിഡി സതീശൻ അടക്കമുള്ള നേതാക്കൾ രാഹുൽ മാങ്കൂട്ടത്തിലിനെ സംരക്ഷിക്കുന്ന തിരക്കിലാണ്. സംസ്ഥാന വ്യാപകമായി വ്യാജ കാർഡുണ്ടാക്കാൻ ട്രെയിനിംഗ് നടന്നിട്ടുണ്ട്. വ്യാജ തിരിച്ചറിയൽ കാർഡ് വിഷയത്തിൽ ബിജെപിയുടെ കയ്യിലുള്ള തെളിവുകൾ കോൺഗ്രസ് പ്രവർത്തകരിൽ നിന്ന് ലഭിച്ചതാണെന്നും കെ സുരേന്ദ്രൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.

പാലക്കാട് എംഎൽഎയും കർണാടക യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷനുമാണ് വ്യാജ തിരിച്ചറിയൽ കാർഡ് നിർമ്മാണത്തിന് പിന്നിലുള്ളത്. അടൂർ കേന്ദ്രീകരിച്ചാണ് ആദ്യം ഇതിന്റെ പ്രവർത്തനങ്ങൾ നടന്നത്. വ്യാജ തിരിച്ചറിയൽ കാർഡ് വിഷയത്തിൽ കേരളാ പോലീസ് അന്വേഷണം നടത്തുന്നുണ്ടെങ്കിലും ശരിയായ രീതിയിലല്ല. പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്ന മുഴുവൻ വ്യക്തികളും നിയുക്ത യൂത്ത് കോൺഗ്രസ് പ്രസിഡന്റുമായി വളരെ അടുപ്പമുള്ളവരാണ്. മദർ കാർഡ് ഉപയോഗിച്ച ടോമിൻ മാത്യുവിനെ ഇതുവരെയും ചോദ്യം ചെയ്തിട്ടില്ല. സിആർ കാർഡ് ആപ്പിനെക്കുറിച്ച് പോലീസ് അന്വേഷിക്കുന്നില്ല. കാസർകോടുള്ള യൂത്ത് കോൺഗ്രസ് പ്രവർത്തകർ വ്യാജ തിരിച്ചറിയൽ രേഖ നിർമ്മിച്ചെന്ന പരാതിയിലും പോത്തൻകോട് നിർമ്മിച്ച വ്യാജ തിരിച്ചറിയൽ കാർഡിനെ സംബന്ധിച്ച് പോലീസിന് ബിജെപി തെളിവുകൾ സഹിതം പരാതി നൽകിയിട്ടും നടപടിയെടുക്കാൻ പോലീസ് തയ്യാറായിട്ടില്ല. സംസ്ഥാന സർക്കാരിൽ വിഡി സതീശന് നല്ല സ്വാധീനമുണ്ട്. അത് കൊണ്ട് നാടിനെ ബാധിക്കുന്ന പ്രശ്‌നത്തിൽ സമഗ്രമായ അന്വേഷണം പോലീസ് നടത്താൻ തയ്യാറാകണം.

തിരഞ്ഞെടുപ്പ് കമ്മീഷൻ അഞ്ച് ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. സമയ പരിധി കഴിഞ്ഞിട്ടും അത് പോലും നൽകിയിട്ടില്ല. പാലക്കാട് എംഎൽഎയെ ചോദ്യം ചെയ്താൽ കേസിനെ സംബന്ധിച്ച വ്യക്തമായ വിവരങ്ങൾ ലഭിക്കും. പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്ന വ്യക്തികളെ കുറിച്ച് ബിജെപി നൽകിയ പരാതിയിൽ പറയുന്നുണ്ട്. വ്യാജ തിരിച്ചറിയൽ കാർഡ് വിഷയത്തിൽ ബിജെപിയുടെ കയ്യിലുള്ള തെളിവുകൾ കോൺഗ്രസ് പ്രവർത്തകരിൽ നിന്ന് ലഭിച്ചതാണ്. ആ തെളിവുകൾ വിഡി സതീശനും രാഹുൽ ഗാന്ധിക്കും കെ സി വേണുഗോപാലിനും ഇതേ പ്രവർത്തകർ നൽകിയിട്ടുണ്ട്. എന്നാൽ ഇതേ പറ്റി പ്രതികരിക്കാൻ അവർ തയ്യാറായിട്ടില്ലെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ വ്യക്തമാക്കി.

 

Tags: K Surendranyouth congressfake election id card
ShareTweetSendShare

More News from this section

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

Latest News

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies