ചതുരഗിരിയിൽ കനത്ത മഴ; കാർത്തിക പ്രദോഷത്തിനും പൗർണ്ണമിക്കും ഭക്തർക്ക് വിലക്ക്
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചതുരഗിരിയിൽ കനത്ത മഴ; കാർത്തിക പ്രദോഷത്തിനും പൗർണ്ണമിക്കും ഭക്തർക്ക് വിലക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 23, 2023, 06:16 pm IST
FacebookTwitterWhatsAppTelegram

ചെന്നൈ : ശ്രീവില്ലിപുത്തൂർ ചതുരഗിരി സുന്ദരമഹാലിംഗ ക്ഷേത്രത്തിൽ ദർശനം വിലക്കി. ക്ഷേത്രം സ്ഥിതി ചെയ്യുന്ന പശ്ചിമഘട്ട മേഖലയിൽ കനത്ത മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ് ഉള്ളതിനാലാണ് ഈ വിലക്ക്.
കാർത്തിക മാസത്തിലെ പ്രദോഷ സമയത്തും പൗര്‌ണ്ണമി സമയത്തും ഭക്തർക്ക് ദർശനം അനുവദിക്കില്ലെന്ന് വനംവകുപ്പ് അറിയിച്ചു.

പശ്ചിമഘട്ട മേഖലയിൽ ഇന്നലെ രാത്രി 3 മണിക്കൂറിലധികം കനത്ത മഴ പെയ്തു. ഇതുമൂലം ചതുരഗിരി സുന്ദര മഹാലിംഗ ക്ഷേത്രത്തിലേക്കുള്ള വഴിയിലെ തോടുകളിൽ വെള്ളം കയറിയിട്ടുണ്ട്. ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ് നൽകിയതിനാൽ, കാർത്തിക മാസത്തിലെ പ്രദോഷ ദിനമായ നവംബർ. 24 (നാളെ) യും തുടർന്ന് പൗർണമി ദിനം (നവംബർ. 27 ) വരെ തീർഥാടകർക്ക് മലകയറാൻ അനുവാദമില്ലെന്ന് ശ്രീവില്ലിപുത്തൂർ മേഘമല ടൈഗർ റിസർവ് അറിയിച്ചു.

തമിഴ്നാട്ടിൽ മധുരാജില്ലയിലെ ശ്രീവല്ലിപ്പുത്തൂരിന് സമീപത്തുള്ള തനിപ്പാറ എന്ന ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന ഈ മല,18 സിദ്ധന്മാരും ഒന്നിച്ചു വസിച്ച്, തപസ്സനുഷ്ഠിച്ചു വന്ന സ്ഥലമാണ്.നാലുവേദങ്ങളിലെ അറിവുകളും സംഗമിക്കുന്ന ഈ മലയ്‌ക്ക് മറ്റു മലകളിൽ നിന്ന് വ്യത്യസ്ഥമായി ചതുരാകൃതിയാണുള്ളത്. അതുകൊണ്ടു തന്നെ ഇത് ചതുരഗിരി എന്ന പേരിൽ അറിയപ്പെടുന്നു.

ഇവിടെയുള്ള ചെടികളും വൃക്ഷങ്ങളുമെല്ലാം, സിദ്ധന്മാർ നട്ടുവളർത്തിയ ഔഷധച്ചെടികളാണ്. അതുകൊണ്ടു തന്നെ ഈ സ്ഥലം മൂലികൈക്കാട് (ഔഷധ വനം) എന്നാണ് വിളിക്കപ്പെടുന്നത്. 18 സിദ്ധന്മാരും ചേർന്ന് നടത്തിയ ശിവലിംഗ പ്രതിഷ്ഠയാണ് സുന്ദര മഹാലിംഗ ക്ഷേത്രത്തിലേത്. മറ്റു ശിവക്ഷേത്രങ്ങളിൽ നിന്ന് വ്യത്യസ്ഥമായി ചരിഞ്ഞ ശിവലിംഗ പ്രതിഷ്ഠയാണ് ഇവിടുത്തേത്. അമാവാസിക്കും, പൗർണ്ണമിയ്‌ക്കും മൂന്നു -നാല് ദിവസം വീതം ഒരു മാസത്തിൽ ആറ് – എട്ടു ദിവസം മാത്രമേ ചതുരഗിരി മലയിലേയ്‌ക്ക് സന്ദർശകരെ അനുവദിക്കുകയുള്ളൂ.

വൈദ്യുതി എത്താത്ത കൊടുങ്കാട്ടിലെ മലഞ്ചരിവിലൂടെ നാലഞ്ചു മണിക്കൂർ നടന്നാൽ മാത്രമേ മലമുകളിലെ സുന്ദരമഹാലിംഗ ക്ഷേത്രത്തിലെത്താൻ പറ്റൂ . ദുർഘടമായ കാട്ടുപാതയിലൂടെ സഞ്ചരിയ്‌ക്കാനാകാതെ ദേഹം തളർന്ന് പലരും യാത്ര മതിയാക്കി തിരിച്ചുപോവുകയാണ് പതിവ്. കാട്ടിനുള്ളിലെ വനദുർഗ്ഗാ ക്ഷേത്രവും, മലമുകളിലെ നവഗ്രഹ പ്രതിഷ്ഠയും, സിദ്ധന്മാർ തപസ്സനുഷ്ഠിക്കുന്ന ഗുഹകളുമെല്ലാം ചതുരഗിരിയെ ആത്മീയതയുടെ ഈറ്റില്ലമാക്കുന്നു.

സാധരണ പ്രദോഷ ദിവസം മുതൽ നാല് ദിവസത്തേക്ക് പൗർണ്ണമി, അമാവാസി ദിനങ്ങൾ വരെ , ഈ ക്ഷേത്രത്തിൽ ഭക്തർക്ക് ദർശനം അനുവദിക്കാറുണ്ട്. കാർത്തിക മാസത്തിലെ പ്രദോഷവും പൗർണ്ണമിയും വളരെ പ്രാധാന്യമുള്ളതുമാണ്.

 

Tags: KarthigaiChathuragiri
ShareTweetSendShare

More News from this section

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

ജോലി ചെയ്ത് ജീവിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ഉപദേശിച്ചതിന്റെ വൈരാഗ്യത്തിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ

റോഹിംഗ്യ-ബംഗ്ലാദേശി അനധികൃത നുഴഞ്ഞുകയറ്റ ശൃംഖലയിൽ ഇഡിയുടെ വമ്പൻ റെയ്ഡ്; ഭീകരവാദ ധനസഹായം, വ്യാജ രേഖകൾ, വിദേശ ഫണ്ട് ദുരുപയോഗം എന്നിവയിൽ നാല് സംസ്ഥാനങ്ങളിൽ പരിശോധന

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; നടിയും രാജ്യസഭ എംപിയുമായ കോയൽ മല്ലിക് രാജിവച്ചു

ഇറാൻ ആക്രമിച്ച ചരക്കുകപ്പലിൽ നിന്ന് കടലിൽ ചാടിയ ഇന്ത്യൻ നാവികന്റെ മൃതദേഹം കണ്ടെത്തി; മഹാരാഷ്‌ട്ര സ്വദേശിയുടെ മരണം സ്ഥിരീകരിച്ചു

എല്ലാം അനധികൃതം; സമാജ്‌വാദി പാർട്ടി മുൻമന്ത്രി അസം ഖാന് വൻ തിരിച്ചടി; മുഹമ്മദ് അലി ജൗഹർ സർവകലാശാലയിലെ 38 കെട്ടിടങ്ങൾ പൊളിക്കാൻ ഉത്തരവ്

Latest News

ഭക്തിസാന്ദ്രമായ കർക്കടകപ്പുലരി; പഞ്ഞക്കർക്കിടകത്തിന്റെ വറുതികളെ ഭക്തിയുടെ വെളിച്ചം കൊണ്ട് നേരിടാൻ മലയാളക്കര; മര്യാദാപുരുഷോത്തമനായ ശ്രീരാമന്റെ ത്യാഗം മനസ്സിന് കരുത്താകുന്ന പുണ്യമാസം

മതചടങ്ങുകളിൽ യൂണിഫോമിട്ട് പൊലീസ് പങ്കെടുക്കുന്നത് വിലക്കിയ ഡിജിപിയുടെ സർക്കുലറിന് തിരിച്ചടി; ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു , വിശദമായ വാദം പിന്നീട്

വാഹന മോഡിഫിക്കേഷനിൽ സർക്കാർ കടുപ്പത്തിലേക്ക്; ശബ്ദവും വെളിച്ചവും വർധിപ്പിക്കുന്ന മാറ്റങ്ങൾ അനുവദിക്കില്ല, നിയമം ലംഘിച്ചാൽ വാഹനം പിടിച്ചെടുക്കുമെന്ന് മന്ത്രി

മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നുവെന്ന കടുത്ത പരാതി; മുസ്ലീം ലീഗ് മന്ത്രിമാരെ പാണക്കാട്ടേക്ക് വിളിച്ച് നേതൃത്വം, സ്റ്റാഫ് നിയമനവും PM SHRI വിവാദവും ചർച്ചയാകും; നിർണായക യോഗം നാളെ

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

‘പൊളിറ്റിക്കൽ ക്രിമിനൽ’, ‘കഞ്ചാവ് കടത്തുകാർ’ പരാമർശം; മുൻ മന്ത്രി ജി സുധാകരനെതിരെ നിയമനടപടിക്ക് സിപിഎം, മാപ്പ് പറയില്ലെങ്കിൽ ₹1 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies