ഓസീസിനോടുള്ള കലിപ്പടക്കി ഇന്ത്യൻ യുവനിര; അവസാന പന്തിൽ ആവേശജയം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഓസീസിനോടുള്ള കലിപ്പടക്കി ഇന്ത്യൻ യുവനിര; അവസാന പന്തിൽ ആവേശജയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 23, 2023, 11:25 pm IST
Facebook
Twitter
WhatsAppTelegram

വിശാഖപട്ടണം: ഇന്ത്യ – ഓസ്‌ട്രേലിയ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് ജയം. രണ്ട് വിക്കറ്റിനാണ് വിശാഖപട്ടണത്ത് സൂര്യ കുമാർ യാദവും സംഘവും വിജയം പിടിച്ചെടുത്തത്. ടോസ്  നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഓസ്‌ട്രേലിയ ഉയർത്തിയ 208 റൺസ് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ ലക്ഷ്യം മറികടന്നു. നായകൻ സൂര്യകുമാർ യാദവിന്റെയും (80) ഇഷാൻ കിഷന്റെയും (58) അർദ്ധ സെഞ്ച്വറിയുടെ മികവിലാണ് ഇന്ത്യക്ക് മികച്ച സ്‌കോർ നേടാനായത്. അവസാന പന്തിൽ റിങ്കു സിംഗ് (28) സിക്‌സ് നേടിയതോടെയാണ് ഇന്ത്യ വിജയം കൈപ്പിടിയിലൊതുക്കിയത്.

പതിഞ്ഞ തുടക്കമായിരുന്നു ഇന്ത്യയ്‌ക്ക്. റൺസൊന്നും നേടാനാകാതെ തുടക്കത്തിൽ തന്നെ ഋതുരാജ് ഗെയ്ക്വാദിനെ ഇന്ത്യക്ക് നഷ്ടമായി. താരം റണ്ണൗട്ടാവുകയായിരുന്നു. പിന്നാലെ യശസ്വീ ജെയ്സ്വാളും (21) കൂടാരം കയറിയതോടെ ഇന്ത്യ സമ്മർദ്ദത്തിലായി. നാലാം വിക്കറ്റിൽ ഇഷാൻ കിഷനും സൂര്യയും ക്രീസിൽ മികച്ച പ്രകടനം കാഴ്ചവച്ചതോടെയാണ് ഇന്ത്യ തിരികെ മത്സരത്തിലേക്ക് മടങ്ങിയെത്തിയത്. ഇരുവരും ചേർന്ന് സ്‌കോർ ബോർഡിൽ 112 റൺസ് എഴുതി ചേർത്തെങ്കിലും 13-ാം ഓവറിൽ കിഷൻ (58) പുറത്തായതോടെ കൂട്ടുകെട്ട് പൊള്ളിഞ്ഞു.

പീന്നിട് ക്രിസിൽ നിലയുറപ്പിച്ച തിലക് വർമ്മയും (12) മികച്ച പ്രകടനം പുറത്തെടുക്കാനാവാതെ കൂടാരം കയറി. പുറകെ ആരോൺ ഹാർഡി സൂര്യയെയും (80) പുറത്താക്കി. പിന്നീട് എത്തിയ അക്‌സർ പട്ടേൽ(2), രവി ബിഷ്‌ണോയി (0), അർഷ്ദീപ് സിംഗ് (0) എന്നിവർ സ്‌കോർ ബോർഡിൽ ഇടം കണ്ടെത്താനാകാതെ മടങ്ങി. അവസാന പന്തിൽ മുകേഷ് കുമാറിനെ (0) സാക്ഷിയാക്കിയാണ് റിങ്കു സിംഗ് (28) ഇന്ത്യക്ക് ജയം സമ്മാനിച്ചത്. തൻവീർ സംഗ ഓസീസിനായി 2 വിക്കറ്റ് വീഴ്‌ത്തി. മാറ്റ് ഷോർട്ട്, ജേസൺ ബെഹ്‌റൻഡോർഫ്, ഷോൺ അബട്ട് എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്‌ത്തി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഓസ്‌ട്രേലിയ 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 208 റൺസാണ് എടുത്തത്. ഓസ്‌ട്രേലിയ്‌ക്കുവേണ്ടി ഓപ്പണറായെത്തിയ സ്റ്റീവ് സ്മിത്ത് അർദ്ധ സെഞ്ച്വറി നേടി. 52 റൺസെടുത്ത താരം റൺ ഔട്ട് ആകുകയായിരുന്നു. ജോഷ് ഇൻഗ്ലിസ് (110) ന്റെ പ്രകടനവും ഓസീസിന് മികച്ച സ്‌കോർ സമ്മാനിക്കുന്നതിന് കാരണമായി. രാജ്യാന്തര ട്വന്റി 20-യിൽ ഒരു ഓസീസ് താരത്തിന്റെ വേഗമേറിയ സെഞ്ച്വറിയെന്ന റെക്കോർഡും ഇതിലൂടെ ഇൻഗ്ലിസ് സ്വന്തമാക്കി. മാത്യു ഷോർട്ട് (13), , മാർക്കസ് സ്റ്റോണിസ് (7), ടിം ഡേവിഡ് (19 )എന്നിങ്ങനെയാണ് സ്‌കോർ. 50 പന്ത് നേരിട്ടാണ് മാർക്കസ് സ്റ്റോണിസ് 110 റൺസ് നേടിയത്. പ്രസിദ്ധ് കൃഷ്ണ, രവി ബിഷ്‌ണോയ് എന്നിവർ ഇന്ത്യക്ക് വേണ്ടി ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി.

Tags: t20t20 india-ausrinku singh
Share
Tweet
SendShare

More News from this section

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

Latest News

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies