​ഗജരാജൻ ​ഗുരുവായൂർ കേശവന് രാജകീയ പ്രണാമം; ഗുരുവായൂരപ്പനെ തൊഴുത് സായൂജ്യമടയാൻ എത്തിയത് പതിനായിരങ്ങൾ; ദ്വാദശിപ്പണ സമർപ്പണം ഇന്ന്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

​ഗജരാജൻ ​ഗുരുവായൂർ കേശവന് രാജകീയ പ്രണാമം; ഗുരുവായൂരപ്പനെ തൊഴുത് സായൂജ്യമടയാൻ എത്തിയത് പതിനായിരങ്ങൾ; ദ്വാദശിപ്പണ സമർപ്പണം ഇന്ന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 24, 2023, 06:11 am IST
FacebookTwitterWhatsAppTelegram

തൃശൂർ: വ്രതം നോറ്റ് ​ഗുരുവായൂരപ്പനെ ദർശിക്കാനെത്തിയത് പതിനായിരങ്ങൾ. ഉദയാസ്തമയ പൂജയോടെയായിരുന്നു ഏകാദശി ആഘോഷം ആരംഭിച്ചത്. രാവിലെ ക്ഷേത്രത്തിൽ കാഴ്ചശീവേലിക്ക് കൊമ്പൻ ഇന്ദ്രസെൻ സ്വർണക്കോലമേറ്റി. ബൽറാം ​ഗുരുവായൂരപ്പന്റെ ചിത്രവും ​ഗോപികണ്ണൻ മഹാലക്ഷ്മിയുടെ ചിത്രവും വഹിച്ച് അണിനിരന്നു. ​

ഗജരാജൻ ​ഗുരുവായൂർ കേശവന് ദേവസ്വത്തിലെ ​​ഗജവീരന്മാർ രാജകീയ പ്രണാമം അർപ്പിച്ചു. ശ്രീവത്സം ഇന്ദ്രസെൻ പ്രതിമയ്‌ക്ക് മുൻപിൽ തുമ്പിക്കൈ ഉയർത്തി പ്രണാമം അർപ്പിച്ചു. കൊമ്പൻമാരായ രവികൃഷ്ണനും വിഷ്ണുവും പറ്റാനകളായി. കിഴക്കൂട്ട് അനിയൻ മാരാരുടെ പ്രമാണത്തിൽ മേളം അകമ്പടിയായി. ​ഗജഘോഷയാത്ര പുതിയ മേൽപ്പാലത്തിലൂടെ പാർത്ഥസാരഥി ക്ഷേത്രത്തിലെത്തി. തുടർന്ന് കിഴക്കേ നടയിൽ ദീപസ്തംഭത്തിന് മുന്നിൽ നിന്ന് ​ഗുരുവായൂരപ്പനെ വണങ്ങി തീർത്ഥക്കുളം പ്രദക്ഷിണം വച്ചു.

രാവിലെ മുതൽ ദർശനത്തിന് വൻ തിരക്കായിരുന്നു. കിഴക്കെ നടപ്പന്തലും സത്രം വളപ്പും പിന്നിട്ട് തെക്കെ ഔട്ടർ റിംഗ്‌റോഡിൽ പന്തായിൽ അയ്യപ്പക്ഷേത്രത്തിന് സമീപം വരെ എത്തിയിരുന്നു ദർശനത്തിനുള്ള വരി. രാവിലെ ആറുമുതൽ ഉച്ചയ്‌ക്ക് രണ്ടുവരെ വരിയിൽ നിന്നവരെ മാത്രമാണ് ക്ഷേത്രദർശനത്തിന് അനുവദിച്ചത്. വിഐപികൾ ഉൾപ്പെടെയുള്ള മറ്റുള്ളവർക്ക് ഉച്ചയ്‌ക്ക് രണ്ടിന് ശേഷമാണ് ദർശനം അനുവദിച്ചത്.

ദശമി ദിനമായിരുന്ന ബുധനാഴ്ച പുലർച്ചെ മൂന്നിന് തുറന്ന തിരുനട ക്ഷേത്രനട ദ്വാദശിപ്പണ സമർപ്പണത്തിന് ശേഷം ഇന്ന് രാവിലെ എട്ടിന് നട അടയ്‌ക്കും. തുടർന്ന് ശുദ്ധിച്ചടങ്ങുകൾ പൂർത്തിയാക്കി ഒമ്പതിന് നടതുറക്കും. ഭക്തർക്ക് ദർശനം അനുവദിക്കുമെങ്കിലും നാലമ്പലത്തിനകത്തേക്ക് പ്രവേശനമില്ല. നാളെ ത്രയോദശി ചടങ്ങുകളോടെ ഈ വർഷത്തെ ഏകാദശി ആഘോഷങ്ങൾക്ക് സമാപനമാകും.

Tags: guruvayur ekadashi
ShareTweetSendShare

More News from this section

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies