മലദ്വാരത്തിന് വേദനയായി എത്തി, ശസ്ത്രക്രിയയ്ക്ക് ശേഷം തിരിഞ്ഞുനോക്കിയില്ല; സ്വകാര്യ ആശുപത്രിക്ക് പത്ത് ലക്ഷം രൂപ പിഴയിട്ട്  ഉപഭോക്തൃ കമ്മീഷൻ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മലദ്വാരത്തിന് വേദനയായി എത്തി, ശസ്ത്രക്രിയയ്‌ക്ക് ശേഷം തിരിഞ്ഞുനോക്കിയില്ല; സ്വകാര്യ ആശുപത്രിക്ക് പത്ത് ലക്ഷം രൂപ പിഴയിട്ട്  ഉപഭോക്തൃ കമ്മീഷൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 24, 2023, 07:25 am IST
Facebook
Twitter
WhatsAppTelegram

മലപ്പുറം: ചികിത്സയിൽ വീഴ്ച വരുത്തിയതിന് സ്വകാര്യ ആശുപത്രിക്ക് പിഴയിട്ട് ജില്ലാ ഉപഭോക്തൃ കമ്മീഷൻ. മലപ്പുറം പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രി പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കമ്മീഷൻ ഉത്തരവിട്ടു. താനാളൂർ സ്വദേശി കുഞ്ഞിമുഹമ്മദ് സമർപ്പിച്ച ഹർജിയിലാണ് നടപടി.

2017 ഒകക്ടോബർ 17-നാണ് പരാതിക്കാരൻ മലദ്വാരത്തിനടുത്ത് വേദനയും പ്രയാസവും അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലെത്തുന്നത്.
പഴുപ്പ് നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയ നടത്തി മൂന്ന് ദിവസത്തിന് ശേഷം പരാതിക്കാരനെ ഡിസ്ചാർജ് ചെയ്തു. രണ്ടാഴ്ച കഴിഞ്ഞ് വീണ്ടും കാണിക്കാൻ നിർദ്ദേശിക്കുകയും ചെയ്തിരുന്നു. എന്നാൽ അതിന് മുൻപ് തന്നെ പരാതിക്കാരന് വീണ്ടും ബുദ്ധിമുട്ട് അനുഭവപ്പെട്ടു.

ആശുപത്രിയിലെത്തിയെങ്കിലും ചികിത്സിച്ച ഡോക്ടർക്ക് അന്ന് ശസ്ത്രക്രിയയുള്ള ദിവസമായതിനാൽ പരാതിക്കാരനെ പരിശോധിച്ചില്ല. തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെത്തി അഡ്മിറ്റാവുകയായിരുന്നു. വീണ്ടും പരാതിക്കാരനെ ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കി. പഴുപ്പ് നീക്കം ചെയ്തുവെങ്കിലും ആദ്യ ശസ്ത്രക്രിയയിൽ ആ ഭാ​ഗത്തെ പേശിയുടെ പ്രവർത്തനത്തെ ​ഗുരുതരമായി ബാധിച്ചിരുന്നതായി കണ്ടെത്തി. ശാരീരിക പ്രവർത്തനങ്ങൾ സാധാരണ​ഗതിയിൽ നടക്കാത്തതിനാൽ കൃത്രിമ സഞ്ചി ഉപയോ​ഗിക്കണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചു. വിദ​ഗ്ധ ചികിത്സയ്‌ക്കായി വെല്ലൂരിലേയും കോഴിക്കോട്ടേയും മെഡിക്കൽ കോളേജുകളിൽ എത്തിയെങ്കിലും പരിഹാരമാർഗങ്ങളില്ലെന്ന് ഡോക്ടർമാർ വ്യക്തമാക്കി.

തുടർന്നാണ് പരാതിക്കാരൻ ഉപഭോക്തൃ കോടതിയെ സമീപിച്ചത്. ചികിത്സയിൽ പിഴവ് സംഭവിച്ചെന്നും ശസ്ത്രക്രിയയ്‌ക്ക് ശേഷം ഡോക്ടറെ സമീപിച്ചപ്പോൾ പരിശോധിക്കാതിരുന്നതും പരി​ഗണന നൽകാതിരുന്നതും ഡോക്ടറുടെയും ആശുപത്രിയുടെയും വീഴ്ചയാണെന്ന് കമ്മീഷൻ കണ്ടെത്തി. 32 വയസ് പ്രായമുള്ള പരാതിക്കാരനാണ് ഈ ദുരവസ്ഥ ഉണ്ടായത്. നിർമ്മാണ തൊഴിലാളി ആയിരുന്നു ഇയാൾ. ആശുപത്രിയുടെയും ഡോക്ടറുടെയും അനാസ്ഥ കാരണം പരാതിക്കാരന് തൊഴിലെടുക്കാനും കഴിയുന്നില്ലെന്ന് കമ്മീഷൻ നിരീക്ഷിച്ചു.

നഷ്ടപരിഹാരമായി നാല് ലക്ഷം രൂപയും ചികിത്സാ ചെലവിലേക്ക് ആറ് ലക്ഷം രൂപയും കോടതി ചെലവിലേക്ക് 25,000 രൂപയും നൽകണമെന്ന് കമ്മീഷൻ വിധിച്ചു. ഒരു മാസത്തിനകം വിധിസംഖ്യ നൽകാത്ത പക്ഷം ഒൻപത് ശതമാനം പലിശ വിധിയായ തീയതി മുതൽ നൽകണം.

 

Tags: malapuramConsumer CourtPrivate Hospital
Share
Tweet
SendShare

More News from this section

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

Latest News

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies