വൻ ദൗത്യങ്ങളിലേക്കുള്ള ആദ്യത്തെ കാൽവെപ്പ്; ഇന്ത്യയുടെ ആദ്യ സൗണ്ടിം​ഗ് റോക്കറ്റ് കുതിച്ചുയർന്ന ദിനം; സ്മരണ പുതുക്കാൻ ഇസ്രോ; തുമ്പയിൽ വിപുലമായ പരിപാടികൾ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വൻ ദൗത്യങ്ങളിലേക്കുള്ള ആദ്യത്തെ കാൽവെപ്പ്; ഇന്ത്യയുടെ ആദ്യ സൗണ്ടിം​ഗ് റോക്കറ്റ് കുതിച്ചുയർന്ന ദിനം; സ്മരണ പുതുക്കാൻ ഇസ്രോ; തുമ്പയിൽ വിപുലമായ പരിപാടികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 24, 2023, 12:39 pm IST
FacebookTwitterWhatsAppTelegram

കേവലമൊരു മുക്കുവഗ്രാമം മാത്രമായിരുന്ന തിരുവനന്തപുരം ജില്ലയിലെ തുമ്പ എന്ന സ്ഥലം ഇന്ത്യൻ ബഹിരാകാശ മേഖലയുടെ കണ്ണായി മാറിയത് വളരെ പെട്ടാന്നായിരുന്നു. 1963 നവംബർ 21-നായിരുന്നു ‘നിക് അപ്പാച്ചെ’ എന്ന ഇന്ത്യയുടെ ആദ്യത്തെ സൗണ്ടിം​ഗ് റോക്കറ്റ് തുമ്പയുടെ മണ്ണിൽ നിന്ന് കുതിച്ചുയർന്നത്. ഈ മഹത്തായ നേട്ടത്തെ ഓർമ്മിക്കപ്പെടുകയാണ് ശാസ്ത്രലോകം.

റോക്കറ്റ് വിക്ഷേപണം പിറവിയെടുത്തതിന്റെ സ്മരണയ്‌ക്കായി ഇസ്രോ നാളെ തുമ്പയിൽ നിന്ന് റോക്കറ്റ് വി​ക്ഷേപിക്കുമെന്നറിയിച്ചിട്ടുണ്ട്. വി​ക്ഷേപണത്തിന്റെ 60-ാം വാർഷികത്തോടനുബന്ധിച്ച് ഏകദേശം 3.5 മീറ്റർ നീളമുള്ള റോക്കറ്റാകും വിക്ഷേപിക്കുക. നാളെ രാവിലെ 10.25-ന് തുമ്പ ഇക്വറ്റോറിയൽ റോക്കറ്റ് ലോഞ്ചിം​ഗ് സ്റ്റേഷനിൽ രോഹിണി സീരിസിന് കീഴിലുള്ള RH200-സൗണ്ടിം​ഗ് റോക്കറ്റാകും കുതിച്ചുയരുക.

വിപുലമായ പരിപാടികൾക്കാണ് ഇസ്രോ പദ്ധതിയിടുന്നത്. ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ജിതേന്ദ്ര സിംഗ് പരിപാടി ഉദ്ഘാടനം ചെയ്യും. വിക്ഷേപണത്തിന് ശേഷം പ്രമേയ പ്രദർശനവും ശാസ്ത്രജ്ഞരുടെ സാങ്കേതിക ചർച്ചകളും ഉണ്ടായിരിക്കുമെന്ന് ഐഎസ്ആർഒ അറിയിച്ചു. ഐഎസ്ആർഒയുടെ ആരംഭ കാലഘട്ടത്തിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞരെയും മറ്റ് വിശിഷ്ട വ്യക്തികളെയും ചടങ്ങിൽ ആദരിക്കും. തിരഞ്ഞെടുത്ത സ്‌കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികളെ വിക്ഷേപണം കാണാൻ ക്ഷണിക്കും.

ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥുമായി സംവദിക്കാനും കുട്ടികൾക്ക് അവസരമുണ്ടാകും. വിഎസ്എസ്‌സി ഡയറക്ടർ ഡോ. എസ്.ഉണ്ണികൃഷ്ണൻ നായർ, എൽപിഎസ്സി ഡയറക്ടർ ഡോ.വി.നാരായണൻ, മറ്റ് ഇസ്രോ കേന്ദ്രങ്ങളിലെ ഡയറക്ടർമാർ എന്നിവർ ചടങ്ങിൽ സംബന്ധിക്കും. കനകക്കുന്ന് കൊട്ടാരത്തിന് സമീപം, മാനവീയം വീഥി, പബ്ലിക് ലൈബ്രറിക്ക് സമീപം എന്നിങ്ങനെ മൂന്ന് സ്ഥലങ്ങളിൽ ലോഞ്ച് വെഹിക്കിൾ ഇൻസ്റ്റാളേഷനുകൾക്കൊപ്പം സെൽഫി പോയിന്റുകളും സ്ഥാപിച്ചതായി ഇസ്രോ വ്യക്തമാക്കി.

ലോകം കീഴടക്കിയ വമ്പൻ ബഹിരാകാശ ദൗത്യങ്ങളുടെ ആദ്യ ചുവടുവെപ്പുകളായിരുന്നു റോക്കറ്റ് വിക്ഷേപണങ്ങൾ. കാലാവസ്ഥ പഠനത്തി‌നായിരുന്നു പ്രധാനമായും റോക്കറ്റുകൾ വിക്ഷേപിച്ചിരുന്നത്. ബലൂണുകൾ ഉപയോഗിക്കാൻ പറ്റാത്ത അത്ര ഉയരത്തിലും ഉപഗ്രഹങ്ങൾക്ക് കറങ്ങാൻ കഴിയാത്തത്ര താഴെയും ഉള്ള അന്തരീക്ഷത്തെക്കുറിച്ച് പഠനം നടത്താനാണ് സൗണ്ടിം​ഗ്​ റോക്കറ്റുകൾ അയക്കുന്നത്. ഇവയിലെ പേലോഡ് ഭൂമിയെ ചുറ്റുകയില്ല. പകരം സാവധാനം താഴോട്ട് വീഴുന്നു. ഇതിനിടയിൽ അന്തരീക്ഷത്തിന്റെ താപനില, മർദ്ദം, ഈർപ്പം, രാസഘടന,കാറ്റ് തുടങ്ങിയവയെ കുറിച്ച് വിവരശേഖരണം നടത്തുന്നു.

Tags: isroThumbaRocketryrocketry in India
ShareTweetSendShare

More News from this section

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദ്ദാക്കലും ; എംവിഡി നിയമങ്ങൾ കടുക്കുന്നു

Latest News

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies