പാലക്കാട്: പാലക്കാട് കുമരനല്ലൂർ ഹയർ സെക്കന്ററി സ്കൂളിൽ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം. എട്ടാം ക്ലാസുകാരുടെ വരാന്തയിലൂടെ ഒൻപതാം ക്ലാസുകാർ നടന്നു പോയതിനെ തുടർന്നായിരുന്നു കൂട്ടയടി നടന്നത്. കുമരനല്ലൂർ സെന്ററിലെ വ്യാപാര സ്ഥാപനങ്ങളിൽ കയറി സാധനങ്ങൾ എടുത്തായിരുന്നു വിദ്യാർത്ഥികൾ പരസ്പരം മർദ്ദിച്ചത്. ഇന്നലെ വൈകിട്ടോടെയാണ് സംഘർഷം നടന്നത്. വിദ്യാർത്ഥികളുടെ സംഘർഷത്തെ തുടർന്ന് വ്യാപാര സ്ഥാപനങ്ങളിൽ നാശഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. സംഭവത്തിൽ വിദ്യാർത്ഥികൾക്കെതിരെ കേസുമായി മുന്നോട്ടുപോകുമെന്ന് വ്യാപാരികൾ അറിയിച്ചു.