ഭോപ്പാൽ: ഉജ്ജയിനിലെ മഹാകാലേശ്വർ ക്ഷേത്രത്തിൽ ദർശനം നടത്തി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും പത്നിയും. പുരാതന ശക്തിപീഠം മാതാ ഹർസിദ്ധി ക്ഷേത്രത്തിലും മംഗൾനാഥ് ക്ഷേത്രത്തിലും ഇരുവരും ദർശനം നടത്തി.
ദർശനത്തിന് ശേഷം നന്ദി ഹാളിൽ നടന്ന ഭജനയിലും അദ്ദേഹം പങ്കുച്ചേർന്നു. ബാബ മഹാകാൽ ക്ഷേത്രം ദർശിക്കാൻ അവസരം ലഭിച്ചത് തന്റെ ഭാഗ്യമാണെന്നും സംസ്ഥാനത്തെയും രാജ്യത്തെയും ജനങ്ങളുടെ സന്തോഷത്തിനും ക്ഷേമത്തിനുമായി പ്രാർത്ഥിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
ദൈവം ഇന്ത്യ മഹാരാജ്യത്തിന് നൽകിയ സമ്മാനമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയുടെ കീഴിൽ ഇന്ത്യ കൈവരിച്ച നേട്ടങ്ങളും പുരോഗതിയും വാക്കുകൾക്ക് അതീതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിരഞ്ഞെടുപ്പുകൾ നടക്കുന്ന പശ്ചാത്തലത്തിായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ബിജെപി മികച്ച വിജയം കൈവരിക്കുമെന്ന് തനിക്ക് ആത്മവിശ്വാസമുണ്ടെന്നും ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞു.