കുറഞ്ഞ വിലയിൽ മികച്ച ആനുകൂല്യങ്ങൾ നൽകുന്ന പ്രീപെയ്ഡ് പ്ലാനുകൾ അവതരിപ്പിക്കാൻ ടെലികോം കമ്പനികൾ മത്സരിക്കുകയാണ്. ഇക്കൂട്ടത്തിലേക്ക് കിടിലൻ പ്ലാനാണ് ഭാരതി എയർടെൽ അവതരിപ്പിച്ചിരിക്കുന്നത്.
മൂന്ന് മാസത്തെ വാലിഡിറ്റി നൽകുന്ന പ്ലാനാണ് അവതരിപ്പിച്ചിരിക്കുന്നത്. സൗജന്യ നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ നൽകുന്ന എയർടെല്ലിന്റെ ആദ്യത്തെ പ്ലാനാണിത്. 1,499 രൂപയുടെ പ്ലാനിലാണ് കൈനിറയെ ആനുകൂല്യങ്ങൾ ലഭിക്കുന്നത്.
പ്രതിദിനം 3ജിബി ഡാറ്റയും അൺലിമിറ്റഡ് കോളും 100 എസ്എംഎസും പ്ലാൻ വഴി ലഭിക്കുന്നു. 84 ദിവസത്തെ വാലിഡിറ്റിയിൽ സൗജന്യം നെറ്റ്ഫ്ലിക്സ്, സൗജന്യ ഹെലോ ട്യൂൺസ്, Wynk Music എന്നിവയും പ്ലാനിലൂടെ ലഭിക്കും.