ചൈനയിൽ പടർന്നു പിടിക്കുന്ന ശ്വാസകോശ രോഗം; കേരളത്തിലും മുൻകരുതൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ചൈനയിൽ പടർന്നു പിടിക്കുന്ന ശ്വാസകോശ രോഗം; കേരളത്തിലും മുൻകരുതൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 25, 2023, 05:22 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ചൈനയിൽ കുട്ടികളിൽ ശ്വാസകോശ രോഗം വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ കേരളത്തിലും മുൻകരുതൽ. സ്ഥിതിഗതികൾ അവലോകനം ചെയ്യാൻ ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ അടിയന്തരയോഗം ചേർന്നു. ഡോക്ടർമാർ അടക്കം പങ്കെടുത്ത യോഗത്തിൽ സാഹചര്യം വിലയിരുത്തി.

കോവിഡ് 19 ന് പ്രതിരോധമായി സ്വീകരിച്ച ലോക്ഡൗൺ കാരണം ചൈനയിലെ കുട്ടികളിൽ പ്രതിരോധശേഷിയിൽ ഉണ്ടായ കുറവാണ് രോഗത്തിന് കാരണമെന്നാണ് നിലവിൽ കേരളത്തിലെ ഡോക്ടർ സംഘത്തിന്റെ വിലയിരുത്തൽ. കഴിഞ്ഞ ദിവസം കേന്ദ്ര ആരോഗ്യ വകുപ്പ് രാജ്യത്ത് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. കേരളത്തിലും ആരോഗ്യ പ്രവർത്തകർ ഏത് അടിയന്തര ഘട്ടത്തെയും നേരിടാൻ തയ്യാറാണെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു. പ്രായമായവരും ജീവിതശെലിരോഗങ്ങൾ ഉള്ളവരും ഏറ്റവും കൂടുതൽ ഉള്ള സംസ്ഥാനമാണ് കേരളം. കൂടാതെ വിദേശബന്ധവും കൂടുതലാണ്. അതിനാൽ ജനങ്ങൾ ആരോഗ്യകാര്യത്തിൽ ജാഗ്രത പുലർത്തേണ്ടത് അനിവാര്യമാണ്.

‘ഒക്ടോബർ മാസം മുതൽ ചൈനയിൽ ഇൻഫ്‌ളുവൻസ രോഗവും ശ്വാസകോശ രോഗവും വർദ്ധിച്ച് വരുന്ന സാഹചര്യമാണുള്ളത്. മനുഷ്യരിൽനിന്നും മനുഷ്യരിലേക്ക് രോഗം വ്യാപിക്കാനുള്ള സാധ്യത കുറവാണെന്നാണ് ലോകാരോഗ്യ സംഘടന അറിയിച്ചിട്ടുള്ളത്. എന്നാലും രാജ്യത്ത് നീരിക്ഷണവും കരുതലും ശക്തമാക്കും. ഏത് അടിയന്തര സാഹചര്യത്തേയും നേരിടാൻ ഇന്ത്യ തയ്യാറാണെന്ന്’ കേന്ദ്ര ആരോഗ്യവകുപ്പ് കഴിഞ്ഞ ദിവസം അറിയിച്ചു.

എച്ച് 9 എൻ 2 ഇൻഫ്ളുവൻസാ രോഗവും ശ്വാസകോശ രോഗവും റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ലോകാരോഗ്യ സംഘടന ചൈനയോട് വിശദീകരണം തേടിയിരുന്നു. എന്നാൽ ചെയിൻ പതിവ് പോലെ എല്ലാം രഹസ്യമാക്കി വെക്കുകയാണ്. രോഗത്തെ കുറിച്ച് നിർണായകമായ ഒരു വിവരങ്ങളും ചൈന ഇപ്പോഴും പുറത്ത് വിട്ടിട്ടില്ല. രോഗത്തിന്റെ കാരണം അജ്ഞാതമായി തുടരുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടന വിശദവിവരങ്ങൾ നൽകാൻ ചൈനയോട് ആവശ്യപ്പെട്ടത്. ന്യുമോണിയക്ക് സമാനമായ ശ്വാസകോശ രോഗമാണിതെന്നും രോഗവ്യാപനത്തിന് പിന്നിൽ പുതിയ രോഗകാരികളോ ഒന്നും തന്നെയില്ലായെന്നുമാണ് ചൈനയുടെ മറുപടി.

Tags: ChinaHealth Minister veena Georgekeralarespiratory illnes
ShareTweetSendShare

More News from this section

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies