തിരുവനന്തപുരം: വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. പെരുമാതുറ സ്വദേശി സുനിലാണ് (33) അറസ്റ്റിലായത്. കൊല്ലം സ്വദേശിനി നൽകിയ പരാതിയിലാണ് പോലീസ് കേസെടുത്തത്. പ്രായപൂർത്തിയാകുന്നതിന് മുമ്പും ഇയാൾ നിരവധി തവണ പീഡിപ്പിച്ചെന്ന് യുവതി പോലീസിന് മൊഴി നൽകിയിട്ടുണ്ട്.
ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഇയാൾ യുവതിയെ പീഡിപ്പിച്ചത്. പ്രതിക്കെതിരെ കഴിഞ്ഞ ഏപ്രിലിലാണ് പോലീസ് കേസെടുത്തത്. എന്നാൽ പോലീസ് കേസെടുത്തതോടെ പ്രതി ഒളിവിൽ പോകുകയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് തമിഴ്നാട്ടിലെ സേലത്ത് നിന്ന് പ്രതിയെ പിടികൂടുകയായിരുന്നു.