ചായ പലർക്കും ഒരു വികാരമാണ്. ചെറിയൊരു തലവേദന വന്നാൽ പോലും പലരും ആശ്രയിക്കുന്നത് ചായയെയാണ്. കട്ടൻ ചായ, പാൽ ചായ, നാരങ്ങാ ചായ, ഏലക്കാ ചായ, മസാല ചായ തുടങ്ങി വിവിധ പരീക്ഷണങ്ങൾ നാം ചായയിൽ നടത്തിയിട്ടുണ്ട്. എന്നാൽ തികച്ചും വ്യത്യസ്തത നിറഞ്ഞ ഒരു പാൽ ചായയാണ് ഇന്റർനെറ്റ് ലോകത്തിൽ ഇപ്പോൾ വൈറലായിരിക്കുന്നത്.
View this post on Instagram
“>
‘വറുത്തെടുത്ത പാൽചായ’ എന്നാണ് ഇത് അറിയപ്പെടുന്നത്. ഫുഡ് മാഡ്നസ് എന്ന ഇൻസ്റ്റഗ്രാം ഉപയോക്താവാണ് ഈ ചായ പരിചയപ്പെടുത്തിയിരിക്കുന്നത്. ഒരു പാനിലേക്ക് തേയിലയും പഞ്ചസാരയുമിട്ട് നന്നായി ഇളക്കി പഞ്ചസാര കാരമലൈസ്ഡ് ആവുന്ന രീതിയിൽ മാറ്റിയെടുത്ത് അതിലേക്ക് പാൽ ഒഴിച്ചു കൊടുക്കുകയാണ് വീഡിയോയിൽ ചെയ്യുന്നത്. പാൽ തിളച്ചതിനു ശേഷം ചൂടോടെ ഈ ചായ കുടിക്കാം. ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചതോടെ നിരവധി ചായ പ്രേമികളാണ് ഇത്തരം ചായകൾക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്. ഇങ്ങനെയുണ്ടാക്കുന്ന ചായ ശരീരത്തിന് നല്ലതല്ലെന്നും ഒട്ടും രുചികരമല്ലാത്തതുമാണെന്നാണ് പരീക്ഷിച്ചു നോക്കിയവരുടെ അഭിപ്രായം.