അയോദ്ധ്യ: ശ്രീരാമ ക്ഷേത്രത്തിൽ അഖണ്ഡജ്യോതി( കെടാവിളക്ക്) കത്തിക്കാനും മഹായജ്ഞം നടത്താനുമായി ജോധ്പൂരിൽ തയ്യാറാക്കിയത് 600 കിലോഗ്രാം നെയ്യ്. രാജസ്ഥാനിലെ ജോധ്പൂരിലെ മഹർഷി സന്ദീപൻ ബനാർ ഗോശാലയിലാണ് പ്രാണപ്രതിഷ്ഠ ചടങ്ങുകൾക്കാവശ്യമായ നെയ്യ് തയ്യാറാക്കിയത്. ഗോശാലയിൽ നിന്നുള്ള നാടൻ പശുവിന്റെ നെയ്യായിരിക്കും ക്ഷേത്രത്തിലെ എല്ലാം ചടങ്ങുകൾക്കും ഉപയോഗിക്കുക. ഭഗവാൻ ശ്രീരാമന്റെ പ്രതിഷ്ഠയ്ക്കിടെ നടത്തുന്ന ‘മഹായജ്ഞ’ത്തിനും ആരതിയ്ക്കും ഇവിടെ പ്രത്യേകം തയ്യാറാക്കിയ നെയ്യാണ് ഉപയോഗിക്കുക. .
2024 ജനുവരിയിൽ ഭഗവാൻ ശ്രീരാമന്റെ പ്രതിഷ്ഠാ ചടങ്ങുകൾ നിശ്ചയിച്ചിരിക്കുന്നത്. 600 കിലോഗ്രാം നെയ്യ് 108 വലിയ കുടങ്ങളിലാക്കി കാളകളെ ബന്ധിച്ചിരിക്കുന്ന രഥങ്ങളിൽ അയോദ്ധ്യയിലേക്ക് കഴിഞ്ഞദിവസം അയച്ചു. പുണ്യനഗരത്തിലേക്ക് രഥങ്ങളെ ‘ജയ് ശ്രീറാം’ ചൊല്ലിയാണ് കുട്ടികൾ യാത്രയാക്കിയത്..
രാജസ്ഥാനിലെ ജോധ്പൂരിലെ ബനാർ ഗൗശാലയിൽ നിന്ന് ഭഗവാന്റെ മഹായജ്ഞത്തിനായി 6 ക്വിന്റൽ നെയ്യ് എത്തിക്കുന്നുണ്ടെന്ന് പുരോഹിതൻ മാദ്ധ്യമങ്ങളോട് പറഞ്ഞു . നവംബർ 27 ന് ഞങ്ങൾ അയോദ്ധ്യയിലേക്ക് പുറപ്പെട്ടു, ഭഗവാൻ ശ്രീരാമന്റെ ‘മഹായജ്ഞ’വും ആരതിയും ആരംഭിക്കുന്നതിന് മുമ്പ് ഞങ്ങൾ പുണ്യ നഗരമായ അയോദ്ധ്യയിലെത്തും അദ്ദേഹം പറഞ്ഞു.