ശുഭാന്ത്യത്തിനരികെ സിൽക്യാര; ഒരാളെ പുറത്തെടുക്കാൻ 3-5 മിനിറ്റ് ദൈർഘ്യമെടുക്കും; ടണലിനുള്ളിൽ താത്കാലിക ആശുപത്രി തയ്യാർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ശുഭാന്ത്യത്തിനരികെ സിൽക്യാര; ഒരാളെ പുറത്തെടുക്കാൻ 3-5 മിനിറ്റ് ദൈർഘ്യമെടുക്കും; ടണലിനുള്ളിൽ താത്കാലിക ആശുപത്രി തയ്യാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 28, 2023, 06:05 pm IST
FacebookTwitterWhatsAppTelegram

ഉത്തരകാശി: കുടുങ്ങിക്കിടക്കുന്ന 41 പേരെയും പുറത്തെത്തിക്കാൻ ഈ രാത്രി മുഴുവൻ ആവശ്യമായി വന്നേക്കുമെന്ന് എൻഡിഎംഎ അംഗമായ ലെഫ്. ജനറൽ സൈദ് ഹസ്‌നെയ്ൻ വ്യക്താക്കി. കുടുങ്ങിക്കിടക്കുന്നവരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനൊപ്പം രക്ഷാപ്രവർത്തകരുടെ സുരക്ഷിതത്വവും ഉറപ്പുവരുത്തിക്കൊണ്ടാണ് ദൗത്യം പുരോഗമിക്കുന്നത്. 58 മീറ്റർ ദൂരം കുഴിച്ച് എത്തിക്കഴിഞ്ഞു. ദൗത്യം നിർണ്ണായക ഘട്ടത്തിലാണ്. യാതൊരു തരത്തിലുള്ള ധൃതിയും സ്വീകരിക്കുന്നില്ല. അത് ചിലപ്പോൾ കൂടുതൽ പ്രതിസന്ധികൾ സൃഷ്ടിച്ചേക്കുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ഋഷികേശിലെ എയിംസ് എയർസ്ട്രിപ്പിൽ ചിനൂക് ഹെലികോപ്റ്റർ സജ്ജമാണ്. പക്ഷെ 4.30ന് ശേഷം പറക്കൽ സുരക്ഷിതമല്ല. രാത്രിസമയം ഹെലികോപ്റ്റർ യാത്ര അപകടമാണ്. അതിനാൽ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിച്ചാൽ നാളെ രാവിലെയോടെയാകും എയിംസിലേക്ക് കൊണ്ടുപോവുക. ഈ സാഹചര്യത്തിന്റെ പശ്ചാത്തലത്തിലാണ് ടണലിനുള്ളിൽ തന്നെ താത്കാലിക മെഡിക്കൽ സംവിധാനം തയ്യാറാക്കിയത്.

ദുരന്തമുഖത്ത് പത്ത് ബെഡ്ഡുകൾ സജ്ജമാണ്. ജില്ലാ ആശുപത്രിയിൽ 30 ബെഡ്ഡുകൾ തയ്യാറാക്കിയിട്ടുണ്ട്. ചിനൂക് ഹെലികോപ്റ്ററിൽ രാത്രി യാത്ര സാധ്യമാണെങ്കിലും കാലാവസ്ഥ അനുയോജ്യമല്ലെങ്കിൽ അപകടമാണ്. അതിനാൽ അടിയന്തര ഘട്ടത്തിലുള്ളവരെ ഋഷികേശിലുള്ള ആശുപത്രിയിലേക്ക് ആംബുലൻസിലാണ് എത്തിക്കുക. ആരോഗ്യനില തൃപ്തികരമായവരെ അവിടെ തന്നെ പരിചരിക്കും.

ഋഷികേശിലെ എയിംസിൽ 41 ബെഡ് അടങ്ങിയ വാർഡ് സജ്ജമാക്കിയിട്ടുണ്ട്. കാർഡിയാക്, സൈക്യാട്രിക് വിദഗ്ധർ സുസജ്ജരാണ്. ട്രോമ സർജനും അവരുടെ കൂടെയുണ്ട്. മൂന്ന് ഹെലികോപ്റ്ററുകൾക്ക് ഒരേസമയം എയിംസ് ഹെലിപാഡിൽ ലാൻഡ് ചെയ്യാൻ സാധിക്കും. അതിഗുരുതര അവസ്ഥയിലുള്ളവരെയാണ് എയിംസിലേക്ക് വ്യോമമാർഗം എത്തിക്കുക.

കുടുങ്ങിക്കിടക്കുന്ന ഒരാളെ പുറത്തെത്തിക്കാൻ മൂന്ന് മുതൽ അഞ്ച് മിനിറ്റ് വരെ ദൈർഘ്യമെടുക്കും. അതിനാൽ പുറത്തെത്തിക്കൽ പ്രക്രിയ പൂർത്തിയാകാൻ 3-4 മണിക്കൂറുകൾ ആഴശ്യമാണ്. എൻഡിആർഎഫിന്റെ മൂന്ന് സംഘങ്ങളാണ് രക്ഷാദൗത്യത്തിന് നേതൃത്വം നൽകുക. എസ്ഡിആർഎഫും പിന്തുണയ്‌ക്കും. ഇതിനിടെ പാരാമെഡിക്‌സും ടണലിനകത്തേക്ക് പ്രവേശിക്കുമെന്ന് ലെഫ്. ജനറൽ സൈദ് ഹസ്‌നെയ്ൻ അറിയിച്ചു.

Tags: Silkyara tunnel rescueUttarkashi tunnel rescue
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies