തൃശൂർ: ഗുരുവായൂർ ദേവസ്വം ആനക്കോട്ടയിലെ പിടിയാന ‘താര’ ചരിഞ്ഞു. വൈകീട്ട് ഏഴുമണിയോടെയായിരുന്നു ആന ചരിഞ്ഞത്. പുന്നത്തൂർക്കോട്ടയിലെ രേഖകളിൽ 70 വയസാണ് താരയുടെ പ്രായം കാണിക്കുന്നത്. 1957- ലാണ് ഗുരുവായൂരിൽ നടയ്ക്കിരുത്തുന്നത്. ആദ്യം സർക്കസ് കലാകാരിയായിരുന്നു. പിന്നീട് ഉടമ കെ ദാമോദരൻ തന്നെയാണ് ഗുരുവായൂരിൽ നടയ്ക്കിരുത്തിയത്.
പുന്നത്തൂർക്കോട്ടയിലെ ഏറ്റവും പ്രായമേറിയ ആനയാണ് താര. ഏഷ്യയിലെ തന്നെ ഏറ്റവും പ്രായമേറിയ ആനയെന്നാണ് കരുതുന്നത്. മണ്ഡലകാല എഴുന്നള്ളിപ്പിൽ സ്വർണതിടമ്പ് ഏറ്റാനും താരക്ക് നിയോഗം ലഭിച്ചിട്ടുണ്ട്.