പട്ന : ബിഹാറിൽ വിജയിക്കാനായി പുതിയ തന്ത്രവുമായി സിപിഎം. ഇരുപത് വർഷത്തിന് ശേഷം ബിഹാറിൽ നിന്ന് ഒരു സി.പി.എം അംഗത്തെ ലോക്സഭയിലെത്തിക്കാനുള്ള ശ്രമത്തിലാണ് പാർട്ടി. ഖഗാരിയ ലോക്സഭാ മണ്ഡലത്തിലെ സിപിഎം സ്ഥാനാർത്ഥി സഞ്ജയ് കുമാറിന് വേണ്ടി പുറത്തിറക്കിയ പോസ്റ്ററാണ് ഇപ്പോൾ ചർച്ചയാകുന്നത് .
ബജ്റംഗബലിയുടെ കൃപയിൽ അരിവാൾ ചുറ്റിക നക്ഷത്രത്തിന് വോട്ട് ചെയ്യൂ എന്നാണ് സിപിഎം സ്ഥാനാർത്ഥിയുടെ അപേക്ഷ . തെരഞ്ഞെടുപ്പ് പോസ്റ്ററിലും ഹനുമാന്റെ ചിത്രങ്ങളുണ്ട് . ഹനുമദ് ജയന്തി ദിനത്തിൽ പുറത്തിറക്കിയ പോസ്റ്ററിൽ പാർട്ടി ചുവപ്പിനേക്കാൾ ഉള്ളത് കാവി നിറമാണ് .
ശക്തമായ ജാതി സ്വാധീനമുള്ള മണ്ഡലം കൂടിയാണ് ഖഗാരിയ. പ്രദേശത്തെ ഭൂരിപക്ഷ വിഭാഗമായ ഖുശ് വാഹ സമുദായത്തിൽപ്പെട്ട, പാർട്ടി ജില്ലാ സെക്രട്ടറി കൂടിയായ സഞ്ജയ് കുമാറിനെയാണ് പാർട്ടി രംഗത്തിറക്കുന്നത്. ജാതിചിന്ത വോട്ടാക്കി മാറ്റാൻ, സ്ഥാനാർത്ഥിയുടെ പേര് സോഷ്യൽ മീഡിയയിലും പോസ്റ്ററുകളിലും സഞ്ജയ് കുമാർ ഖുശ് വാഹ എന്നാണ് എഴുതിയിരിക്കുന്നത്
58 കാരനായ സഞ്ജയ് കുമാർ 79ൽ എസ്എഫ്ഐയിൽ ചേർന്നു. അടുത്ത വർഷം തന്നെ എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി അംഗമെന്ന നിലയിൽ ബീഹാറിലെ വിദ്യാർത്ഥി സമരങ്ങൾക്ക് നേതൃത്വം നൽകി. 1987-2012 കാലത്ത് ഖഗാഡിയയിൽ ഡി.വൈ.എഫ്.എ.യുടെ ജില്ലാ സെക്രട്ടറി, പ്രസിഡൻ്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചു. 1984ൽ സിപിഎം അംഗമായിരുന്ന സഞ്ജയ് കുമാർ 2015ൽ പാർട്ടി ജില്ലാ സെക്രട്ടറിയായി ചുമതലയേറ്റു.