'ഈ പുഞ്ചിരി വിലമതിക്കാനാകാത്തത്'; പുറത്തെത്തിയ ആദ്യ തൊഴിലാളിയുടെ ദൃശ്യങ്ങൾ പുറത്ത്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ഈ പുഞ്ചിരി വിലമതിക്കാനാകാത്തത്’; പുറത്തെത്തിയ ആദ്യ തൊഴിലാളിയുടെ ദൃശ്യങ്ങൾ പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 29, 2023, 10:35 am IST
FacebookTwitterWhatsAppTelegram

17 ദിനരാത്രങ്ങൾ.. 400-ലധികം മണിക്കൂറുകൾ.. ദൗത്യസംഘത്തിന്റെ വിശ്രമമില്ലാത്ത പ്രയത്‌നം.. ക്ഷമയെ ചോദ്യം ചെയ്യുന്ന കാത്തിരിപ്പ്, രാവെന്നോ പകലെന്നോ ഇല്ലാതെയുള്ള പരിശ്രമങ്ങൾ, ദശലക്ഷക്കണക്കിന് ജനതയുടെ പ്രതീക്ഷകൾ, പ്രാർത്ഥനകൾ.. എല്ലാം ഒത്തുച്ചേർന്നപ്പോൾ ആ 41 ജീവനുകൾ സുരക്ഷിതമായി പുറംലോകത്തെത്തുകയായിരുന്നു. ഉത്തരാഖണ്ഡിലെ ഉത്തരകാശിയിലുള്ള സിൽക്യാര തുരങ്കത്തിനുള്ളിൽ കുടുങ്ങിയവർ ഒടുവിൽ ജീവിതത്തിലേക്ക് തിരിച്ചെത്തി. പ്രതീക്ഷയോടെ പ്രയത്‌നിച്ചു, ആത്മവിശ്വാസത്തിന് കരുത്തു പകരാൻ പ്രാർത്ഥിച്ചു.. ടീം വർക്കിന്റെയും ടീം സ്പിരിന്റെയും ഏറ്റവും ഒടുവിലത്തെ ഉദാഹരണമായി അങ്ങനെ സിൽക്യാര രക്ഷാദൗത്യം മാറി..

നവംബർ 12ന് തുരങ്കത്തിൽ അപകടം സംഭവിക്കുകയും തൊഴിലാളികൾ കുടുങ്ങിപ്പോവുകയും ചെയ്തതിന് ശേഷം ഒടുവിൽ അവരെ പുറത്തെത്തിച്ചതിന്റെ ദൃശ്യങ്ങൾ ഇന്നലെയോടെ പുറത്തുവന്നിരുന്നു. അതിൽ തന്നെ, ഏറ്റവുമാദ്യം പുറത്തെത്തിയ തൊഴിലാളിയുടെ ദൃശ്യമാണ് ഇപ്പോൾ എഎൻഐ പങ്കുവച്ചിരിക്കുന്നത്. തുരങ്കത്തിലെ അവിശിഷ്ടങ്ങൾക്കിടയിലൂടെ തുരന്ന് കുടുങ്ങിക്കിടക്കുന്നവരുടെ പക്കൽ എത്തിയതിന് ശേഷം അതുവഴി പൈപ്പ് കടത്തിയായിരുന്നു രക്ഷാദൗത്യം. പൈപ്പിനുള്ളിലൂടെ പുറത്തെത്തിയ ആദ്യ തൊഴിലാളിയെ പുറത്തുനിൽക്കുന്ന എൻഡിആർഎഫ് സംഘം വാരിയെടുത്തു. അദ്ദേഹത്തെ എഴുന്നേറ്റ് നിർത്തിയതിന് ശേഷം കൈകളിൽ ഘടിപ്പിച്ചിരുന്ന സുരക്ഷാ കവചങ്ങൾ പതിയെ അഴിച്ചെടുത്തു. പുനർജ്ജന്മമെന്ന പോലെ പുറംലോകം വീണ്ടും കാണാനായതിന്റെ സന്തോഷത്താൽ ജീവിതത്തിലേക്ക് തിരികെയത്തിയതിന്റെ ആഹ്ളാദത്താൽ അദ്ദേഹം പുഞ്ചിരിച്ചു. ശേഷം പുറത്തുനിൽക്കുന്നവർക്കായി കൈവീശി ഒരു തമ്പ്‌സ് അപ്പ് നൽകി. പുറത്തെത്തിയ 41 പേരുടെ മുഖത്ത് നിന്നുതിരുന്ന പുഞ്ചിരി നൽകുന്ന സന്തോഷത്തിലും ആശ്വാസത്തിലുമാണ് ഇന്ന് ഭാരതം.

ദൃശ്യങ്ങൾ കാണാം..

#WATCH | Rescued worker gives a thumbs up the moment he comes out of the rescue pipe after being trapped inside the Silkyara tunnel for 17 days pic.twitter.com/C4RNOOa61m

— ANI (@ANI) November 29, 2023

Tags: Silkyara tunnel rescueUttarkashi tunnel rescue
ShareTweetSendShare

More News from this section

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

Latest News

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies