സർക്കാർ അലംഭാവവും കെടുകാര്യസ്ഥതയും മൂലം ലൈഫ് മിഷൻ പദ്ധതി മരണാസന്നമായി; വിമർശനവുമായി ചെറിയാൻ ഫിലിപ്പ്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

സർക്കാർ അലംഭാവവും കെടുകാര്യസ്ഥതയും മൂലം ലൈഫ് മിഷൻ പദ്ധതി മരണാസന്നമായി; വിമർശനവുമായി ചെറിയാൻ ഫിലിപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 29, 2023, 12:23 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ലൈഫ് മിഷൻ ഭവന പദ്ധതി കേരള സർക്കാരിന്റെ അലംഭാവവും കെടുകാര്യസ്ഥതയും മൂലം മരണാസന്നമാണെന്ന് മിഷൻ മുൻ കോർഡിനേറ്റർ ചെറിയാൻ ഫിലിപ്പ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ലൈഫ് പദ്ധതിയുടെ അവസ്ഥയെക്കുറിച്ച് ചെറിയാൻ ഫിലിപ്പ് വെളിപ്പെടുത്തിയിരിക്കുന്നത്. കേരളത്തിൽ ഏഴു ലക്ഷം കുടുംബങ്ങൾ ഭവന രഹിതരാണെങ്കിലും പുതിയ ഗുണഭോക്തൃ പട്ടികയിലുള്ളത് 4.6 ലക്ഷം മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ..;

‘ലൈഫ് മിഷൻ
മരണാസന്നം:
ചെറിയാൻ ഫിലിപ്പ്
കേരള സർക്കാരിന്റെ സ്വപ്ന പദ്ധതിയായ ലൈഫ് മിഷൻ ഭവന പദ്ധതി സർക്കാർ അലംഭാവവും കെടുകാര്യസ്ഥതയും മൂലം മരണാസന്നമാണ്
കേരളത്തിൽ ഏഴു ലക്ഷം കുടുംബങ്ങൾ ഭവന രഹിതരാണെങ്കിലും പുതിയ ഗുണഭോക്ത പട്ടികയിലുള്ളത് 4.6 ലക്ഷം മാത്രമാണ്. ഇവരിൽ ഒന്നേകാൽ ലക്ഷത്തോളം പേർക്കാണ് ആദ്യ ഗഡുവായ 40000 രൂപ ലഭിച്ചിട്ടുള്ളത്. അടിത്തറ പണിതവരിൽ കുറച്ചുപേർക്കു മാത്രമാണ് രണ്ടാം ഗഡുവായ ഒരു ലക്ഷം ലഭിച്ചത്.
ലൈഫ് വീടുകൾക്ക് നൽകുന്ന 4 ലക്ഷം രൂപയിൽ പകുതിയും തദ്ദേശസ്ഥാപനങ്ങളാണ് നൽകേണ്ടത്.

വരുമാന തകർച്ച മൂലം മിക്കയിടത്തും പണം നൽകാൻ നഗരസഭകൾക്കും പഞ്ചായത്തുകൾക്കും കഴിയുന്നില്ല. ഹഡ്‌കോയിൽ നിന്ന് കടമെടുത്താണ് സർക്കാർ വിഹിതം നൽകുന്നത്. കഴിഞ്ഞ സർക്കാരിന്റെ കാലത്തെ കടം ഒന്നും തന്നെ തിരിച്ചടക്കാത്തതിനാൽ ഹഡ്‌കോ പുതുതായി വായ്പ നൽകാൻ വിമുഖരാണ്. നിർമ്മാണ ചെലവ് വൻതോതിൽ കൂടിയതിനാൽ നാലു ലക്ഷം രൂപ നേരത്തേ കണക്കാക്കിയിരുന്ന വീടുകൾ പൂർത്തിയാക്കാൻ ഇപ്പോൾ ആറു ലക്ഷത്തിലധികം രൂപ വേണ്ടി വരും.

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പൂർത്തിയാക്കിയ മൂന്നു ലക്ഷം വീടുകളിൽ ഒന്നര ലക്ഷത്തോളം വീടുകൾക്ക് കേന്ദ്ര സർക്കാർ സഹായം ലഭിച്ചിരുന്നു. അമ്പതിനായിരത്തോളം വീടുകൾ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് തുടങ്ങിയതും ഭാഗികമായി പൂർത്തിയാക്കിയതുമാണ്. മത്സ്യ തൊഴിലാളികൾ, പട്ടികജാതി – പട്ടികവർഗ്ഗക്കാർ എന്നിവർക്കു വേണ്ടിയുള്ള ഭവന പദ്ധതികളും ലൈഫ് പദ്ധതിയുടെ ബാനറിൽ പെടുത്തിയിരുന്നു.’- ചെറിയാൻ ഫിലിപ്പ് കുറിച്ചു.

Tags: Pinarayi Governmentcheriyan philipLife Mission Project
Share
Tweet
SendShare

More News from this section

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

Latest News

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies