പ്രകൃതി രമണീയതയിൽ മലയാള പഴനി, പക്ഷേ സ്ഥിതി ദയനീയം;  അടിസ്ഥാന സൗകര്യങ്ങൾ കിട്ടാകനിയായി ഉറവപ്പാറ ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രം 
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പ്രകൃതി രമണീയതയിൽ മലയാള പഴനി, പക്ഷേ സ്ഥിതി ദയനീയം;  അടിസ്ഥാന സൗകര്യങ്ങൾ കിട്ടാകനിയായി ഉറവപ്പാറ ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രം 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 29, 2023, 01:43 pm IST
FacebookTwitterWhatsAppTelegram

റബ്ബർ കാടുകൾ നിറഞ്ഞ ഇടുക്കി മൂലമറ്റം ബസ് റൂട്ടിൽ ഒളമറ്റത്ത് എത്തി, വലത്തോട്ട് തിരിഞ്ഞാൽ കുന്നിൻ മുകളിലെ ക്ഷേത്രമായ ഒളമറ്റം ഉറവപ്പാറ ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെത്താം. തൊടുപുഴയിൽ നിന്ന് നാല് കിലോമീറ്റർ സഞ്ചരിച്ചാൽ പ്രകൃതി ഭംഗിയേറെയുള്ള മലയിലെത്താം. കാൽനടയായി വേണം പ്രദേശത്ത് എത്താൻ. വലിയൊരു കരിങ്കൽ മലയുടെ മധ്യത്തിലാണ് സുബ്രഹ്മമണ്യസ്വാമി ക്ഷേത്രം.

പ്രകൃതിഭം​ഗിയും പ്രശാന്തതയും ഒത്തുചേരുന്ന ഉറവപ്പാറ ക്ഷേത്രത്തെ നിരന്തരം അവ​ഗണിക്കുന്ന സ്ഥിതിയാണ് നിലനിൽക്കുന്നത്. വിനോദത്തിനായും ദർശനത്തിനായും നിരവധി പേരാണ് ഇവിടെ എത്തുന്നത്. ക്ഷേത്രത്തിലേക്കുള്ള വഴിയിൽ നഗരസഭയുടെ വഴിവിളക്കുകളൊന്നും തെളിയാതായതോടെ വൈകുന്നേരം ഇവിടെ എത്തുന്നവർക്ക് ദുരിതമാണ്. ക്ഷേത്രത്തിൽ ദർശനത്തിനെത്തുന്ന ഭക്തരിൽ പലരും തപ്പിതടഞ്ഞാണ് തിരികെ നടന്നിറങ്ങുന്നത്. രാത്രിയാകുന്നതോടെ മുള്ളൻപന്നി,​ കുറുക്കൻ,​ കീരി, ഇഴചന്തുക്കൾ തുടങ്ങിയവ കാടിറങ്ങും.

ഈ ദുരവസ്ഥ ചൂണ്ടിക്കാട്ടി നാട്ടുകാർ ന​ഗരസഭയിൽ പരാതിപ്പെട്ടിരുന്നെങ്കിലും നടപടികളൊന്നുമുണ്ടായില്ല. തുടർന്ന് ക്ഷേത്രം കമ്മിറ്റിയുടെ നേതൃത്വത്തിൽ അമ്പലത്തിന് ചുറ്റും സ്വന്തം നിലയ്‌ക്ക് വഴിവിളക്ക് സ്ഥാപിച്ചു. ക്ഷേത്രത്തിന് മുന്നിലും പിന്നിലുമായി ഏകദേശം 26 വഴിവിളക്കുകളാണ് സ്ഥാപിച്ചത്. ക്ഷേത്രത്തിന്റെ 100 മീറ്റർ ചുറ്റളവിൽ മാത്രമാണ് ഈ വഴിവിളക്കുകളുടെ വെളിച്ചമെത്തുക. പിന്നീടുള്ള ഭൂരിഭാഗം ഭാഗങ്ങളും ഇരുട്ടിലാണ്. മഴ പെയ്താൽ കൂറ്റൻ പാറകളിൽ ചവിട്ടിയാൽ തെന്നിവീഴാനും സാധ്യതയുണ്ട്. പലയിടത്തായി കൈവരികൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പാറയിലൂടെയുള്ള നടത്തം ദുഷ്കരമെന്നാണ് പ്രദേശവാസികൾ പറയുന്നത്.

ഉറവപ്പാറ ക്ഷേത്രത്തിനായി ഓരോ ന​ഗരസഭാ ബജറ്റിലും വിവിധ പദ്ധതികൾ പ്രഖ്യാപിക്കാറുണ്ടെങ്കിലും എല്ലാം പാഴ് വാക്കുകൾ മാത്രമാണ്. ഉറവപ്പാറ ടൂറിസം പദ്ധതിക്കായി ഒരു കോടി രൂപയാണ് വകയിരുത്തിയത്. കാലങ്ങൾക്കിപ്പുറവും അത് പേപ്പറിൽ മാത്രം ഒതുങ്ങുകയാണ്.

ചരിത്ര പ്രസിദ്ധമായ ക്ഷേത്രമാണിത്.  പാണ്ഡവർക്ക് വേണ്ടി പാഞ്ചാലി  ഭക്ഷണം പാകം ചെയ്യാൻ ഉപയോഗിച്ച അടുപ്പ് എന്ന് വിശ്വസിക്കുന്ന വലിയ മൂന്ന് പാറക്കല്ലുകൾ ക്ഷേത്രത്തിന്  പിന്നിലായി സ്ഥിതി ചെയ്യുന്നു. ഭീമസേനൻ കാല് കൊണ്ട് നിർമ്മിച്ചെന്ന് ഭക്തർ കരുതുന്ന തീർത്ഥ കുളവും ഇവിടെ സ്ഥിതി ചെയ്യുന്നു. ബാലസുബ്രഹ്മണ്യനാണ് പ്രധാന പ്രതിഷ്ഠ. ഗണപതിയും ശാസ്താവും ഉപദേവതമാരായി ഉണ്ട്. ഉപ്പും കുരുമുളകും ആണ് പ്രധാന വഴിപാട്.

മകരമാസത്തിലെ പുണർതം നാളിലാണ് ക്ഷേത്രത്തിലെ ഉത്സവം. രണ്ട് ദിവസം നീണ്ടുനിൽക്കുന്ന ഉത്സവദിനങ്ങളിൽ ഭക്തജനപ്രവാഹമായിരിക്കും. പുണർതം നാളിൽ രാവിലെ മലകയറി പിറ്റേന്ന് രാവിലെ വരെ പ്രാർത്ഥനയോടെ ആളുകൾ മലയിറങ്ങും. പൂയം തൊഴുത് ഇറങ്ങുകയെന്നാണ് ഈ ചടങ്ങിനെ പറയുക.  പഴനി ക്ഷേത്രത്തെ അനുസ്മരിപ്പിക്കും വിധം തറ നിരപ്പിൽ നിന്ന് 500 അടി ഉയരത്തിൽ പാറയുടെ മുകളിൽ സ്ഥിതി ചെയ്യുന്നതിനാൽ മലയാള പഴനി എന്നാണ് അറിയപ്പെടുന്നത്.

Tags:
ShareTweetSendShare

More News from this section

പ്ലസ് വൺ പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും; ഔദ്യോഗിക വെബ്‌സൈറ്റുകളിലൂടെ ഫലം അറിയാം

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്, മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും സാധ്യത

സംസ്ഥാനത്ത് ഐഎഎസ് ഉദ്യോഗസ്ഥരുടെ ചുമതലകളിൽ വ്യാപക മാറ്റം; എൻ. പ്രശാന്തിന് സ്പോർട്സ് ഉൾപ്പെടെ ആറു വകുപ്പുകളുടെ സ്വതന്ത്ര ചുമതല

വിശാൽ സ്മൃതിദിനം ഇന്ന്; പോപ്പുലർ ഫ്രണ്ട്-ക്യാമ്പസ് ഫ്രണ്ട് ആക്രമണത്തിൽ കൊല്ലപ്പെട്ട എബിവിപി നേതാവിന്റെ ബലിദാനത്തിന് 14 വർഷം

ഭക്തിസാന്ദ്രമായ കർക്കടകപ്പുലരി; പഞ്ഞക്കർക്കിടകത്തിന്റെ വറുതികളെ ഭക്തിയുടെ വെളിച്ചം കൊണ്ട് നേരിടാൻ മലയാളക്കര; മര്യാദാപുരുഷോത്തമനായ ശ്രീരാമന്റെ ത്യാഗം മനസ്സിന് കരുത്താകുന്ന പുണ്യമാസം

വലിയചുടുകാട്ടിൽ വി.എസ്. അച്യുതാനന്ദന് സ്മാരകം നിർമ്മിക്കുന്നതിൽ എതിർപ്പ് ; രക്തസാക്ഷിഭൂമിയിൽ വ്യക്തിഗത സ്മാരകം പാടില്ലെന്ന് പുന്നപ്ര-വയലാർ സമരസേനാനി പി.കെ. ചന്ദ്രാനന്ദന്റെ കുടുംബം

Latest News

മതചടങ്ങുകളിൽ യൂണിഫോമിട്ട് പൊലീസ് പങ്കെടുക്കുന്നത് വിലക്കിയ ഡിജിപിയുടെ സർക്കുലറിന് തിരിച്ചടി; ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു , വിശദമായ വാദം പിന്നീട്

വാഹന മോഡിഫിക്കേഷനിൽ സർക്കാർ കടുപ്പത്തിലേക്ക്; ശബ്ദവും വെളിച്ചവും വർധിപ്പിക്കുന്ന മാറ്റങ്ങൾ അനുവദിക്കില്ല, നിയമം ലംഘിച്ചാൽ വാഹനം പിടിച്ചെടുക്കുമെന്ന് മന്ത്രി

മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നുവെന്ന കടുത്ത പരാതി; മുസ്ലീം ലീഗ് മന്ത്രിമാരെ പാണക്കാട്ടേക്ക് വിളിച്ച് നേതൃത്വം, സ്റ്റാഫ് നിയമനവും PM SHRI വിവാദവും ചർച്ചയാകും; നിർണായക യോഗം നാളെ

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

ജോലി ചെയ്ത് ജീവിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ഉപദേശിച്ചതിന്റെ വൈരാഗ്യത്തിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies