മോണോ ആക്ടിന് സ്റ്റേറ്റ് വരെ എത്തി, നവ്യ നായർക്ക് അന്ന് ഒന്നാം സ്ഥാനം എനിക്ക് 14-ാം സ്ഥാാനം; സിനിമാക്കാരല്ലേ, ഇത് കള്ളക്കളിയാണെന്ന് ഞാൻ പറഞ്ഞു: ഷൈൻ ടോം
Wednesday, October 14 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

മോണോ ആക്ടിന് സ്റ്റേറ്റ് വരെ എത്തി, നവ്യ നായർക്ക് അന്ന് ഒന്നാം സ്ഥാനം എനിക്ക് 14-ാം സ്ഥാാനം; സിനിമാക്കാരല്ലേ, ഇത് കള്ളക്കളിയാണെന്ന് ഞാൻ പറഞ്ഞു: ഷൈൻ ടോം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 29, 2023, 04:48 pm IST
Facebook
Twitter
WhatsAppTelegram

നവ്യ നായരുമായി കലോത്സവത്തിൻ മത്സരിച്ചിട്ടുണ്ടെന്ന് നടൻ ഷൈൻ ടോം ചാക്കോ. തനിക്കൊപ്പം മത്സരിച്ച നടി നവ്യ നായർക്കായിരുന്നു അന്ന് ഒന്നാം സമ്മാനം ലഭിച്ചതെന്നും സിനിമാക്കാർ ആയതിനാൽ അത് കള്ളക്കളി ആണെന്ന് താൻ പറഞ്ഞെന്നുമാണ് ഷൈൻ ടോം പറയുന്നത്. താരത്തിന്റെ പുതിയ ചിത്രമായ ഡാൻസ് പാർട്ടിയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ഒരു അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഷൈൻ ടോം.

‘സിനിമയിലേക്ക് എത്താൻ വേണ്ടിയാണ് അന്ന് ഞാൻ ഡാൻസ് പഠിച്ചത്. കാരണം അന്ന് സംവിധായകർ നടന്മാരെ തെരഞ്ഞെടുത്തിരുന്നത് യുവജനോത്സവങ്ങളിൽ നിന്നായിരുന്നു. ഇന്നത്തെപ്പോലെ റീലുകളും സോഷ്യൽ മീഡിയകളും അന്നില്ലല്ലോ. ഏതെങ്കിലും ഒരു കലോത്സവത്തിൽ ഫസ്റ്റ് അടിച്ചു സംസ്ഥാനത്ത് എത്തിയാൽ സംവിധായകർ നമ്മളെ തിരിച്ചറിഞ്ഞ് സിനിമയിലേക്ക് കൊണ്ടുപോകും എന്നായിരുന്നു എന്റെ ചിന്ത. കാരണം നമുക്ക് മുൻപ് വന്ന വിനീത്, മോനിഷ, മഞ്ജു വാര്യർ തുടങ്ങിയവരെല്ലാം യുവജനോത്സവ വേദികളിൽ നിന്ന് സിനിമയിലെത്തിയവരാണ്.

പക്ഷെ പ്ലസ് ടു എത്തിയപ്പോഴാണ് ഞാൻ ആദ്യമായി സംസ്ഥാന കലോത്സവത്തിലേക്ക് എത്തുന്നത്. ഡാൻസ് വഴിയല്ല, മോണോ ആക്ട് വഴിയാണ് ഞാൻ അവിടെ എത്തിയത്. ഡാൻസ് വഴിയെത്താൻ കുറച്ച് പ്രയാസമായിരുന്നു. കാരണം ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചായിരുന്നു ചില സമയങ്ങളിൽ മത്സരങ്ങൾ ഉണ്ടായിരുന്നത്. പിന്നീടാണ് അത് വേർതിരിച്ചത്. എന്നിട്ടും ഞാൻ എത്തിയില്ല.

അത് കുറച്ച് എക്സ്പെൻസീവ് ആണ്. സ്ഥിരമായി പഠിക്കണം, പിന്നെ അതിന്റെ ഡ്രസ്സിനും ആഭരണങ്ങൾക്കും എല്ലാം നല്ല ചിലവുണ്ട്. അതിനെല്ലാം മാർക്കുമുണ്ട്. പൈസ നന്നായിട്ട് ചിലവാക്കുന്ന സ്കൂളുകളാണ് അത് എപ്പോഴും കൊണ്ടുപോവുക. മോണോ ആക്ടിന് ഒരു ചിലവുമില്ലല്ലോ. ഒരു മൈക്കിന്റെ മുന്നിൽ നിന്നാൽ മതിയല്ലോ

മോണോ ആക്ടിന് സ്റ്റേറ്റ് വരെ എത്തി മത്സരം തുടങ്ങാൻ നേരത്താണ് നവ്യ നായർ നന്ദനത്തിന്റെ ലൊക്കേഷനിൽ നിന്ന് അങ്ങോട്ട് വരുന്നത്. അപ്പോൾ തന്നെ ഞാൻ പറഞ്ഞു, ഇത്‌ സിനിമാക്കാര് തന്നെ കൊണ്ടുപോകുമെന്ന്. നവ്യാ നായർ വന്നാൽ വേറൊരാൾക്കും കിട്ടില്ലല്ലോ. പറഞ്ഞ പോലെ തന്നെ സംഭവിച്ചു ഒന്നാം സമ്മാനം നവ്യയ്‌ക്ക് തന്നെ കിട്ടി. എനിക്ക് ഒന്നും കിട്ടിയില്ല. 14ാം സ്ഥാനമായിരുന്നു എനിക്ക്. നവ്യയെ കുറ്റം പറയാൻ പറ്റില്ലല്ലോ 14 ജില്ലയല്ലേ ഉള്ളൂ. അന്ന് മലപ്പുറത്തെയാണ് ഞാൻ പ്രതിനിധീകരിച്ചത്.

അന്ന് നവ്യ നായരോടു ഞാന്‍ പറഞ്ഞു, സിനിമാക്കാരല്ലേ, ഇത് കള്ളക്കളിയാണെന്ന്. നിങ്ങള്‍ക്ക് രണ്ടാം സ്ഥാനമാണല്ലേ എന്ന് ചോദിച്ചപ്പോള്‍ പതിനാലാം സ്ഥാനം എന്നു പറഞ്ഞു. അതിന്റെ മുമ്പത്തെ കലോത്സവത്തിലാണ് നവ്യ നായര്‍ കരഞ്ഞത്. അവര്‍ വരുമ്പോത്തന്നെ ക്യാമറയും എല്ലാം എത്തും. അവരുടെ മോണോആക്ട് കഴിഞ്ഞാൽ പിന്നെ ആരുമുണ്ടാവില്ല കാണാന്‍’- ഷൈൻ ടോം ചാക്കോ പറയുന്നു.

Tags: Navya NairSUBShina Tom Chacko
Share
Tweet
SendShare

More News from this section

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

Latest News

ജന്തര്‍മന്തറില്‍ വിലക്ക് ലംഘിച്ച് പ്രതിഷേധം; സിജെപി നേതാക്കളായ സൗരവ് ദാസും അശുതോഷ് റാങ്കയും അറസ്റ്റില്‍

ബെംഗളൂരുവില്‍ വന്‍ കഞ്ചാവ് വേട്ട; 317 കിലോ കഞ്ചാവുമായി രണ്ട് മലയാളികള്‍ പിടിയില്‍

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ രോഗി മരിച്ചു; ചികിത്സാപ്പിഴവെന്ന് ബന്ധുക്കള്‍; ഗൈനക്കോളജി വിഭാഗത്തോട് റിപ്പോര്‍ട്ട് തേടി

‘നുണകളും കെട്ടിച്ചമച്ച പ്രചാരണങ്ങളും കൊണ്ട് ജനവിശ്വാസം നേടാനാകില്ല’; 2029ലും തോല്‍വിയെന്ന് മുന്നറിയിപ്പ്; പ്രതിപക്ഷത്തിനെതിരെ അമിത് ഷാ

ദസറ, പൂജ തിരക്ക്: കേരളത്തില്‍ നിന്ന് രണ്ട് സ്‌പെഷ്യല്‍ ട്രെയിനുകള്‍; ടിക്കറ്റ് ബുക്കിങ് നാളെ മുതല്‍

ഇന്ത്യ-കാനഡ ബന്ധം ശക്തമാക്കാന്‍ മോദിയും മാര്‍ക്ക് കാര്‍ണിയും; വ്യാപാരം മുതല്‍ സുരക്ഷ വരെ സഹകരണം

ലഡാക്ക് ഇന്ത്യയുടെ അവിഭാജ്യ ഭാഗം; ചൈനയുടെ അവകാശവാദങ്ങള്‍ കൊണ്ട് വസ്തുത മാറില്ല; പരാമര്‍ശങ്ങള്‍ തള്ളി വിദേശകാര്യ മന്ത്രാലയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies