തിരുവനന്തപുരം: സംസ്ഥാനത്ത് സർവ്വകാല റെക്കോർഡ് നിരക്കിൽ നിന്നും സ്വർണവിലയിൽ ഇടിവ്. പവന് 480 രൂപ കുറഞ്ഞ് വിപണിയിൽ വില 46,000 രൂപയായി. ഗ്രാമിന് ഇന്ന് 60 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വർണത്തിന് വില 5,750 രൂപയുമായി.
ഇന്നലെ ഗ്രാമിന് 75 രൂപ വർദ്ധിച്ച് 5,810 രൂപയായിരുന്നു. 600 രൂപ വർദ്ധിച്ച് പവന് 46,480 രൂപയിലുമായിരുന്നു വ്യാപാരം നടന്നത്. അന്താരാഷ്ട്ര സ്വർണ വിപണിയിലെ വില വ്യത്യാസമാണ് സംസ്ഥാനത്തെ വിലയിലും പ്രതിഫലിക്കുന്നത്.
അതേസമയം വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയ്ക്ക് 82 രൂപയാണ്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്.