ഇനി തൊലി തൊടിയിലേക്ക് തള്ളേണ്ട; ഓറഞ്ചിന്റെ അല്ലിയിൽ മാത്രമല്ല തൊലിയിലും ഗുണങ്ങളേറെ..
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ഇനി തൊലി തൊടിയിലേക്ക് തള്ളേണ്ട; ഓറഞ്ചിന്റെ അല്ലിയിൽ മാത്രമല്ല തൊലിയിലും ഗുണങ്ങളേറെ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 30, 2023, 05:23 pm IST
FacebookTwitterWhatsAppTelegram

തൊലി പൊളിച്ച് ഓറഞ്ച് തിന്ന് ബാക്കി തൊടിയിൽ എറിയുന്നവരാകും നമ്മളിൽ പലരും. നിരവധി ​ഗുണങ്ങളുള്ള ഓറഞ്ച് പലപ്പോഴും കഴിക്കുന്നവരാണ് നമ്മൾ. എന്നാൽ ഒരിക്കലെങ്കിലും ഇതിന്റെ തൊലിയിലെ ​ഗുണങ്ങളെ കുറിച്ച് ആലോചിച്ചിട്ടുണ്ടോ? അതിശയിക്കേണ്ട, ​ഗുണങ്ങളുടെ കലവറയാണ് ഓറഞ്ച് തൊലി.

ഫലപ്രദമായി ഉപയോ​ഗിച്ചാൽ അത്ഭുതപ്പെടുത്തും വിധത്തിലുള്ള ​ഗുണങ്ങളാണ് ഓറഞ്ച് തൊലി നൽകുന്നത്. ചർമ്മത്തിന് തിളക്കം നൽകാനും, പാടുകൾ, പിഗ്മെന്റേഷൻ പ്രശ്നങ്ങൾ തുടങ്ങിയവയിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കാനും ഓറഞ്ച് തൊലി സഹായിക്കും. പ്രകൃതിദത്തമായി മോയ്സ്ചറൈസിംഗ് ഗുണങ്ങളുള്ളതാണ് ഓറഞ്ച്.

ഓറഞ്ച് തൊലി ഉണക്കി പൊടിച്ചാണ് മുഖത്ത് ഉപയോ​ഗിക്കേണ്ടത്. ഇതിലേക്ക് റോസ് വാട്ടറും ചേർത്ത് ഉപയോ​ഗിക്കുന്നത് മുഖക്കുരുവും കറുത്തപാടുകളും അകറ്റാനും സഹായിക്കും. ഓറഞ്ച് പൊടിച്ചത് ഒരു സ്പൂൺ, ഒരു നുള്ള് മഞ്ഞൾപ്പൊടി, ഒരു സ്പൂൺ ‌തേൻ എന്നിവ കുഴമ്പ് രൂപത്തിലാക്കുക. ശേഷം ഈ മിശ്രിതം മുഖത്തും കഴുത്തിലും തേച്ചു പിടിപ്പിക്കുക. 10 മിനിറ്റിന് ശേഷം റോസ് വാട്ടർ ഉപയോഗിച്ച് കഴുകി കളയാം. വെയിലേറ്റ് മങ്ങിയ മുഖത്തിന് ഉത്തമമാണ് ഇത്. സുരക്ഷിതമായ രീതിയിൽ ബ്ലീച്ച് ചെയ്യാനും ഓറഞ്ച് തൊലി ഉപയോ​ഗിക്കാവുന്നതാണ്. മൂന്ന് ടേബിൾ സ്പൂൺ പൊടിച്ച ഓറഞ്ച് തൊലിയും രണ്ട് ടേബിൾ സ്പൂൺ പഞ്ചസാരയും തേങ്ങാപ്പാലും ചേർത്ത് പേസ്റ്റ് രൂപത്തിലാക്കി മുഖത്ത് പുരട്ടുക.

ചർമ്മത്തിലെ മൃദുത്വം കാത്തുസൂക്ഷിക്കാൻ ആ​ഗ്രഹിക്കുന്നവർക്ക് ഓറഞ്ച് തൊലി പൊടിച്ചതും റോസ് വാട്ടറും തേനും ചേർത്ത് ഉപയോ​ഗിക്കാം. മൂന്ന് ടീസ്പൂൺ പൊടിച്ച ഓറഞ്ച് തൊലി, രണ്ട് ടീസ്പൂൺ പഞ്ചസാരയും തേങ്ങാപ്പാലും ചേർത്ത് പേസ്റ്റ് രൂപത്തിലാക്കി മുഖത്ത് പുരട്ടുക. ഇതും ചർമ്മത്തിലെ തിളക്കം വർദ്ധിപ്പിക്കാൻ ഇത് സ​ഹായിക്കും.

Tags: SUBOrange Peel
ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

Latest News

കേരളത്തിൽ നാല് ദിവസം കാലാവസ്ഥ മാറും; നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്, ഇടിമിന്നലോടെയും ശക്തമായ മഴയ്‌ക്കും സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്

കേരളത്തിൽ ഇന്നും വൈദ്യുതി നിയന്ത്രണം; പ്രതിസന്ധി രൂക്ഷം, കൂടുതൽ ലോഡ് ഷെഡ്ഡിംഗ് തുടരുമെന്ന് KSEB, ജനങ്ങളോട് വൈദ്യുതി ഉപയോഗം കുറയ്‌ക്കാൻ അഭ്യർഥന

എട്ടുവർഷത്തെ പ്രണയത്തിന് ദാരുണാന്ത്യം; ടെക്കി യുവതി ജീവനൊടുക്കി, മൃതദേഹവുമായി കാമുകന്റെ വീട്ടിലെത്തി ബന്ധുക്കൾ, താലിചാർത്തണമെന്ന് ആവശ്യം

സ്പൈസ്‌ജെറ്റിന് തിരിച്ചടി; ടിക്കറ്റ് ബുക്കിങ്ങിൽ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചെന്ന് കണ്ടെത്തൽ, ‘ഡാർക്ക് പാറ്റേൺ’ ഉപയോഗത്തിന് CCPA ഒരു ലക്ഷം രൂപ പിഴ ചുമത്തി

കറണ്ടില്ലാ രാത്രിയിൽ ദാരുണാന്ത്യം; ഓക്സിജൻ കോൺസൻട്രേറ്റർ നിലച്ചതോടെ പാലക്കാട്ട് കിടപ്പുരോഗി മരിച്ചു, വൈദ്യുതി പ്രതിസന്ധിക്കെതിരെ പ്രതിഷേധം ശക്തം

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

യു.എസ്-ഇറാൻ യുദ്ധം ഏഴാം ദിവസത്തിലേക്ക്; തെക്കൻ ഇറാനിൽ വീണ്ടും വ്യോമാക്രമണം, പാലങ്ങൾ തകർന്നതായി റിപ്പോർട്ട്, പ്രത്യാക്രമണവുമായി ഇറാനും

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിന്റെ സുവർണ യുഗത്തിന് വിട; ഇതിഹാസ ഓൾറൗണ്ടർ സർ ഗാരി സോബേഴ്സ് (89) അന്തരിച്ചു, ടെസ്റ്റിലെ 365 റൺസും ഒരോവറിൽ ആറ് സിക്സും ഇന്നും ചരിത്രത്തിന്റെ ഭാഗം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies