തിരുവനന്തപുരം: തലസ്ഥാനത്ത് ഓൺലൈൻ ഫുഡ് ഡെലിവറിയുടെ മറവിൽ കഞ്ചാവ് വിൽപ്പന നടത്തുന്ന രണ്ടുപേർ പിടിയിൽ. കരമന സ്വദേശിയായ അനീഷ്, ശ്രീകാര്യം സ്വദേശി വിഷ്ണു എന്നിവരാണ് പിടിയിലായത്. ബാലരാമപുരം പോലീസാണ് പ്രതികളെ പിടികൂടിയത്.
ഇവരിൽ നിന്നും രണ്ടരക്കിലോ കഞ്ചാവും എംഡിഎംഎയും പിടികൂടി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതികളെ പോലീസ് നിരീക്ഷിച്ച് വരികയായിരുന്നു. ഇതിനിടയിലാണ് പിടിയിലാകുന്നത്. ഇരുവരും ലഹരി വസ്തുക്കൾ വാടകവീട്ടിൽ സൂക്ഷിച്ച് ആവശ്യക്കാർക്ക് ഫുഡ് ഡെലിവറിയുടെ മറവിൽ എത്തിച്ചുകൊടുക്കുകയാണ് ചെയ്തിരുന്നത്.