ബീൻസ് ചില്ലറക്കാരൻ ആണെന്ന് വിചാരിച്ചെങ്കിൽ തെറ്റി; ആരോ​ഗ്യത്തിൽ ഉൾപ്പെടുത്തിയാൽ ലഭിക്കും ഈ പത്ത് ​ഗുണങ്ങൾ
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ബീൻസ് ചില്ലറക്കാരൻ ആണെന്ന് വിചാരിച്ചെങ്കിൽ തെറ്റി; ആരോ​ഗ്യത്തിൽ ഉൾപ്പെടുത്തിയാൽ ലഭിക്കും ഈ പത്ത് ​ഗുണങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 1, 2023, 02:56 pm IST
FacebookTwitterWhatsAppTelegram

പച്ചക്കറി വാങ്ങാൻ പോയാൽ മറക്കാതെ വാങ്ങുന്ന പച്ചക്കറിയാണ് ബീൻസ്. തോരനായും മെഴുക്കുപുരട്ടിയായും കഴിക്കുന്ന ബീൻസിന്റെ ​ഗുണങ്ങളെ കുറിച്ച് പലർക്കും അറിയില്ലെന്നതാണ് വാസ്തവം. ഏകദേശം 130 ഇനം ബീൻസ് ഉണ്ടെന്നാണ് പറയുന്നത്. ആന്റി ഇൻഫ്‌ളമേറ്ററി ഗുണങ്ങൾ അടങ്ങിയ ഇത് വിറ്റാമിൻ എ, സി, കെ, ബി 6, ഫോളിക് ആസിഡ്, കാത്സ്യം, ഇരുമ്പ്, പൊട്ടാസ്യം തുടങ്ങിയവയുടെ കലവറയാണ്. ഫൈബറും ധാരാളം അടങ്ങിയ ഗ്രീൻ ബീൻസിൽ കലോറിയും കൊഴുപ്പും വളരെ കുറവാണ്.

നാരുകളും ഒമേ​ഗ 3 ഫാറ്റുകളുടെയും ഉറവിടം കൂടിയാണ് ബീൻസ്. ചർമ്മത്തിന്റെയും തലമുടിയുടെയും നഖങ്ങളുടെയും വരെ ആരോ​ഗ്യത്തിന് മികച്ചതാണ് ബീൻസ്. ബീൻസിന്റെ പത്ത് ആരോ​ഗ്യ ​ഗുണങ്ങൾ അറിയാം..

1) പ്രമേഹമുള്ളവർ തീർച്ചയായും കഴിക്കേണ്ട പച്ചക്കറിയാണ് ബീൻസ്. ബീൻസിന്റെ ​ഗ്ലൈസമിക് ഇൻഡക്സ് കുറവാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ബീൻസ് സഹായിക്കുന്നു.

2) മുടിക്കൊഴിച്ചിലുള്ളവർക്കും നഖം പൊട്ടുന്നവർക്കും ബീൻസ് ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്നതാണ്. വിളർച്ചയെ തടയാനും ശരീരത്തിന് ആവശ്യമായ ഊർജ്ജം നൽകാനും ബീൻസിന് കഴിയും.

3) സ്ഥിരമായി ബീൻസ് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് അർബുദ സാധ്യതയെ കുറയ്‌ക്കുന്നതായി പഠനങ്ങൾ പറയുന്നു. ഹെറോസൈക്ലിക് അമീനുകൾ ഇതിൽ ധാരാളമുണ്ട്. അർബുദത്തെ തടയാൻ ഇതിന് കഴിയും.

4) ഹൃദയത്തെ പൊന്നുപോലെ കാക്കാൻ ആ​​ഗ്രഹിക്കുന്നവർക്കും ബീൻസിനെ കൂട്ടുപിടിക്കാവുന്നതാണ്. ബീൻസിൽ ധാരാളം കാൽസ്യവും ഹൃദയത്തെ സംരക്ഷിക്കുന്ന ഫ്ലവനോയ്ഡുകളും ഉണ്ട്. ധമനികളിൽ രക്തം കട്ട പിടിക്കുന്നതിനെ തടയാൻ ഇത് സഹായിക്കുന്നു.

5) എല്ലുകളുടെ ബലക്ഷയത്തെ തടയാൻ ബീൻസ് സഹായിക്കും. എല്ലുകളിൽ കാണുന്ന പ്രധാന നോൺ കൊളാജൻ പ്രോട്ടീനാണ് ഓസ്റ്റിയോകാൽസ്. ബീൻസിൽ ധാരളമായി ഇത് അടങ്ങിയിരിക്കുന്നു.

6) നാരുകളാൽ സമ്പന്നമാണ് ബീൻസ്. ദഹന പ്രശ്നങ്ങളിൽ നിന്ന് രക്ഷ നേടാനും മലബന്ധനം അകറ്റാനും ബീൻസിലെ നാരുകൾ സഹായിക്കും.

7) ​ഗർഭസ്ഥ ശിശുവിന്റെ ആരോ​ഗ്യത്തിനും ബീൻസ് സഹായിക്കും. ഒരു കപ്പ് ബീൻസിൽ ദിവസവും ആവശ്യമായതിന്റെ പത്തുശതമാനം ഫോളിക് ആസിഡും 6 ശതമാനം അയണും അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് ​ഗർഭിണികൾ ബീൻസ് കഴിക്കുന്നത് നല്ലതാണ്.

8) കാഴ്ചശക്തിക്കും ബീൻസ് നല്ലതാണ്. കാഴ്ചശക്തി വർദ്ധിപ്പിക്കുന്ന ആന്റി ഓക്സിഡന്റുകളായ ല്യൂട്ടിൻ, സീസ്വാന്തിൻ തുടങ്ങിയവ ബീൻസിലുണ്ട്.

9) ബീൻസിൽ കലോറി,സോഡിയം, സാച്ചുറേറ്റഡ് ഫാറ്റ്, കൊളസ്ട്രോൾ എന്നിവ വളരെ കുറവാണ്. അതുകൊണ്ട് തന്നെ ആവോളം ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്നതാണ്.

10) വൈറ്റമിനുകളായ നിയാസിൻ, തയാമിൻ ഇവ ശരീരത്തിലെ അണുബാധകൾ തടയാനും വിളർച്ചയെ തടയാനും സഹായിക്കുന്നു.

Tags: Health benefitsSUBBeans
ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

Latest News

കേരളത്തിൽ നാല് ദിവസം കാലാവസ്ഥ മാറും; നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്, ഇടിമിന്നലോടെയും ശക്തമായ മഴയ്‌ക്കും സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്

കേരളത്തിൽ ഇന്നും വൈദ്യുതി നിയന്ത്രണം; പ്രതിസന്ധി രൂക്ഷം, കൂടുതൽ ലോഡ് ഷെഡ്ഡിംഗ് തുടരുമെന്ന് KSEB, ജനങ്ങളോട് വൈദ്യുതി ഉപയോഗം കുറയ്‌ക്കാൻ അഭ്യർഥന

എട്ടുവർഷത്തെ പ്രണയത്തിന് ദാരുണാന്ത്യം; ടെക്കി യുവതി ജീവനൊടുക്കി, മൃതദേഹവുമായി കാമുകന്റെ വീട്ടിലെത്തി ബന്ധുക്കൾ, താലിചാർത്തണമെന്ന് ആവശ്യം

സ്പൈസ്‌ജെറ്റിന് തിരിച്ചടി; ടിക്കറ്റ് ബുക്കിങ്ങിൽ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചെന്ന് കണ്ടെത്തൽ, ‘ഡാർക്ക് പാറ്റേൺ’ ഉപയോഗത്തിന് CCPA ഒരു ലക്ഷം രൂപ പിഴ ചുമത്തി

കറണ്ടില്ലാ രാത്രിയിൽ ദാരുണാന്ത്യം; ഓക്സിജൻ കോൺസൻട്രേറ്റർ നിലച്ചതോടെ പാലക്കാട്ട് കിടപ്പുരോഗി മരിച്ചു, വൈദ്യുതി പ്രതിസന്ധിക്കെതിരെ പ്രതിഷേധം ശക്തം

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

യു.എസ്-ഇറാൻ യുദ്ധം ഏഴാം ദിവസത്തിലേക്ക്; തെക്കൻ ഇറാനിൽ വീണ്ടും വ്യോമാക്രമണം, പാലങ്ങൾ തകർന്നതായി റിപ്പോർട്ട്, പ്രത്യാക്രമണവുമായി ഇറാനും

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിന്റെ സുവർണ യുഗത്തിന് വിട; ഇതിഹാസ ഓൾറൗണ്ടർ സർ ഗാരി സോബേഴ്സ് (89) അന്തരിച്ചു, ടെസ്റ്റിലെ 365 റൺസും ഒരോവറിൽ ആറ് സിക്സും ഇന്നും ചരിത്രത്തിന്റെ ഭാഗം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies