തൃശൂർ: ചേറൂർ ആത്മപ്രഭാലയ ആശ്രിത ആശ്രമത്തിലെ ആചാര്യൻ സദ്ഗുരു ശക്തിപ്രഭാനന്ദ സ്വാമികൾ സമാധിയായി. 72 വയസായിരുന്നു. നാളെ വൈകിട്ട് മൂന്ന് മണിക്ക് ആശ്രമത്തിൽ വച്ചാണ് സമാധിയിരുത്തൽ ചടങ്ങുകൾ നടത്തുന്നത്. യതിശ്രേഷ്ഠന്മാരുടെയും ഭക്തജനങ്ങളുടെയും ആശ്രമബന്ധുക്കളുടെയും സാന്നിധ്യത്തിലാണ് സമാധിയിരുത്തൽ ചടങ്ങുകൾ നടക്കുക.
തൃപ്രയാർ ശിവയോഗിനി മാതായിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് സ്വാമി സന്യാസത്തിലേക്ക് വരുന്നത്. സ്വാമിജി പ്രതിഷ്ഠ നിർവഹിച്ച് നിത്യപൂജ നടത്തിവരുന്ന പരമശിവ, പാർവതീദേവി ക്ഷേത്രങ്ങൾ ആശ്രമസമുച്ചയത്തിൽ സ്ഥിതിചെയ്യുന്നു.