പ്രമേഹം പല്ലുകളെ ബാധിക്കും?! ധൈര്യമായി പുഞ്ചിരിക്കാം; ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

പ്രമേഹം പല്ലുകളെ ബാധിക്കും?! ധൈര്യമായി പുഞ്ചിരിക്കാം; ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 2, 2023, 04:30 pm IST
Facebook
Twitter
WhatsAppTelegram

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്ന ഹോർമോൺ ആണ് ഇൻസുലിൻ. പാൻക്രിയാസ് ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന ഇൻസുലിൻ ശരീരത്തിനാവശ്യമായ രീതിയിൽ ഉത്പാദിപ്പിക്കാതിരിക്കുകയോ അല്ലെങ്കിൽ ഇത് ശരീരത്തിന് ഫലപ്രദമായി ഉപയോഗിക്കാൻ കഴിയാതെ വരികയോ ചെയ്യുന്ന അവസ്ഥയാണ് പ്രമേഹം. രക്തത്തിലെ ​ഗ്ലൂക്കോസിന്റെ അളവ് ക്രമാതീതമായി വർദ്ധിക്കുമ്പോഴാണ് ഇൻസുലിൻ ‌ഉത്പാദനം മന്ദ​ഗതിയിലാകുന്നത്. പ്രമേഹം എന്ന രോ​ഗം ഇന്ന് സർവ സാധാരണമാണ്.

പാരമ്പര്യ രോ​ഗമാണെങ്കിലും പ്രമേഹം ഇന്ന് ജീവിത ശൈലി രോ​ഗമായി മാറിയിരിക്കുകയാണ്. ഭക്ഷണരീതിയിലെ മാറ്റങ്ങൾ, വ്യായാമ കുറവ് തുടങ്ങിയവയാണ് പ്രമേഹം ജീവിത ശൈലി രോ​ഗമാകാനുള്ള കാരണം. ഏറെ വെല്ലുവിളികളാണ് പ്രമേഹം സൃഷ്ടിക്കുന്നത്. നാല് തരത്തിലുള്ള പ്രമേഹമാണ് പ്രധാനമായുമുള്ളത്. സാധാരണയായി ടൈപ്പ് 1, ടൈപ്പ് 2 എന്നീ പ്രമേഹങ്ങളാണ് കൂടുതലായും കണ്ടുവരുന്നത്.

പല അവയവങ്ങളെയും പ്രമേഹം ബാധിക്കുന്നുണ്ട്. എന്നാൽ പലരും ഇത് കാര്യമാക്കാറില്ലെന്നതാണ് വാസ്തവം. പ്രധാനമായും പല്ലുകളെയും പ്രമേഹം ബാധിക്കുന്നു. മോണരോ​ഗമുള്ള ആളുകൾക്ക് പ്രമേഹം വരാനുള്ള സാധ്യത കൂടുതലാണെന്ന് പഠനങ്ങൾ പറയുന്നു. പ്രമേഹം ഉള്ളവർക്ക് ദന്ത പ്രശ്നങ്ങൾക്കുള്ള സാധ്യതയും അധികമാണ്. പ്രാരംഭഘട്ടത്തിൽ ദന്താരോ​ഗ്യ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താവുന്നതാണ്. കൃത്യമായ വൈദ്യ പരിശോധനയാണ് ആവശ്യം.

പ്രമേഹ രോ​ഗികളിൽ താഴെ പറയുന്ന ലക്ഷണങ്ങൾ പ്രകടമാകുകയാണെങ്കിൽ ശ്രദ്ധിക്കുക

മോണയിൽ നിന്നുള്ള രക്തസ്രാവം, മോണ പഴുപ്പ്, മോണ വീക്കം, പല്ലുകൾക്ക് ഇളക്കം, പല്ലുകൾക്കിടയിൽ വിടവ് ഉണ്ടാവുക, മോണ പല്ലുകളിൽ നിന്നും ഇറങ്ങി പല്ലുകളുടെ വേര് പുറത്തേക്ക് കാണപ്പെടുക, പല്ലുകളിലെ പുളിപ്പ്, പല്ലുകളിൽ പൊത്ത്, തീവ്രമായ പല്ലുവേദന തുടങ്ങിയ ലക്ഷണങ്ങൾ പ്രമേഹ രോ​ഗികളിൽ പ്രകടമായാൽ വൈദ്യസഹായം തേടേണ്ടതാണ്.

​ദിവസവും രണ്ട് നേരം പല്ല് തേക്കുന്നത് മോണരോ​ഗങ്ങളിൽ നിന്ന് രക്ഷതേടാനും ദന്താരോ​ഗ്യം മെച്ചപ്പെടുത്താനും നല്ലതാണ്. ഫ്ലൂറൈഡ് അടങ്ങിയ ടൂത്ത് പേസ്റ്റ് ഉപയോ​ഗിക്കുന്നതും വർഷത്തിൽ രണ്ട് തവണ അൾട്ര സോണിക് സ്കേലിം​ഗ് നടത്തുന്നതും നല്ലതാണ്. പല്ല് തേക്കുന്നതിന് മുൻപ് വിരലുകൾ ഉപയോ​ഗിച്ച് മോണ മസാജ് ചെയ്യുന്നതും നല്ലതാണ്.

Tags: teethDiabetes
Share
Tweet
SendShare

More News from this section

ദിവസവും മാതളനാരങ്ങ കഴിച്ചാൽ ശരീരത്തിൽ സംഭവിക്കുന്നത്; ചർമ്മത്തിന് മുതൽ  തലച്ചോറിന് വരെ ഗുണങ്ങൾ പലത്; അറിയാം വിശദമായി

കാൻസറിനെതിരെ വാക്സിൻ; മെലനോമ ചികിത്സയിൽ വൻ മുന്നേറ്റം, രോഗം തിരിച്ചുവരാനുള്ള സാധ്യത 60% വരെ കുറച്ചു

റോഡരികിൽ മരവിച്ചതുപോലെ നിൽക്കും, എത്രയുറക്കേ വിളിച്ചാലും പ്രതികരിക്കില്ല, വളരെ പതുക്കെ മാത്രം ചലിക്കും, മനുഷ്യരെ പ്രതിമകളാക്കുന്ന ‘സോംബി ഡ്രഗ്’

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

ദിവസവും ഒരു പിടി മത്തൻക്കുരു കഴിച്ചാൽ ഹൃദയാരോഗ്യം മുതൽ നല്ല ഉറക്കം വരെ സൂപ്പറാകും; 6 പ്രധാന ആരോഗ്യഗുണങ്ങളും ശരിയായ ഉപയോഗരീതിയും അറിയാം

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

Latest News

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies