എന്തിനും രണ്ട് വശങ്ങളുണ്ട്; എഐ ഭാവിയെ പുരോഗതിയിലേയ്ക്ക് നയിക്കുന്നു, ഡീപ് ഫേക്കുകൾ പ്രതിസന്ധിയിലേക്കും: രാഷ്ട്രപതി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

എന്തിനും രണ്ട് വശങ്ങളുണ്ട്; എഐ ഭാവിയെ പുരോഗതിയിലേയ്‌ക്ക് നയിക്കുന്നു, ഡീപ് ഫേക്കുകൾ പ്രതിസന്ധിയിലേക്കും: രാഷ്‌ട്രപതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 2, 2023, 04:42 pm IST
FacebookTwitterWhatsAppTelegram

നാഗ്പൂർ: എഐ സാങ്കേതിക വിദ്യയുടെ വളർച്ച മനുഷ്യരാശിയുടെ പുരോഗതിക്ക് ഏറെ സഹായകരമാണെങ്കിലും ഡീപ് ഫേക്കുകൾ മൂലമുണ്ടാകുന്ന പ്രതിസന്ധികൾ സമൂഹത്തിന് ഭീഷണിയാണെന്ന് രാഷ്‌ട്രപതി ദ്രൗപതി മുർമു. സാങ്കേതിക വിദ്യ ദുരുപയോഗം ചെയ്യുന്നത് സമൂഹത്തിനൊന്നാകെ ഭീഷണിയാണെന്ന് രാഷ്‌ട്രപതി വ്യക്തമാക്കി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പോലെയുള്ള സാങ്കേതിക വിദ്യകൾ നേരായ മാർഗത്തിൽ ഉപയോഗിക്കുകയാണെങ്കിൽ ഇത് സമൂഹത്തിന് ഉപകാരപ്രദമാകുമെന്നും ദ്രൗപതി മുർമു ചൂണ്ടിക്കാട്ടി.

രാഷ്‌ട്രസന്ത് തുക്കാഡോജി മഹാരാജ് നാഗ്പൂർ സർവ്വകലാശാലയുടെ 111-ാമത് ബിരുദാനന്തര ചടങ്ങിൽ സംസാരിക്കവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഒരു പെൺകുട്ടിയെ വിദ്യാഭ്യാസത്തിലൂടെ പുരോഗതിയിൽ എത്തിക്കുമ്പോൾ രാജ്യത്തിന്റെ വളർച്ചയാണ് കാണാനാകുകയെന്നും മൂല്യമേറിയ നിക്ഷേപമാണിതെന്നും രാഷ്‌ട്രപതി പറഞ്ഞു. ബിരുദധാരികളിൽ പകുതിയിലേറെയും പെൺകുട്ടികളെ കാണാൻ സാധിച്ചപ്പോഴാണ് രാഷ്‌ട്രപതി ഇക്കാര്യം സൂചിപ്പിച്ചത്.

ഇന്ന് രാജ്യത്തെ പൗരന്മാരെല്ലാം തന്നെ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തുന്നവരാണ്. ഏതൊരു കാര്യത്തിനും രണ്ട് വശങ്ങളുള്ളത് പോലെ സാങ്കേതിക വിദ്യയും നല്ല രീതിയിൽ ഉപയോഗിക്കാനും ദുരുപയോഗം ചെയ്യാനും സാധിക്കും. നേരായ മാർഗത്തിലൂടെയാണ് സഞ്ചരിക്കുന്നത് എങ്കിൽ ഇത് സമൂഹത്തിനും രാജ്യത്തിനും ഉപകാരപ്രദമാണ്. എന്നാൽ ദുരുപയോഗം ചെയ്യുകയാണെങ്കിൽ ഇവ മനുഷ്യരാശിയെ തന്നെ പ്രതികൂലമായി ബാധിച്ചേക്കാം. എഐ സാങ്കേതിക വിദ്യയുടെ വരവോടെ മിക്ക കാര്യങ്ങളും ഇന്ന് അനായാസം ചെയ്ത് തീർക്കാനാകുന്നു. ഇതിനൊപ്പം തന്നെ ഡീപ് ഫേക്കുകളുടെ സാധ്യതയും ചിലർ മുതലെടുക്കുകയാണ്. ഇക്കാര്യത്തിൽ ധാർമ്മിക-മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിലൂടെ പരിഹാരം കാണാനാകുമെന്നും രാഷ്‌ട്രപതി പറഞ്ഞു.

Tags: PresidentDroupadi MurmuAIDeep Fake
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies