ലോകത്ത് കറുത്ത റോസാ പൂവ് ഉണ്ടോ? മരണത്തിന്റെ പ്രതീകമായ കറുത്ത പുഷ്പത്തിന് അരികിൽ പോയ സഞ്ചാരികൾ കണ്ടത്..
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ലോകത്ത് കറുത്ത റോസാ പൂവ് ഉണ്ടോ? മരണത്തിന്റെ പ്രതീകമായ കറുത്ത പുഷ്പത്തിന് അരികിൽ പോയ സഞ്ചാരികൾ കണ്ടത്..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 3, 2023, 04:57 pm IST
Facebook
Twitter
WhatsAppTelegram

ലോകത്ത് ഏറ്റവും ശ്രദ്ധേയമായ പൂക്കളിലൊന്നാണ് കറുത്ത റോസ. ഈ പുഷ്പം വളരുന്ന ഒരേയൊരു രാജ്യമാണ് തുർക്കി. ഇവിടെ ഹാൽഫെറ്റി എന്ന പ്രദേശത്താണ് കറുത്ത റോസാപൂക്കൾ കൂടുതലായി കണ്ടുവരുന്നത്. വേനൽക്കാലത്ത് മാത്രമാണ് അപൂർവ്വ ഇനമായ ഈ പൂവിനെ കാണാൻ കഴിയുന്നത്. ഹാൽഫെറ്റിയിലെ പ്രത്യേക തരം മണ്ണും മറ്റ് കാലാവസ്ഥാ സവിശേഷതകളുമാണ് ഈ കറുപ്പ് നിറത്തിനു കാരണമെന്നാണ് പറയുന്നത്.

യൂഫ്രട്ടീസ് നദിയുടെ തീരത്താണ് ഹാൽഫെറ്റി എന്ന ​ഗ്രാമം സ്ഥിതി ചെയ്യുന്നത്. ഹാൽഫേറ്റിയില്ലാതെ മറ്റെവിടെയും ഈ പുഷ്പം വളരില്ല. അതിനാല്‍ ഇത് “ടര്‍ക്കിഷ് ഹാല്‍ഫേറ്റി റോസ് “ എന്ന പേരിലും അറിയപ്പെടുന്നുണ്ട്. വേനലിൽ മാത്രം പൂക്കുന്ന ഇവയ്‌ക്ക് ഇരുണ്ട കറുപ്പു നിറമാണുള്ളത്. ഈ ഭൂപ്രദേശത്തെ കാലാവസ്ഥയും , യൂഫ്രട്ടീസ് നദിയിലെ ഭൂഗർഭ ജലവും, എക്കൽ മണ്ണുമാണ് ഇവയ്‌ക്ക് കറുത്ത നിറം പ്രദാനം ചെയ്യുന്നതെന്നാണ് കണ്ടെത്തലുകൾ.

ഈ പ്രദേശത്ത് പണ്ടുകാലം തന്നെ കറുത്ത റോസാപൂവ് ഉണ്ടായിരുന്നു എന്ന് ഒരു വിഭാ​ഗം അവകാശപ്പെടുന്നു. മറ്റൊരു വിഭാഗം പറയുന്നത് ചെക്ക് റിപ്പബ്ലിക്കിന്റെ തലസ്ഥാനമായിരുന്ന പ്രാഗിനു സമീപമുള്ള കോനോപിസ്റ്റേ എന്ന കൊട്ടാരവുമായി ബന്ധപ്പെട്ട കഥയാണ്. പതിമൂന്നാം നൂറ്റാണ്ടിൽ ഗോഥിക് രീതിയിൽ പണികഴിപ്പിച്ച ഈ കൊട്ടാരം പിന്നീട് ഫ്രാൻസ് ഫെർഡിനാൻഡിന്റെ താമസസ്ഥലമായി മാറി. ഇതിനു ചുറ്റും വലിയ ഒരു റോസ് ഗാർഡൻ അദ്ദേഹം പണികഴിപ്പിച്ചു. അപൂർവമായി ഒട്ടേറെ തരം റോസാച്ചെടികളും പുഷ്പങ്ങളും ഇവിടെ നിറഞ്ഞു.

1907ൽ അദ്ദേഹം ഒരു ഇംഗ്ലീഷ് സസ്യശാസ്ത്ര വിദഗ്ധനെ ജോലിക്കെടുത്തിരുന്നു. ഇയാളുടെ ജോലി ഫെർഡിനാൻഡിന്റെ ഉദ്യാനത്തിൽ ഒരു പ്രത്യേക റോസാപുഷ്പം വേണമെന്നായിരുന്നു. സസ്യശാസ്ത്ര വിദഗ്ധൻ ആത്മാർഥമായി നിരവധി വർഷം ജോലി എടുത്തതിന് ശേഷം കോനോപിസ്റ്റേയിൽ കറുത്ത റോസാപ്പൂവ് വിടർന്നു. എന്നാൽ, പ്രദേശവാസികളും കൊട്ടാരത്തിലെ നിവാസികളും ഇത് മരണത്തിന്റെയും യുദ്ധത്തിന്റെയും പ്രതീകങ്ങളാണെന്ന് പറഞ്ഞ് അവയെ ഉപേക്ഷിക്കാൻ നിർബന്ധിക്കുകയായിരുന്നു. പക്ഷേ ഇതൊന്നും വിശ്വസിക്കാതെ ഫ്രാൻസ് ഫെർഡിനൻഡ് റോസാച്ചെടി തന്റെ പൂന്തോട്ടത്തിൽ നട്ടു. ഒടുവിൽ അദ്ദേഹത്തിനു വെടിയേൽക്കുകയും ചെയ്തെന്നാണ് കഥകൾ പറയുന്നത്. ഇതിലും യാഥാർത്ഥമുണ്ടോ എന്ന കാര്യം ആർക്കും അറിയില്ല.

ഈ അടുത്ത കാലത്തും കറുത്ത റോസാപൂവിനെ കുറിച്ചുള്ള വാർത്തകൾ അറിഞ്ഞ് നിരവധി സഞ്ചാരികൾ തുർക്കിയിലെ ഫാൽഫെറ്റിയിലേക്ക് പോയിരുന്നു. എന്നാൽ, പോയ സഞ്ചാരികളെല്ലാം നിരാശരായെന്നാണ് പറയപ്പെടുന്നത്. ഇത് ഇന്റർനെറ്റിൽ ഉയർന്ന വ്യാജ പ്രചരണമാണെന്നും ചിത്രങ്ങൾ പലതും ഫോട്ടോഷോപ്പ് ചെയ്തുവെന്നുമാണ് പറയുന്നത്.

ബ്ലാക്ക് ജേഡ്, ബ്ലാക്ക് മാജിക്, ബ്ലാക്ക് ബക്കാര, മിഡ്നൈറ്റ് ബ്ലൂ റോസ് തുടങ്ങിയ റോസ വകഭേദങ്ങൾ ആളുകൾ കറുത്ത റോസാപ്പൂക്കളായി തെറ്റിദ്ധരിക്കാറുണ്ടെന്നാണ് സസ്യശാസ്ത്രജ്ഞർ പറയുന്നത്. എന്നാൽ ഇവ കറുത്ത പുഷ്പങ്ങളല്ല, മറിച്ച് ചുവന്ന നിറത്തിന്റെ അളവു കൂടിപ്പോയതിനാ‍ൽ ഇരുണ്ട പ്രതീതി സൃഷ്ടിക്കുന്നവയാണ്. കറുപ്പ് നിറത്തിലുള്ള റോസാപുഷ്പങ്ങൾ സാധ്യമല്ല, കാരണം, റോസാച്ചെടികളുടെ ജനിതകത്തിന് ഇത് സാധിക്കില്ലെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്.

 

Tags: SUBBlack Rose
Share
Tweet
SendShare

More News from this section

അതിര്‍ത്തിയിലെ സമാധാനവും സ്ഥിരതയും കൂടുതല്‍ ശക്തിപ്പെടുത്തണം; ഇന്ത്യ-ചൈന 25-ാം വട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായി

ട്രംപിന്റെ മകനെ വധിക്കാൻ 95 കോടി രൂപ പാരിതോഷികം; ബാരൺ ട്രംപിനെതിരെ ഭീഷണി വീഡിയോയുമായി ഇറാൻ ടെലിവിഷൻ

‘എന്റെ മകനെ കൊല്ലാൻ ഇറാൻ ശ്രമിച്ചു’; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ബെഞ്ചമിൻ നെതന്യാഹു

കൃത്യസമയത്ത് നിസ്കരിച്ചില്ല; പാകിസ്താനിൽ കൊച്ചുമക്കളെ വെട്ടിക്കൊന്ന് 65കാരൻ; ഭാര്യയ്‌ക്കും മരുമകൾക്കും ഗുരുതര പരിക്ക്

ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തിൽ ശ്രാവണം 2026 ഓണാഘോഷങ്ങൾ ആഗസ്റ്റ് 25 മുതൽ

‘ഇസ്ലാമിക് നാറ്റോ’യിലേക്ക് ഇറാനും? മക്ക പ്രതിരോധ സഖ്യത്തിലേക്ക് ചേരാൻ ഇറാന് ക്ഷണം; പശ്ചിമേഷ്യൻ സമവാക്യം മാറുമോ?

Latest News

തിരുവോണത്തിന് മഴ കനക്കും; വിവിധ ജില്ലകളില്‍ നാളെ അലേര്‍ട്ട് പ്രഖ്യാപിച്ചു

ബാറ്റുകൊണ്ട് ബൗണ്ടറി ബോര്‍ഡിന്റെ ഭാഗത്ത് അടിച്ചു; ശ്രീലങ്കന്‍ സ്പിന്നര്‍ പ്രബത് ജയസൂര്യയ്‌ക്കെതിരെ ഐസിസി നടപടി

സൈനിക സേവനം പൂര്‍ത്തിയാക്കി മടങ്ങിയെത്തുന്ന അഗ്‌നിവീര്‍മാര്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കുക ലക്ഷ്യം; ‘അഗ്‌നിവീര്‍ എംപ്ലോയ്മെന്റ് സെല്‍’ ആരംഭിക്കാന്‍ ഉത്തരാഖണ്ഡ് സര്‍ക്കാര്‍

ഇന്ത്യന്‍ നാവിക സേനയ്‌ക്ക് പുതിയ ഡൈവിങ് സപ്പോര്‍ട്ട് വെസല്‍; ‘നിപുണ്‍’ 31ന് മുംബൈ നാവികസേനാ ഡോക്ക്യാര്‍ഡില്‍ കമ്മീഷന്‍ ചെയ്യും

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി 117 സീറ്റിലും ഒറ്റയ്‌ക്ക് മത്സരിക്കും; ദേശീയ ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷ്

ഓണാഘോഷത്തിനിടെ മദ്യപിച്ച് പൊലീസ് സ്റ്റേഷനിലെത്തി; എസ്പിയുടെ മിന്നല്‍ പരിശോധനയില്‍ മൂന്ന് പൊലീസുകാര്‍ കുടുങ്ങി; സസ്‌പെന്‍ഷന്‍

അങ്കമാലിയില്‍ ഗോഡൗണില്‍ വന്‍ തീപിടിത്തം; ലക്ഷങ്ങളുടെ സാധനങ്ങള്‍ കത്തിനശിച്ചു

മഴ വില്ലനായി; ഫോളോ ഓണ്‍ ഒഴിവാക്കാന്‍ ശ്രീലങ്കയുടെ പോരാട്ടം; ആദ്യ ഇന്നിങ്‌സില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 240 റണ്‍സ് എന്ന നിലയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies