സ്ഥിതി ഇങ്ങനെയാണെങ്കിൽ ഞങ്ങൾക്ക് ഒരിക്കലും വിജയിക്കാനാവില്ല; കോൺ​ഗ്രസിന്റെ അവകാശവാദം മുഴുവൻ തെറ്റ്; ഇൻഡി സഖ്യത്തിന്റെ കനത്ത തോൽവിയിൽ ഒമർ അബ്ദുള്ള
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സ്ഥിതി ഇങ്ങനെയാണെങ്കിൽ ഞങ്ങൾക്ക് ഒരിക്കലും വിജയിക്കാനാവില്ല; കോൺ​ഗ്രസിന്റെ അവകാശവാദം മുഴുവൻ തെറ്റ്; ഇൻഡി സഖ്യത്തിന്റെ കനത്ത തോൽവിയിൽ ഒമർ അബ്ദുള്ള

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 3, 2023, 06:35 pm IST
FacebookTwitterWhatsAppTelegram

ശ്രീന​ഗർ: നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപി നേടിയെടുത്ത വൻ വിജയത്തിൽ പ്രതീകരണവുമായി ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ള. തിരഞ്ഞെടുപ്പ് ഫലങ്ങൾ വിലയിരുത്തുമ്പോൾ, ഭാവിയിൽ സ്ഥിതി ഇങ്ങനെ തന്നെ തുടർന്നാൽ, ഇൻഡി സഖ്യത്തിന് വിജയിക്കാൻ കഴിയില്ലെന്ന് ഒമർ അബ്ദുള്ള പറഞ്ഞു.

“സംസ്ഥാന തിരഞ്ഞെടുപ്പുകളിലെ ഇൻഡി സംഖ്യത്തിന്റെ ഫലങ്ങൾ വിലയിരുത്തുമ്പോൾ, ഭാവിയിൽ സ്ഥിതി ഇങ്ങനെയാണെങ്കിൽ ഞങ്ങൾക്ക് ഒരിക്കലും വിജയിക്കാനാവില്ല,” ഒമർ അബ്ദുള്ള മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. തെലങ്കാനയിൽ മാത്രമേ പാർട്ടിക്ക് വിജയിക്കാനായുള്ളൂ എന്നതിനാൽ സംസ്ഥാന തെരഞ്ഞെടുപ്പിലെ കോൺഗ്രസിന്റെ അവകാശവാദം തെറ്റാണെന്ന് തെളിഞ്ഞെന്നും അബ്ദുള്ള കൂട്ടിച്ചേർത്തു.

ബിജെപിയുടെ വിജയം തങ്ങൾ പ്രതീക്ഷിച്ചില്ല. അതിന് ബിജെപിയെ അഭിനന്ദിക്കണം. കോൺ​ഗ്രസ് രാജസ്ഥാനിൽ വിജയിക്കുമെന്നാണ് പറഞ്ഞ് നടന്നത്. ഒടുവിൽ ഫലം വന്നപ്പോൾ തെലങ്കാനയിൽ മാത്രമാണ് സത്യമായത്, അവർക്ക് മദ്ധ്യപ്രദേശിനെ തിരിച്ചുപിടിക്കാനോ രാജസ്ഥാനിൽ വീണ്ടും വിജയിക്കാനോ കഴിഞ്ഞില്ല. ഇൻഡി സഖ്യത്തിന്റെ ഭാവിയെക്കുറിച്ചുള്ള ചോദ്യത്തിന് നാഷണൽ കോൺഫറൻസ് വൈസ് പ്രസിഡന്റിന്റെ പ്രതീകരണം ഇതായിരുന്നു “ഡിസംബർ 6 ന്, കോൺഗ്രസ് മേധാവി ചില ഇൻഡി സഖ്യ നേതാക്കളെ ഉച്ചഭക്ഷണത്തിന് ക്ഷണിച്ചിട്ടുണ്ട് . മൂന്ന് മാസത്തിന് ശേഷമാണ് അവർക്ക് ഇപ്പോൾ സഖ്യത്തെ കുറിച്ച് ഓർമ്മിച്ചത്.

മദ്ധ്യപ്രദേശിലെ കോൺഗ്രസിന്റെ ദയനീയ പരാജയത്തെ കുറിച്ച് സംസാരിച്ച അബ്ദുള്ള, കോൺഗ്രസ് തങ്ങളുടെ ഇൻഡി സഖ്യത്തിലെ പങ്കാളിയായ സമാജ്‌വാദി പാർട്ടിക്ക് മത്സരിക്കാൻ കുറച്ച് സീറ്റുകൾ നൽകണമായിരുന്നുവെന്ന് പറഞ്ഞു. “ഒന്നുകിൽ കോൺഗ്രസിന് സംസ്ഥാനത്തെ സ്ഥിതിഗതികൾ മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല. അഖിലേഷ് യാദവിന് 5-7 സീറ്റുകൾ നൽകിയിരുന്നെങ്കിൽ എന്ത് ദോഷമാണ് സംഭവിക്കുക. എന്ത് കൊടുങ്കാറ്റ് വീശിയടിക്കും? എന്നിട്ട് ഇപ്പോൾ എവിടെ വിജയിച്ചു? സംസ്ഥാന അസംബ്ലി തിരഞ്ഞെടുപ്പിൽ നാഷണൽ കോൺഫറൻസ് പ്രതിപക്ഷ സഖ്യവുമായി ചേർന്ന് മത്സരിക്കുമോയെന്ന മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിന്, “എൻസി ഒറ്റയ്‌ക്ക് നിൽക്കും” എന്നായിരുന്നു ഒമർ അബ്ദുള്ളയുടെ പ്രതീകരണം.

Tags: omar abdullaINDI block
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies